നയന ജയിംസിന് സ്വർണം; കോമൺവെൽത്ത് യോഗ്യത

പട്യാല∙ ഇന്ത്യൻ ഗ്രാൻപ്രി അത്‌ലറ്റിക്‌സിന്റെ ഒന്നാം പാദത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി ഒൻപതു മലയാളിതാരങ്ങൾക്കു മെഡൽ. വനിതകളുടെ ലോങ്‌ജംപിൽ സ്വർണം നേടിയ നയന ജയിംസ് കോമൺവെൽത്ത് യോഗ്യതാ മാർക്ക് മറികടന്നു. 6.47 മീറ്റർ ചാടിയാണ് നയന ഇവിടെ ഒന്നാമതെത്തിയത്. കോമൺവെൽത്ത് യോഗ്യതാ മാർക്ക് 6.45 മീറ്റാണ്. നയനയ്‌ക്കു പിന്നിലായി വി.നീന വെള്ളി(6.41 മീ) നേടി.

പുരുഷ 400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിർ 50.60 സെക്കൻഡിൽ സ്വർണം നേടി. ട്രിപ്പിൾ ജംപിൽ എ.വി.രാകേഷ് ബാബു (16.59 മീറ്റർ) സ്വർണം ചാടിയെടുത്തപ്പോൾ രഞ്‌ജിത് മഹേശ്വരി മൂന്നാമതെത്തി (16.09 മീ). വനിതാ ട്രിപ്പിൾ ജംപിൽ എൻ.വി.ഷീനയ്‌ക്കു വെള്ളി (13.08 മീ). 800 മീറ്ററിൽ കെ.അപർണ ഒന്നാമതെത്തി (രഹ്നു മിനിറ്റ് 17.91 സെക്കൻഡ്). മെഡൽ നേടിയ മറ്റു മലയാളികൾ – അനുരൂപ് ജോൺ (പുരുഷ 100ൽ വെള്ളി), ബിനു ജോസ് (പുരുഷ 400 മീ. ഹർഡിൽസ് വെങ്കലം).