Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയ്ക്ക് 100 വാട്ട്(സൻ) വിജയം; ഐപിഎല്ലിൽ മൂന്നാം കിരീടം

IPL സെഞ്ചുറി നേടിയ ഷെയ്ൻ വാട്സൻ.ചിത്രം: വിഷ്ണു വി.നായർ

മുംബൈ∙ ‘വിസിൽപോഡു’ന്ന ലാഘവത്തോടെ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർകിങ്സ് റാഞ്ചി. ഫൈനലിൽ തകർപ്പൻ സെഞ്ചുറിയോടെ ഷെയ്ൻ വാട്സൺ കളം നിറഞ്ഞപ്പോൾ എട്ടു വിക്കറ്റിന് ഹൈദരാബാദിനെ തകർത്ത്  ‘സൂപ്പറായി’ത്തന്നെ സൂപ്പർ കിങ്സ് മൂന്നാം ഐപിഎൽ കിരീടം എത്തിപ്പിടിച്ചു.പുറത്താകാതെ നേടിയ 117 റൺസോടെ (57 പന്ത്, 11 ബൗണ്ടറി, എട്ടു സിക്സ്) ടീം ടോട്ടലിന്റെ ഭൂരിഭാഗവും വാട്സൺ ഒറ്റയ്ക്ക് അടിച്ചെടുത്തപ്പോൾ ചെന്നൈയുടെ മറ്റു ബാറ്റ്സ്മാൻമാർക്ക് ഉണ്ടായിരുന്നത് കാഴ്ച്ചക്കാരുടെ റോൾ മാത്രം. സ്കോർ ഹൈദരാബാദ് 20 ഓവറിൽ 6–178, ചെന്നൈ 18.3 ഓവറിൽ 2–181.

ഓപ്പണറുടെ റോളിലെത്തിയ ഷെയ്ൻ വാട്സൺ ഐപിഎൽ ഫൈനലിൽ വിശ്വരൂപം കാട്ടിയതോടെ ഹൈദരാബാദിന്റെ വിഖ്യാത ബോളിങ് നിര കണക്കിനു തല്ലുവാങ്ങി. പവർപ്ലേ ഓവറുകളിൽ കരുതലോടെ മുന്നേറിയ വാട്സൺ പിന്നീട് വമ്പൻ അടിയിലേക്കു ചുവടുമാറ്റുകയായിരുന്നു.മൂന്നാം ഓവറിൽ ഫാഫ് ഡുപ്ലെഡിയെ നഷ്ടമായ ശേഷം സുരേഷ് റെയ്നയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുകെട്ടാണ് വാട്സൺ പടുത്തുയർത്തിയത്. ഇതിൽ റെയ്നയുടെ സംഭാവന 32 റൺസ് മാത്രം. നാലാമനായി ഇറങ്ങിയെ അമ്പാട്ടി റായുഡു 16 റൺസ് നേടി.

നേരത്തെ ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറിലും നിരാശപ്പെടുത്തിയ സാഹയ്ക്കു പകരം ടീമിലേക്കു മടക്കിവിളിച്ച ഗോസ്വാമിയാണ് ശിഖർ ധവാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രണ്ടാം ഓവറിൽത്തന്നെ ഗോസ്വാമി (5) റണ്ണൗട്ടായി. ധവാനു കൂട്ടായി നായകൻ കെയ്ൻ വില്യംസൺ എത്തിയതോടെ ഹൈദരാബാദ് സ്കോർബോർഡ് മുന്നോട്ടു നീങ്ങിത്തുടങ്ങി. അമിതാവേശം കാട്ടാതെ കരുതലോടെ മുന്നേറിയ സഖ്യം 51 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ ധവാനെ (26) ജ‍ഡേജ ബോൾഡാക്കി. നാലാമനായി ക്രീസിലെത്തിയ ഷാക്കിബ് വേഗത്തിൽ റൺനേടിത്തുടങ്ങിയതോടെ വില്യംസണും ബാറ്റിങ് ഗിയർ മാറ്റി.

എന്നാൽ കാൺ ശർമ എറിഞ്ഞ 13–ാം ഓവറിൽ മികച്ചൊരു സ്റ്റംപിങ്ങിലൂടെ ധോണി വില്യംസണെ മടക്കി. പിന്നാലെയെത്തിയ യൂസഫ് പഠാൻ തെല്ലിട വൈകാതെ അടി തുടങ്ങിയതോടെ ചെന്നൈ ബോളർമാർ വലഞ്ഞു. 23 റൺ‌സെടുത്ത് ഷാക്കിബ് പുറത്തായെങ്കിലും പഠാനൊപ്പം കാർലോസ് ബ്രാത്ത്‌വൈറ്റും (11 പന്തിൽ 21, മൂന്നു സിക്സ്) വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതോടെ 20 ഓവറിൽ 178 റൺസോടെ ഹൈദരാബാദ് ഇന്നിങ്സ് അവസാനിപ്പിച്ചു. 

IPL സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ

സ്കോർബോർഡ്

ഹൈദരാബാദ്

ശ്രീവത്സ് ഗോസ്വാമി റണ്ണൗട്ട്– അഞ്ച്, ശിഖർ ധവാൻ ബി ജഡേജ– 26, കെയ്ൻ വില്യംസൺ സ്റ്റംപ്ഡ് ധോണി ബി കാൺ ശർമ– 47, ഷക്കിബ് അൽ ഹസൻ സി റെയ്ന ബി ബ്രാവോ– 23, യൂസഫ് പഠാൻ നോട്ടൗട്ട്– 45, ദീപക് ഹൂഡ സി സബ്സ്റ്റിറ്റ്യൂട്ട് ബി എൻഗിഡി– മൂന്ന്, കാർലോസ് ബ്രാത്ത്‌വെയ്റ്റ് സി റായുഡു ബി ഠാക്കൂർ– 21. 

എക്സ്ട്രാസ്– എട്ട്

chennai-fans സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ

ആകെ 20 ഓവറിൽ ആറു വിക്കറ്റിന് 178

വിക്കറ്റുവീഴ്ച: 1–13, 2–64, 3–101, 4–133, 5–144, 6–178

IPL സൺറൈസേഴ്സ്–ചെന്നൈ സൂപ്പർ കിങ്സ് മല്‍സരത്തിനിടെ.ചിത്രം: വിഷ്ണു വി.നായർ

ബോളിങ്: ചാഹർ 4–0–25–0, എൻഗിഡി 4–1–26–1, ഠാക്കൂർ 3–0–31–1, കാൺ ശർമ 3–0–25–1, ബ്രാവോ 4–0–46–1, ജഡേജ 2–0–24–1

ചെന്നൈ

വാട്സൺ നോട്ടൗട്ട്– 117, ഡുപ്ലെസി സി ആൻഡ് ബി സന്ദീപ് ശർമ–10, റെയ്ന സി ഗോസ്വാമി ബി ബ്രാത്ത്‌വെയ്റ്റ്–32, അമ്പാട്ടി റായുഡു നോട്ടൗട്ട്– 16.

ആകെ 18.3 ഓവറിൽ രണ്ടു വിക്കറ്റിന് 181

വിക്കറ്റുവിഴ്ച: 1–16, 2–133

ബോളിങ്: ഭുവനേശ്വർ 4–1–17–0, സന്ദീപ് 4–0–52–1, കൗൾ 3–0–43–0, റാഷിദ് 4–1–24–0, ഷാക്കിബ് 1–0–15–0, ബ്രാത്ത്‌വെയ്റ്റ് 2.3–0–27–1

ചെന്നൈ സൂപ്പർ കിങ്സ്

2008 – റണ്ണർ അപ്പ്

2009 – ക്വാളിഫയേഴ്സ്

2010 – ജേതാക്കൾ

2011 – ജേതാക്കൾ

2012 – റണ്ണർ അപ്പ്

2013 – റണ്ണർ അപ്പ്

2014 –ക്വാളിഫയേഴ്സ്

2015 –റണ്ണർ അപ്പ്

2016 – വിലക്ക്

2017 –വിലക്ക്

2018– ജേതാക്കൾ 

മൂല്യമേറിയ താരം

സുനിൽ നരെയ്ൻ (കൊൽക്കത്ത) - 379.5 പോയിന്റ്

ഋഷഭ് പന്ത് (ഡൽഹി) - 314.5 പോയിന്റ്

കെ.എൽ.രാഹുൽ (പഞ്ചാബ്) - 304.05 പോയിന്റ്

ആന്ദ്രേ റസൽ (കൊൽക്കത്ത) - 292.5 പോയിന്റ്

റാഷിദ് ഖാൻ (ഹൈദരാബാദ്) - 275 പോയിന്റ്

വേഗമേറിയ അർധ സെഞ്ചുറി

കെ.എൽ.രാഹുൽ (പഞ്ചാബ്) - 14 പന്തിൽ 51

ഇഷൻ കിഷൻ (മുംബൈ) - 17 പന്തിൽ 50

സുനിൽ നരെയ്ൻ (കൊൽക്കത്ത) - 17 പന്തിൽ 50

ജോസ് ബട്‌ലർ (രാജസ്ഥാൻ) - 18 പന്തിൽ 50

സാം ബില്ലിങ്സ് (ചെന്നൈ) - 21 പന്തിൽ 50

ഏറ്റവും വലിയ സിക്സ്

ഡിവില്ലിയേഴ്സ് (ബാംഗ്ലൂർ) - 111 മീറ്റർ

ധോണി (ചെന്നൈ) - 108 മീറ്റർ 

ഡിവില്ലിയേഴ്സ് (ബാംഗ്ലൂർ) - 106 മീറ്റർ

ഡിവില്ലിയേഴ്സ് (ബാംഗ്ലൂർ) - 105 മീറ്റർ 

ആന്ദ്രെ റസൽ (കൊൽക്കത്ത) - 105 മീറ്റർ

മികച്ച ബോളിങ് ഇക്കോണമി 

ലുൻഗി എൻഗിഡി (ചെന്നൈ) - 5.75 

ഇഷ് സോധി (രാജസ്ഥാൻ) - 5.86 

ഡി ആർകി ഷോട്ട് (രാജസ്ഥാൻ) - 6.33 

റാഷിദ് ഖാൻ (ഹൈദരാബാദ്) -  6.78 

സന്ദീപ് ലാമിച്ചെനെ (ഡൽഹി) - 6.83