ഗൗങ്ചൗ ∙ ബാഡ്മിന്റൻ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഒന്നാം സീഡ് ചൈനീസ് തായ്പേയിയുടെ തായ് സൂയിങ്ങിനെ വീഴ്ത്തിയ സിന്ധു ഇന്നലെ 35 മിനിറ്റിനുള്ളിൽ പന്ത്രണ്ടാം സീഡ് ബെയ്‍വൻ ഷാങ്ങിനെ തോൽപ്പിച്ചു. ഹോങ്‍കോങ്ങിൽ ജനിച്ച ഷാങ് അമേരിക്കൻ പൗരത്വമുള്ള താരമാണ്. സ്കോർ : 21–9, 21–15. ഇതോടെ എ ഗ്രൂപ്പിൽ സിന്ധു ഏറ്റവും മുന്നിലെത്തി. അവസാനത്തെ ഗ്രൂപ്പ് മൽസരത്തിൽ നേരിട്ടുള്ള ഗെയിം വിജയത്തോടെ ഇന്ത്യയുടെ സമീർ വർമയും നോക്കൗട്ടിൽ കടന്നു. തായ്‍ലൻഡിന്റെ കന്റാഫോൺ വാങ്ചരോണിനെ 21–9, 21–18 നാണ് സമീർ കീഴടക്കിയത്.
Advertisement