ശ്രീകണ്ഠീരവയിൽ ബെംഗളൂരുവിനു മുന്നില് തകർന്ന് കേരള ബ്ലാസ്റ്റേഴ്സ്, സുനില് ഛേത്രിക്ക് ഹാട്രിക് (4–2)
കണ്ഠീരവ വീണ്ടും ബെംഗളൂരുവിന്റെ ശ്രീ ആയി. എതിരാളികളുടെ കോട്ടയിൽ ചെന്നു തീകോരിയിട്ട ആക്രമണ ഫുട്ബോൾ കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിനു വീണ്ടും കണ്ണീർ മടക്കം. ഹാട്രിക് ഗോളുകളുമായി നാൽപ്പതുകാരൻ സ്ട്രൈക്കർ സുനിൽ ഛേത്രി അഴിഞ്ഞാടിയ പോരാട്ടത്തിൽ 4–2 നാണു ബെംഗളൂരു കോട്ട കാത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം വന്ന ഏറ്റുമുട്ടലിനൊടുവിലാണു ബെംഗളൂരു വിജയം പിടിച്ചുവാങ്ങിയത്.

ഛേത്രിയും (8, 73, 98 മിനിറ്റ്) റയാൻ വില്യംസും (38–ാം മിനിറ്റ്) ബെംഗളൂരുവിനായി സ്കോർ ചെയ്തപ്പോൾ ഹിസുസ് ഹിമെനെയുടെയും (56 –ാം മിനിറ്റ്) ഫ്രെഡ്ഡിയുടെയും (67 –ാം മിനിറ്റ്) വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളുകൾ. വിജയത്തോടെ 23 പോയിന്റുമായി ബെംഗളൂരു ലീഗിൽ ഒന്നാം സ്ഥാനക്കാരായി. ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പത്താമതും.
∙ വില്യംസ് ബ്രില്യൻസ്
ആദ്യ മിനിറ്റുകളിൽ പലവട്ടം ഫൈനൽ തേഡിലേക്കു ബ്ലാസ്റ്റേഴ്സ് പന്തെത്തിക്കുന്നതിനിടയിൽ ബെംഗളൂരു നടത്തിയ ആദ്യ നീക്കംതന്നെ ഗോൾ കുറിച്ചു. നോഹയുമായി പോരാടി നിഖിൽ പൂജാരി നൽകിയ ലോങ് ബോൾ അനായാസം സ്വീകരിച്ച റയാൻ വില്യംസാണു അപകടം വിതച്ചത്. വില്യംസിന്റെ ക്രോസ് ഛേത്രി തലയിലേറ്റി ബ്ലാസ്റ്റേഴ്സ് ഗോളിന്റെ വലതു പാർശ്വത്തിലേക്കു തിരിച്ചു (1–0).
ബ്ലാസ്റ്റേഴ്സ് താളം വീണ്ടെടുക്കാൻ ശ്രമിക്കവേ വീണ്ടും ഗോളെത്തി. കോയെഫിന്റെ പ്രതിരോധം പൊളിച്ചെടുത്തു എഡ്ഗാർ മെൻഡസ് ഒരുക്കിയ അവസരമാണ് ഗോളിൽ കലാശിച്ചത്. ബോക്സിനു മുന്നിലായി പന്ത് സ്വീകരിച്ചു മുന്നോട്ടുകയറിയ വില്യംസ് അനായാസം ഹോർമിപാമിനെ കബളിപ്പിച്ചു ബ്ലാസ്റ്റേഴ്സ് വലയുടെ വലതു മൂലയിലേക്കു നിറയൊഴിച്ചു (2–0).
∙ രണ്ടു തിരിച്ചടികൾ
രണ്ടു ഗോളിനു പിന്നിലായതോടെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി നീക്കങ്ങളും കനപ്പെട്ടു. ഹെസൂസിന്റെ ഹെഡ്ഡറിലൂടെയും നോഹയുടെ ബുള്ളറ്റ് ഷോട്ടിലൂടെയും ബിഎഫ്സി ഗോൾ മുഖം ആടിയുലഞ്ഞായിരുന്നു രണ്ടാം പകുതിത്തുടക്കം. ആ സമ്മർദം വൈകാതെ ഗോളും സമ്മാനിച്ചു. ഇടതു ചേർന്നു നവോചയിൽ നിന്നു നോവയ്ക്കായി പറന്നിറങ്ങിയ പന്താണു ഗോളൊരുക്കിയത്.
മൈതാനത്തിന്റെ അതിരുചേർന്നു നോവ പിന്നിലേക്കു നൽകിയ പന്ത് ഹെസൂസ് ഇടംപിൻകാലിൽ തിരിച്ചുവിട്ടതു നോക്കിനിൽക്കാനെ ഗോളി സന്ധുവിനു സാധിച്ചുള്ളൂ (2–1). 10 മിനിറ്റിന്റെ ഇടവേളയിൽ സന്ധുവിനെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് കടം തീർത്തു. നോവ–ലൂണ സഖ്യത്തിന്റെ കോർണർ ട്രിക്കിൽ നിന്നായിരുന്നു ഗോൾ. ലൂണയുടെ ഏരിയൽ ക്രോസിൽ ഫ്രെഡ്ഡിയുടെ പറക്കും ഹെഡ്ഡർ (2–2).
∙ ഛേത്രി–പെരേര ബ്ലാസ്റ്റ്
ആറു മിനിറ്റിനകം ഛേത്രിയുടെ രണ്ടാം ഗോളിലൂടെ ആതിഥേയർ സമനിലയുടെ കെട്ടു പൊട്ടിച്ചെറിഞ്ഞു. ഗോളൊരുക്കിയത് ഹോർഹെ പെരേരയെന്ന ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം വേട്ടക്കാരൻ. ബ്ലാസ്റ്റേഴ്സ് താരത്തെ വീഴ്ത്തി പന്തുമായി കുതിച്ച പെരേരയുടെ പാസാണ് ആളൊഴിഞ്ഞു നിന്ന ഛേത്രി ഗോളിലെത്തിച്ചത്. പെരേരതന്നെ ഒരുക്കിയ ഫ്രീകിക്കാണു വിജയം ഉറപ്പിച്ച ഗോളൊരുക്കിയത്.
ബ്ലാസ്റ്റേഴ്സ് ഗോളിലേക്കു ഛേത്രിയുടെ മൂന്നാം വരവ്. പതിവില്ലാത്തൊരു നൃത്തച്ചുവടുമായി ആഘോഷിച്ച ആ ഗോൾ ലീഗിൽ ബ്ലാസ്റ്റേഴ്സിനെതിരായ ഛേത്രിയുടെ പത്താം ഗോൾ കൂടിയാണ്. രണ്ടു ഗോളിന്റെ ലീഡിലും ആതിഥേയരെ നിരന്തരം വിറപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിനെ ക്ലൈമാക്സിൽ കണ്ടെങ്കിലും ഗോൾ മാത്രം അകലെയായി. മലയാളി താരം വിബിൻ മോഹനന്റെ പരുക്കിലൂടെയും ഒരു ആഘാതമേറ്റാണു ബ്ലാസ്റ്റേഴ്സിന്റെ മടക്കം.