ജപ്പാനും കീഴടക്കി ഹാമിൽട്ടൻ

സുസുക്ക(ജപ്പാൻ) ∙ ജാപ്പനീസ് ഗ്രാൻപ്രിയും ജയിച്ച് മെഴ്സിഡീസിന്റെ ബ്രിട്ടിഷ് താരം ലൂയിസ് ഹാമിൽട്ടൻ ഫോർമുല വൺ കാറോട്ട കിരീടത്തിലേക്ക്. തൊട്ടടുത്ത എതിരാളി ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഇന്നലെ മൽസരം പൂർത്തിയാക്കാതെ വിരമിച്ചതോടെ ഹാമിൽട്ടന്റെ ലീഡ് 59 പോയിന്റായി.

രണ്ടാഴ്ചയ്ക്കുശേഷം ഓസ്റ്റിനിൽ കിരീടമുറപ്പിക്കാവുന്ന സാഹചര്യമാണ് ഹാമിൽട്ടന്റേത്. നാലു മൽസരം മാത്രം ശേഷിക്കെ വെറ്റലിന്റെ കിരീട സാധ്യതകൾ തീർത്തും മങ്ങിയ മട്ടാണ്.