ഫോർമുല വൺ കനേഡിയൻ ഗ്രാൻപ്രിയിൽ വീണ്ടും ഹാമിൽട്ടൻ

മോണ്ട്റിയൽ ∙ ഫോർമുല വൺ കനേഡിയൻ ഗ്രാൻപ്രിയിൽ മെഴ്സിഡീസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടനു ജയം. കരിയറിൽ ആറാം തവണയും കനേഡിയൻ ഗ്രാൻപ്രി വിജയിച്ച ഹാമിൽട്ടൻ ചാംപ്യൻഷിപ് പോരാട്ടത്തിൽ സെബാസ്റ്റ്യൻ വെറ്റലിന്റെ ലീഡ് 12 ആക്കി കുറച്ചു. 25 പോയിന്റിന്റെ മേൽകൈയുമായി ഗ്രിഡിൽ രണ്ടാമനായി മൽസരത്തിനിറങ്ങിയ ഫെറാറി താരം സെബാസ്റ്റ്യൻ വെറ്റലിനു നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

സഹതാരം വൾത്തേരി ബൊത്താസിനൊപ്പം മെഴ്സിഡീസിനു വേണ്ടി സീസണിലെ ആദ്യ 1, 2 വിജയം നേടാനായി ഹാമിൽട്ടന്. റെഡ് ബുള്ളിന്റെ ഡാനിയൽ റിക്കാർഡിയോ ആണു മൂന്നാം സ്ഥാനത്ത്.