Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലം കണ്ടെത്തിയാൽ മഹേഷിനു വീടുകിട്ടും

mahesh

ആലപ്പുഴ ∙ മഹേഷിനു വീടു നൽകാൻ സന്നദ്ധ സംഘടനകൾ തയാർ; പക്ഷേ, സ്വന്തമായി സ്ഥലമില്ലാത്തതു വെല്ലുവിളി. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മഹേഷിന് വീടു നൽകാൻ സന്നദ്ധ സംഘടനകൾ തയാറാണ്. എന്നാൽ, സ്വന്തമായി സ്ഥലമില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. 

മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിൽ മാര‍ാരിക്കുളം തെക്ക് പഞ്ചായത്തിൽ കലവൂർ ജംക്‌ഷനു പടിഞ്ഞാറ് കോർത്തശേരി അമ്പലത്തിനു സമീപം വാടകവീട്ടിലാണു മഹേഷ് താമസിക്കുന്നത്.  വാടക കൊടുക്കാനും ജീവിക്കാനുമായി ലോട്ടറി വിൽപന ഉൾപ്പെടെ ചെയ്തിരുന്നു.  ഇവർക്കു സ്വന്തമായി ഭൂമി കണ്ടെത്താനായിട്ടില്ല. സ്ഥലം നൽകാൻ തയാറാണെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. സുമനസ്സുകൾ ആരെങ്കിലും മഹേഷിന്റെ പേരിൽ സ്ഥലം വാങ്ങി നൽകിയാൽ വീടുവെച്ചു നൽകാൻ തയാറാണെന്ന് അറിയിച്ച് സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

related stories