സ്പാ ഫ്രാങ്കർഷാംപ്സ് ∙ ഇന്നു നടക്കുന്ന ഫോർമുല വൺ കാറോട്ട മൽസരത്തിലെ ബൽജിയം ഗ്രാൻപ്രിയിൽ ഗ്രിഡിൽ ഒന്നാമനായി മൽസരിക്കാൻ യോഗ്യത നേടിയതോടെ മെഴ്സിഡീസിന്റെ ബ്രിട്ടിഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ പോൾ പൊസിഷനുകളുടെ എണ്ണത്തിൽ റെക്കോർഡിനൊപ്പം. കാറോട്ട ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ 68 പോൾ പൊസിഷനുകൾക്കൊപ്പമാണിപ്പോൾ ഹാമിൽട്ടൻ. പ്രധാന എതിരാളിയും ചാംപ്യൻഷിപ് ലീഡറുമായ ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ 0.242 സെക്കൻഡിനു പിന്നിലാക്കിയാണ് ഈ നേട്ടത്തിനുടമയായത്.
Advertisement