ന്യൂഡൽഹി∙ കഴിഞ്ഞ വർഷം ഒഡീഷയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 400 മീറ്ററിലും 4x400 മീറ്ററിലും സ്വർണം നേടിയ നിർമലാ ഷിയോറാൻ ഉൾപ്പെടെ 4 ഇന്ത്യൻ താരങ്ങൾ ഉത്തേജക മരുന്നു പരിശോധനയിൽ കുടുങ്ങി.
2017 ലോക ചാംപ്യൻഷിപ്പിനുശേഷം സ്വകാര്യ കാരണങ്ങളെത്തുടർന്നു ദീർഘകാലം ട്രാക്കിൽനിന്നു വിട്ടുനിന്ന ഹരിയാന താരം നിർമലയ്ക്ക് കോണൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നഷ്ടമായിരുന്നു.