ബേസൽ (സ്വിറ്റ്സർലൻഡ്)∙ മുൻ ലോക രണ്ടാം നമ്പർ താരം ജാൻ ജോർഗൻസെനെ ഉജ്വല പ്രകടനത്തിൽ (21–15, 21–13) കീഴടക്കിയ ഇന്ത്യൻ താരം സമീർ വർമയ്ക്ക് സ്വിസ് ഓപ്പൺ സൂപ്പർ 300 ടൂർണമെന്റ് കിരീടം. കഴിഞ്ഞ വർഷം സയ്യിദ് മോദി ഗ്രാൻപ്രി ഗോൾഡ് നേടിയ സമീർ വർമ 2016 ഹോങ്കോങ് സൂപ്പർ സീരീസ് ഫൈനലിലും എത്തിയിരുന്നു. ഈ സീസണിൽ ആദ്യ കിരീടമാണിത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവർ യഥാക്രമം 2015, 2016 വർഷങ്ങളിൽ ഇവിടെ കിരീടം നേടിയിരുന്നു.
Search in
Malayalam
/
English
/
Product