Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഷേകിനും സാന്ദ്രയ്ക്കും മനോരമ സ്വർണപ്പതക്കം

Abhishek-&-Sandra അഭിഷേക് മാത്യുവും സാന്ദ്ര ബാബുവും മെഡലുകളുമായി.

പാലാ∙ ഏറ്റവും മികച്ച താരങ്ങൾക്കുള്ള മലയാള മനോരമയുടെ സ്വർണപ്പതക്കം അഭിഷേക് മാത്യുവിനും സാന്ദ്ര ബാബുവിനും. ജൂനിയർ 400, 800, 1500 മീറ്ററുകളിൽ സ്വർണം നേടിയ അഭിഷേക് (കോതമംഗലം മാർ ബേസിൽ സ്കൂൾ) 400 മീറ്ററിൽ 12 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തിരുത്തി. 800ൽ മീറ്റ് റെക്കോർഡുമിട്ട അഭിഷേക് ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനവും നടത്തി. 

ലോങ്ജംപിൽ ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനം നടത്തി സ്വർണം നേടിയ മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ് വിദ്യാർഥിനി സാന്ദ്ര, ട്രിപ്പിൾ ജംപിലൂടെ ഡബിൾ തികച്ചു. പ്ലസ് വൺ വിദ്യാർഥികളായ രണ്ടുപേരും കണ്ണൂരുകാരാണ്. അങ്ങാടിക്കടവ് മറ്റത്തിൽ മാത്യുവിന്റെയും ലിസിയുടെയും മകനാണ് അഭിഷേക്.

കണ്ണൂർ കേളകം ഇല്ലിമുക്ക് ചെട്ടിപ്പറമ്പ് തൈയുള്ളതിൽ ബാബുവിന്റെയും മിശ്രകുമാരിയുടെയും മകളാണു സാന്ദ്ര. ഒളിംപ്യൻ ഷൈനി വിൽസൺ, സായ് പരിശീലകൻ എം.എ.ജോർജ്, കായികാധ്യാപകൻ ഡോ. ജിമ്മി ജോസഫ് എന്നിവരടങ്ങിയ സമിതിയാണു മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്.