അപർണയ്ക്കും സാന്ദ്രയ്ക്കും മനോരമ സ്വർണപ്പതക്കം

അപർണയും സാന്ദ്രയും

മേളയിലെ മികച്ച താരങ്ങൾക്കുള്ള മലയാള മനോരമ സ്വർണപ്പതക്കം കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ പ്ലസ്ടു വിദ്യാർഥി അപർണ റോയിക്കും  തേവര എസ്എച്ച് പ്ലസ് വൺ വിദ്യാർഥി എ.എസ്.സാന്ദ്രയ്ക്കും. അപർണ സീനിയർ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും നേടി. 

സാന്ദ്ര ജൂനിയർ 100, 200, 400 മീറ്ററുകളിൽ സ്വർണം നേടി ട്രിപ്പിൾ തികച്ചു. സ്വർണപ്പതക്കങ്ങൾ മലയാള മനോരമ സ്പോർട്‌സ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ സമ്മാനിച്ചു.