ഡൽഹിയിൽ നിന്ന് കേരളം, മലയാളി എന്നൊക്കെ ചിന്തിച്ചാൽ ആദ്യമോർക്കുന്ന ഒരു പേരുണ്ട്– കേരള ഹൗസ്. ജന്തർ മന്തർ റോഡിൽ തലയെടുപ്പോടെ നിൽക്കുന്ന, ചരിത്രമേറെ പറയുന്ന ഒരു കെട്ടിടം. തൊട്ടടുത്തുള്ള കൊച്ചിൻ ഹൗസിനും കസ്തൂർബാ ഗാന്ധി മാർഗിലെ ട്രാവൻകൂർ ഹൗസിനുമുണ്ട് ഏറെ കഥ പറയാൻ. തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിലാണ് ട്രാവൻകൂർ ഹൗസ് അടുത്തിടെ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവതാംകൂർ രാജകുടുംബത്തിലെ ചിലർ ഒരുങ്ങുന്നുവെന്ന വാർത്ത ദേശീയമാധ്യമങ്ങളിലുൾപ്പെടെ വന്നു. രാജകുടുംബത്തിന്റെ, ബെംഗളൂരുവിലെ ആസ്തിയും ചേർത്ത് 250 കോടി രൂപയുടെ സ്ഥലം വിൽക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോടു ചേർന്നുള്ള എട്ടേക്കർ ഭൂമിയും വിൽക്കാൻ, ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് എന്ന കമ്പനിയുമായി ഒക്ടോബർ 29നു കരാറിൽ ഏർപ്പെട്ടുവെന്നാണു രേഖകൾ. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോടു ചേർന്നുള്ള എട്ടേക്കർ സ്ഥലവും വിൽക്കാനാണു ശ്രമിക്കുന്നത്. എന്നാൽ ഇതിൽ കഴമ്പില്ലെന്നും സ്ഥലം തങ്ങളുടെ കൈവശം തന്നെയാണെന്നും കേരള സർക്കാർ പറയുമ്പോഴും ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നതാണു വാസ്തവം. എന്താണ് യഥാർഥത്തിൽ ഈ വിവാദം? ട്രാവൻകൂർ ഹൗസ് വിപന തടയാൻ സംസ്ഥാന സർക്കാരിനു സാധിക്കുമോ? എന്താണ് രാജകുടുംബത്തിന്റെ വാദം? ഡൽഹിയുടെ ചരിത്രത്തിൽ ട്രാവൻകൂർ ഹൗസിന്റെയും കൊച്ചിൻ ഹൗസിന്റെയുമെല്ലാം പ്രസക്തിയെന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാവൻകൂർ ഹൗസ്

ADVERTISEMENT

∙ സ്വന്തമെന്ന് രാജകുടുംബവും സർക്കാരും

കൊച്ചിൻ ഹൗസ്. ചിത്രത്തിനു കടപ്പാട്: Akhilan/Wikimedia Commons

2019ൽ തിരുവിതാംകൂർ രാജകുടുംബം സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ചിരുന്നു. ഡൽഹിയിലെ കപൂർത്തല പ്ലോട്ടിന്റെയും ട്രാവൻകൂർ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂർ രാജകുടുംബം കേന്ദ്ര സർക്കാരിനു കത്തു നൽകിയത്. എന്നാൽ ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനു തന്നെയാണെന്നായിരുന്നു അന്നും ഔദ്യോഗിക വിശദീകരണം. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു. 14 ഏക്കറോളം വരുന്ന രണ്ടു ഭൂമിയിലും സർക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണു കൊട്ടാരത്തിന്റെ നിലപാട്. 

ട്രാവൻകൂർ ഹൗസിന്റെ രാത്രിദൃശ്യം. ചിത്രം: Pinakpani/Wikimedia Commons
ADVERTISEMENT

കേരള സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011ലും 2014ലും ഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമാണ അപേക്ഷകൾ തള്ളിയിരുന്നുവെന്നും കേന്ദ്ര സർക്കാരിനു നൽകിയ അപേക്ഷയിൽ അന്നു വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണു രാജകുടുംബത്തിന്റെ ഒരു വിഭാഗം റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ട്രാവൻകൂർ ഹൗസ് വിൽക്കാനുള്ള കരാറുണ്ടാക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങുന്ന മുറയ്ക്ക് ഇടപാടു നടക്കുമെന്നാണു കരാർ രേഖയിൽ പറയുന്നത്. അതേസമയം ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണെന്നും കെട്ടിടത്തിന്റെ ൈപതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ നടപടി പുരോഗമിച്ചു വരുകയാണെന്നുമാണു കേരള പൊതുഭരണ വിഭാഗത്തിന്റെ വിശദീകരണം. കാര്യമെന്തായാലും കേരള ഹൗസിനും കൊച്ചിൻ ഹൗസിനും ട്രാവൻകൂർ ഹൗസിനും ഏറെ കഥയും ചരിത്രവും പങ്കുവയ്ക്കാനുണ്ട്. 

∙ ഇന്നത്തെ കൊച്ചിൻ ഹൗസ്, ഇന്നലെ പഞ്ചാബി ഹൗസ് 

1911ലാണു കൊച്ചിൻ ഹൗസ് കെട്ടിടം നിർമിച്ചത്. വൈകുണ്ഠമെന്നായിരുന്നു അന്നത്തെ പേര്. വൻകിട കരാറുകാരനായിരുന്ന ശോഭാ സിങ്ങായിരുന്നു ഉടമസ്ഥൻ. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ഖുശ്‌വന്ത് സിങ്ങിന്റെ പിതാവാണു ശോഭാ സിങ്. ന്യൂഡൽഹി നഗരം രൂപകൽപന ചെയ്ത എഡ്വിൻ ലട്യൻസ് തന്നെയാണു കെട്ടിടത്തിന്റെയും ശിൽപി. ഡൽഹിയിലെ പ്രിൻസസ് ഏരിയയിൽ നാട്ടുരാജാക്കന്മാർക്ക് ആസ്ഥാനം അനുവദിക്കാനുള്ള ബ്രിട്ടിഷ് ഭരണകൂടത്തിന്റെ തീരുമാനമാണു കെട്ടിടം കൊച്ചി രാജാവിന്റെ കയ്യിലെത്താൻ കാരണം. സാമ്പത്തിക പ്രതിസന്ധി കാരണം ശോഭാ സിങ് കെട്ടിടം വിൽക്കാൻ തീരുമാനിച്ചതും ഇതേസമയത്താണ്. അങ്ങനെ, പ്രിൻസസ് ഏരിയയിൽ സ്ഥലം ലഭിക്കാതെ വന്ന കൊച്ചി രാജാവ് കെട്ടിടം വിലയ്ക്കു വാങ്ങി. 1931ൽ ആണു കെട്ടിടം കൊച്ചി രാജാവ് സ്വന്തമാക്കുന്നത്. ഒന്നര ലക്ഷം രൂപമായിരുന്നു വില. കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാണ് ഇടപാടിനു ചുക്കാൻ പിടിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ കെട്ടിടം കൊച്ചിൻ ഹൗസ് എന്നറിയപ്പെട്ടു. 

ADVERTISEMENT

∙ അമേരിക്കൻ ഹൗസ് 

യുഎസ് പ്രസിഡന്റിന്റെ പഴ്സനൽ റപ്രസന്റേറ്റിവ് പ്രവർത്തിക്കുന്ന ഡിപ്ലൊമാറ്റിക് ഓർഗനൈസേഷൻ ഓഫിസ് ഇന്ത്യയിൽ ആദ്യമായി തുറന്നതു കൊച്ചിൻ ഹൗസിലാണ്. അമേരിക്കൻ എംബസിയുടെ ആദ്യ രൂപമാണിത്. 1941ൽ ആയിരുന്നു ഇത്. രണ്ടു വർഷത്തിനുശേഷം ഇതു ഭവൽപ്പൂർ ഹൗസിലേക്കു മാറ്റി. സ്വാതന്ത്ര്യാ‌നന്തരം കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായ കൊച്ചിൻ ഹൗസ്, സംസ്ഥാന രൂപീകരണത്തിനു ശേഷമാണു കേരളത്തിനു ലഭിച്ചത്. കേരള ഹൗസ് സമുച്ചയത്തിലെ ആദ്യത്തെ കെട്ടിടവും ഇതുതന്നെ. ലട്യനു കീഴിൽ കരാറുകാരായിരുന്നു ഖുശ്‌വന്ത് സിങ്ങിന്റെ മുത്തച്ഛൻ സുജൻ സിങ്ങും പിതാവ് ശോഭാ സിങ്ങും. പഞ്ചാബികളായ ഇരുവരും ജോലിയുടെ സൗകര്യാർഥമാണ് ജന്തർ മന്തർ റോഡിലെ മൂന്നാം നമ്പരിലെ വൈകുണ്ഠത്തിലേക്കു മാറിയത്. അന്നു ഖുശ്‌വന്ത് സിങ്ങിന് അഞ്ചു വയസ്സായിരുന്നു പ്രായം. തന്റെ ആദ്യകാല കഥകളിൽ വൈകുണ്ഠത്തിലെ ചുറ്റുപാടുകളുടെ സ്വാധീനമുണ്ടെന്ന് ഒരിക്കൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

∙ ട്രാവൻകൂർ ഹൗസ്

ലട്യൻസ് മേഖലയിൽ ഇന്ത്യാഗേറ്റിന് അടുത്ത് കസ്‌തൂർബാ ഗാന്ധി മാർഗിലാണു പൊതുഭരണ വകുപ്പിനു കീഴിലുള്ള, 8.07 ഏക്കറിൽ സ്‌ഥിതിചെയ്യുന്ന ട്രാവൻകൂർ ഹൗസ് പാലസ് സമുച്ചയം. രണ്ടു നിലകളിലായി ഒട്ടേറെ മുറികൾ. നഗരത്തിലെ സംരക്ഷിത ചരിത്രസ്‌മാരകങ്ങളുടെ പട്ടികയിൽപ്പെടുന്നതിനാൽ നിർമാണ പ്രവർത്തനത്തിനു നിയന്ത്രണമുണ്ട്. സുപ്രീം കോടതി വിധിയിലൂടെയാണ് ഇതിന്റെ ഉടമസ്‌ഥാവകാശം സർക്കാർ ഉറപ്പിച്ചത്. കോടതി വിധിയല്ലാതെ കൈവശാവകാശം തെളിയിക്കുന്നതിനുള്ള മറ്റു രേഖകൾ കേരള സർക്കാരിന്റെ പക്കലില്ലെന്നും അഭ്യൂഹമുണ്ട്. തിരുവിതാംകൂർ രാജകുടുംബം അവകാശമുന്നയിക്കുന്നതും ഇക്കാരണത്താൽ തന്നെയാണെന്നും വിഷയത്തിൽ പരിചിതരായ ചിലർ പറയുന്നു. 

ട്രാവൻകൂർ ഹൗസും അതിനു തൊട്ടടുത്തുള്ള കപൂർത്തല പ്ലോട്ടും തിരുവിതാംകൂർ രാജകുടുംബത്തിന്റേതായിരുന്നു. ഇതിൽ രണ്ടേക്കർ 1965ൽ കേരള സ്കൂളിനു വേണ്ടി കേരള എജ്യുക്കേഷൻ സൊസൈറ്റിക്കു വിട്ടുകൊടുത്തു. 1923ൽ നിർമാണം ആരംഭിച്ചു 1931ലാണു ട്രാവൻകൂർ ഹൗസിന്റെ നിർമാണം പൂർത്തിയാക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് രാജാവ് യുദ്ധാവശ്യങ്ങൾക്കായി വിട്ടുകൊടുത്തു. പിന്നീട് കേന്ദ്രസർക്കാർ കപൂർത്തല പ്ലോട്ട് ഡൽഹി പൊലീസിനു കൈമാറി. ട്രാവൻകൂർ ഹൗസ് 1971ൽ എംആർടിപി കമ്മിഷന്റെ ഓഫിസിനായി വാടകയ്ക്കും നൽകി. വർഷങ്ങൾ നീണ്ട നിയമ യുദ്ധത്തിലൂടെയാണ് ഇവ രണ്ടും പിന്നീട് കേരളത്തിനു തിരിച്ചുകിട്ടിയത്. 

ഒരിക്കൽ റഷ്യൻ എംബസി (പഴയ സോവിയറ്റ് യൂണിയൻ) പ്രവർത്തിച്ചിരുന്നു ട്രാവൻകൂർ ഹൗസിൽ. 1947 ഏപ്രിൽ 30ന്, അതായത് ഇന്ത്യ സ്വതന്ത്രമാകുന്നതിനും നാലു മാസം മുൻപാണ് സോവിയറ്റ് എംബസി തുടങ്ങിയത്. എത്രകാലം ആ എംബസി ഇവിടെ പ്രവർത്തിച്ചുവെന്നതിന് ഒരു രേഖയും കിട്ടാനില്ല. സ്വാതന്ത്യ്രത്തിനു മുൻപുതന്നെ ഡൽഹിയിൽ റഷ്യൻ എംബസി തുടങ്ങിയതു ഗാന്ധിജിയും ടോൾസ്റ്റോയിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ കൂടി ഫലമായിട്ടാണ്. അന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന വി.കെ. കൃഷ്ണമേനോനോടു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആവശ്യപ്പെട്ടതു പ്രകാരമാണു സോവിയറ്റ് എംബസി തുടങ്ങാനുള്ള അനുമതി ലഭിക്കുന്നത്.

English Summary: Travancore Royal Family Claims Rights Over Delhi Travancore House: Can they Sell it?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT