2036 ഒളിംപിക്സ് ‘സ്വന്തമാക്കാൻ’ ഇന്ത്യ പരിശ്രമിക്കും; ഗുജറാത്തിനെ വേദിയായി ഉയർത്തിക്കാട്ടും
2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു,എങ്കിൽ കായികരംഗത്തും അതാകുന്നതിൽ എന്താണു കുഴപ്പം? – അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2036 ഒളിംപിക്സ് വേദിക്കായി ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളെയാണ് പരിഗണിക്കുക.

ന്യൂഡൽഹി ∙ 2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു, എങ്കിൽ കായികരംഗത്തും അതാകുന്നതിൽ എന്താണു കുഴപ്പം? – അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2036 ഒളിംപിക്സ് വേദിക്കായി ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഇതിൽ ഒരു നഗരത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) വേദിയായി തിരഞ്ഞെടുക്കും.
പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്ബെയ്ൻ എന്നിവയാണ് അടുത്ത 3 ഒളിംപിക്സുകളുടെ വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടർന്നു വരുന്ന ഒളിംപിക്സാണ് 2036ലേത്. ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഇക്കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിനു വേദിയൊരുക്കിയ ഖത്തർ എന്നിവയാണ് 2036 ഒളിംപിക്സിനായി രംഗത്തുള്ള മറ്റു രാജ്യങ്ങൾ. ജർമനിയും താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആഭ്യന്തരതലത്തിൽ എതിർപ്പു ശക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിനെ ഒളിംപിക്സ് വേദിയായി ഉയർത്തിക്കാട്ടുമെന്നാണ് കായികമന്ത്രി നൽകുന്ന സൂചന. അങ്ങനെയെങ്കിൽ അഹമ്മദാബാദിലെ മൊട്ടേര സ്പോർട്സ് കോംപ്ലക്സാകും മുഖ്യവേദി. 1951ലും 1981ലും ഏഷ്യൻ ഗെയിംസിനും 2010ൽ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥ്യം വഹിച്ചിട്ടുണ്ട്. മൂന്നു തവണയും ഡൽഹിയായിരുന്നു വേദി.
English Summary: 2036 Olympics: India is also in the field