സാഗ്രബ്∙ ക്രൊയേഷ്യയ്ക്ക് ആഘോഷിക്കാൻ ഇതിൽപ്പരമെന്തു വേണം? ഫുട്ബോൾ വിദഗ്ധർ ഒരു സാധ്യതയും കൽപ്പിക്കാത്ത അവരുടെ ദേശീയ ടീമിതാ ലോക ഫുട്ബോൾ വേദിയിൽ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. 1991ൽ സ്വതന്ത്രമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം 27 വർഷം കൊണ്ട് എത്തിപ്പിടിക്കാവുന്ന േനട്ടങ്ങൾക്കുമൊക്കെ എത്രയോ അപ്പുറത്താണ് ഫിഫ ലോകകപ്പിലെ ഈ രണ്ടാം സ്ഥാനം. അത് അവർ അറിഞ്ഞ് ആസ്വദിക്കുകയാണ്.
സാഗ്രബ് ഉൾപ്പെടെ ക്രൊയേഷ്യൻ നഗരങ്ങൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഏതാണ്ട് 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യയിൽ 5.5 ലക്ഷത്തിലേറെപ്പേർ പ്രിയതാരങ്ങളെ സ്വീകരിക്കാൻ സാഗ്രബിലെത്തിയെന്നാണ് കണക്ക്. വിമാനത്താവളത്തിൽനിന്നും തുറന്ന ബസിൽ സഞ്ചരിച്ച വിരേതിഹാസങ്ങളെ കാണാൻ അവർ റോഡിനിരുവശവും കൂടിനിന്നു.
30 മിനിറ്റ് കൊണ്ട് എത്തിച്ചേരേണ്ട ആ യാത്രയ്ക്ക് ജനബാഹുല്യം നിമിത്തം എടുത്തത് നാലു മണിക്കൂറിലേറെ! ലോകകപ്പോടെ തരംഗമായി മാറിയ അവരുടെ പ്രസിഡന്റ് കോളിൻഡ ഗ്രാബർ ഉൾപ്പെടെയുള്ളവർ ടീമിനെ സ്വീകരിക്കാനെത്തി.
സ്വീകരണ ചിത്രങ്ങളും വിഡിയോയും കാണാം