Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറിച്ചു, സ്മിത്തിന്റെ രാജസ്ഥാൻ തലപ്പാവും

Steve Smith സ്റ്റീവ് സ്മിത്ത്

ന്യൂഡൽഹി∙ പന്തിൽ കള്ളക്കളി കാണിച്ച് ക്രിക്കറ്റ് ലോകത്തെ അപമാനിച്ച ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ഐപിഎല്ലിലും തിരിച്ചടി. സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു നീക്കിയതായി രാജസ്ഥാൻ റോയൽസ് അറിയിച്ചു. അജിങ്ക്യ രഹാനെയാണു പുതിയ ക്യാപ്റ്റൻ. ‌എന്നാൽ, ടീമംഗമായി സ്മിത്ത് തുടരും.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിക്കാൻ നേതൃത്വം നൽകിയതിനു സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഓസ്ട്രേലിയയും പുറത്താക്കിയിരുന്നു. വിവാദത്തെത്തുടർന്നു വൈസ് ക്യാപ്റ്റൻ പദവി രാജിവച്ച ഡേവിഡ് വാർണറുടെ ഐപിഎൽ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്. ഹൈദരാബാദ് സൺറൈസേഴ്സ് താരമായ വാർണറുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷമേ തീരുമാനമെടുക്കൂവെന്നു ടീം മെന്റർ വി.വി.എസ്. ലക്ഷ്മൺ പറഞ്ഞു.

related stories