ആതിഥേയർ തോൽക്കുന്ന ‘പതിവിന്’ വിരാമമിട്ട് കാലിക്കറ്റ് എഫ്സി; തിരുവനന്തപുരം കൊമ്പൻസിനെതിരെ സമനില (1–1)
കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ പിടിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്കു മുന്നിൽ ജയവുമായി തുടങ്ങാമെന്ന പ്രതീക്ഷയോടെയാണ് കാലിക്കറ്റ് എഫ്സി കളിക്കാനിറങ്ങിയത് സംഭവബഹുലമായ ആദ്യപകുതിയും മെല്ലെപ്പോക്കിന്റെ രണ്ടാംപകുതിയും പിന്നിട്ടപ്പോൾ ഫലം സമനില.

കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങിയ കാലിക്കറ്റ് എഫ്സിയെ സമനിലയിൽ പിടിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ സ്വന്തം ആരാധകർക്കു മുന്നിൽ ജയവുമായി തുടങ്ങാമെന്ന പ്രതീക്ഷയോടെയാണ് കാലിക്കറ്റ് എഫ്സി കളിക്കാനിറങ്ങിയത് സംഭവബഹുലമായ ആദ്യപകുതിയും മെല്ലെപ്പോക്കിന്റെ രണ്ടാംപകുതിയും പിന്നിട്ടപ്പോൾ ഫലം സമനില. ആദ്യം ഗോൾ നേടിയതു വിരുന്നുകാരായിരുന്നു.21–ാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസിനുവേണ്ടി മുഹമ്മദ് അഷറാണ് ആദ്യഗോൾ നേടിയത്. ടി.എം.വിഷ്ണുവിന്റെ പാസിൽനിന്നായിരുന്നു ഗോൾ.
11 മിനിറ്റിനു ശേഷം റിച്ചാർഡ് ഓസി ആഗ്യേമാങ് ഹെഡറിലൂടെ കാലിക്കറ്റിന്റെ സമനില ഗോൾ നേടി. കാലിക്കറ്റിന്റെ പി.എം. ബ്രിട്ടോയെ തിരുവനന്തപുരത്തിന്റെ അക്മൽ ഷാൻ തടയാൻ ശ്രമിച്ചു. തുടർന്ന് വലതു കോർണറിൽനിന്ന് കാലിക്കറ്റ് എഫ്സിയുടെ ഗനി അഹമ്മദ് നിഗം എടുത്ത കിക്ക് ഘാന താരം റിച്ചാർഡ് ഓസേ ഓഗ്യമാൻ 33–ാം മിനിറ്റിൽ ഹെഡറിലൂടെ വലയിലെത്തിച്ചു.
ഇതിനു മുൻപ്, ഗോൾവലയ്ക്കു മുന്നിലേക്ക് ഓടിക്കയറുന്നതിനിടെ കാലിക്കറ്റിന്റെ ഗോളി വിഷാൽ ജൂണിന്റെ മുഖത്തിടിച്ച ഓട്ടമർ ബ്രിസ്പോയ്ക്കു മഞ്ഞക്കാർഡും കിട്ടി.സൂപ്പർ ലീഗ് കേരളയുടെ ആദ്യ രണ്ടു മത്സരങ്ങളിലും ആവർത്തിക്കപ്പെട്ട, ആതിഥേയർ തോൽക്കുന്ന പതിവ് ഇന്നലത്തെ കളിയിൽ കാലിക്കറ്റ് സമനിലയിലൊതുക്കി. പതിനാലായിരത്തോളം പേർ കളി കാണാനെത്തിയിരുന്നു. 13ന് വൈകിട്ട് ഏഴിന് കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചിയും തമ്മിലാണ് അടുത്ത മത്സരം. കണ്ണൂരിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് സ്റ്റേഡിയത്തിലാണ് ഈ മത്സരവും നടക്കുക.