ടാലിൻ (എസ്റ്റോണിയ) ∙ ക്രിസ്റ്റ്യാനോ യുഗത്തിനു ശേഷം റയൽ മഡ്രിഡ് ഇന്ന് ആദ്യ പരീക്ഷണത്തിന്. യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ റയൽ ഇന്ന് അയൽക്കാരായ അത്‌ലറ്റിക്കോയെ നേരിടും. സിനദിൻ സിദാന്റെ പിൻഗാമിയായി ചുമതലയേറ്റ പരിശീലകൻ ജുലെൻ ലോപ്പറ്റെഗിക്കു കീഴിൽ റയലിന്റെ ആദ്യ മൽസരപ്പോരാട്ടംകൂടിയാണിത്. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലുള്ള വാർഷിക പോരാട്ടമാണു യുവേഫ സൂപ്പർ കപ്പ്. കഴിഞ്ഞ തവണ ചാംപ്യൻസ് ലീഗ് കിരീടം നേടി റയൽ ഹാട്രിക് നേട്ടം തികച്ചിരുന്നു. യൂറോപ്പ ലീഗ് കിരീടം ചൂടിയ അത്‌ലറ്റിക്കോ ലാ ലിഗയിൽ റയലിനു മുന്നിലായി രണ്ടാം സ്ഥാനത്തുമെത്തി.