പാലാ ∙ സംസ്ഥാന സ്കൂൾ കായികോത്സവ കിരീടം എറണാകുളം (258 പോയിന്റ്) തിരിച്ചുപിടിച്ചു. കഴിഞ്ഞ വർഷം മലപ്പുറത്ത് എട്ടു പോയിന്റ് വ്യത്യാസത്തിൽ ജേതാക്കളായ പാലക്കാടിനെ എറണാകുളം മറികടന്നത് 73 പോയിന്റിന്റെ മേൽക്കയ്യോടെ. എറണാകുളത്തിന്റെ 12–ാം കിരീടമാണിത്. കോഴിക്കോട് (109) മൂന്നാം സ്ഥാനം നേടി.
ചാംപ്യൻ സ്കൂൾ പട്ടത്തിൽ കോതമംഗലം മാർ ബേസിൽ (75 പോയിന്റ്) ഹാട്രിക് തികച്ചു. അവരുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി രണ്ടാം സ്ഥാനത്തെത്തി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് (63) ചരിത്രമെഴുതി. പാലക്കാട് പറളി എച്ച്എസ്എസ് (57) മൂന്നാമതെത്തി. മീറ്റിലാകെ 15 റെക്കോർഡുകൾ പിറന്നു. ഏഴുപേർ ദേശീയ റെക്കോർഡിനെക്കാൾ മികച്ച പ്രകടനം നടത്തി.