‘‘ചെസിൽ ഇനി ഇന്ത്യ–ചൈന പോരാട്ടകാലം’’; ലോക ചെസ് ചാംപ്യൻഷിപ്പിന് നാളെ സിംഗപ്പൂരിൽ തുടക്കം
മാറിയ ലോകമാണ് ലോക ചെസ് ചാംപ്യൻഷിപ്പിലും പ്രതിഫലിക്കുന്നതെന്ന് സ്കോട്ടിഷ് ചെസ് ഗ്രാൻഡ് മാസ്റ്ററും തത്വചിന്തകനുമായ ജൊനാഥൻ റൗസൺ. ലോക ചാംപ്യൻഷിപ്പുകളിൽ ഇനി മത്സരിക്കില്ലെന്ന തീരുമാനം, ഗുകേഷ് വിജയിക്കുകയാണെങ്കിൽ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസൻ പുനരാലോചിച്ചേക്കാമെന്നും ജൊനാഥൻ ‘മനോരമ’യോടു പറഞ്ഞു.

‘‘ലോകം മാറിയിരിക്കുന്നു. മുൻപ് സോവിയറ്റ് യൂണിയനും യുഎസും തമ്മിലായിരുന്നു മത്സരം. എന്നാൽ ഇന്നത് ഇന്ത്യയും ചൈനയും തമ്മിലാണ്.’’–ചരിത്രപരമായുള്ള മാറ്റങ്ങൾ ചെസ് ബോർഡിലും പ്രതിഫലിക്കും എന്ന് ഉദാഹരിച്ച് ജൊനാഥൻ പറയുന്നു.
‘‘ജനം പ്രതീക്ഷിക്കുന്ന മട്ടിലാകണമെന്നില്ല ലോക ചാംപ്യൻഷിപ്പിൽ സംഭവിക്കുന്നത്. ഗുകേഷ് സമ്പൂർണ കളിക്കാരനാണ്, മനക്കരുത്തുള്ളവനും. എന്തും നേരിടാനുള്ള കരുത്താണ് ലോക ചാംപ്യൻഷിപ്പുകളിൽ പ്രധാനവും. പഴയ ഡിങ് അല്ല ഇപ്പോൾ. വിജയതൃഷ്ണയും കുറവ്. എങ്കിലും ഡിങ്ങിന്റെ മനഃശാസ്ത്രപരമായ തയാറെടുപ്പും ആദ്യ ഏതാനും ഗെയിമുകളിലെ സ്ഥിതിയും അനുസരിച്ചിരിക്കും കളിഫലം. ആദ്യ ഗെയിമുകളിൽ നന്നായി കളിക്കാൻ കഴിഞ്ഞാൽ സാഹചര്യങ്ങൾ ഡിങ്ങിന് അനുകൂലമാകും’’– ലണ്ടനിൽനിന്ന് ജൊനാഥൻ പറഞ്ഞു.
‘‘അടുത്തകാലത്തെ ഫോമും കളിനിലവാരവും നോക്കിയാൽ ഗുകേഷ് തന്നെയാണ് ജയിക്കാൻ സാധ്യത. എന്നാലും ഡിങ്ങിന്റെ സാധ്യതകൾ പൂർണമായി തള്ളാനാകില്ല. പ്രത്യേകിച്ചും കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ റഷ്യൻതാരം നീപോംനീഷിക്കെതിരെ അനിവാര്യമായി ജയിക്കേണ്ട സന്ദർഭങ്ങളിൽ ഡിങ് കളിച്ച രീതി നോക്കിയാൽ’’–മൂന്നുതവണ ബ്രിട്ടിഷ് ചെസ് ചാംപ്യനായ ജൊനാഥൻ പറയുന്നു. ഗുകേഷ് വിജയിക്കുകയാണെങ്കിൽ പുതിയ എതിരാളിയുമായി കളിക്കാൻ മാഗ്നസ് കാൾസനു താൽപര്യമുണ്ടായേക്കാമെന്നാണ് ജൊനാഥന്റെ കണക്കുകൂട്ടൽ.
പ്രശസ്ത സ്കോട്ടിഷ് പെയിന്ററായ ഹ്യൂ ടി.റൗസന്റെ മകനാണ് ജൊനാഥൻ. കോഴിക്കോടിന്റെ ദത്തുപുത്രൻ എന്നു സ്വയം വിശേഷിപ്പിക്കുന്ന ജൊനാഥന്റെ ഭാര്യ കോഴിക്കോട് സ്വദേശിയും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിയമവിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ ശിവരഞ്ജിനിയാണ്. കൈലാഷ്, വിഷ്ണു എന്നിവർ മക്കൾ. ഓക്സ്ഫഡ് സർവകലാശാലയിലെ പഠനകാലത്താണ് ശിവരഞ്ജിനിയും ജൊനാഥനും പരിചയപ്പെടുന്നത്. ചെസും തത്വചിന്തയും ഒത്തുകൊണ്ടുപോകുന്ന ‘പെഴ്സ്പെക്ടീവ’ എന്ന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജൊനാഥൻ അണ്ടർസ്റ്റാൻഡിങ് ദ ഗ്രൺഫെൽഡ്, ദ സെവൻ ഡെഡ‌്‌ലി ചെസ് സിൻസ്, ചെസ് ഫോർ സീബ്രാസ്, ദ മൂവ്സ് ദാറ്റ് മാറ്റർ എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. ലണ്ടനിലെ കൊടുംതണുപ്പ് നോക്കുമ്പോൾ ഇപ്പോൾ കേരളത്തിലായിരുന്നെങ്കിൽ എന്ന് താൻ ആശിക്കാറുണ്ടെന്ന് ജൊനാഥൻ പറയുന്നു.