100–ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളി നിർമിക്കാൻ സഹായിച്ച കുടുംബത്തിലെ ഇളമുറക്കാരെ തേടിപ്പിടിക്കുക, അവരുമായി ബന്ധപ്പെടുക, കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ ആദരിക്കുക. കഷ്ടപ്പാട് പിടിച്ച പണിയെന്ന് കരുതി മിക്കവരും താത്പര്യമെടുക്കാത്ത കാര്യം. പക്ഷേ, കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രഫ. ഡോ. വൈ. മാത്യുവിന് അത് ‘ദൈവനിയോഗ’മായിട്ടാണ് തോന്നിയത്. ആ കുടുംബക്കാരെ തേടി അദ്ദേഹം യുകെയിലെ എസക്സിലെത്തുകയും പള്ളി കമ്മിറ്റിയുടെയും വിശ്വാസികളുടെയും പേരിൽ അവരെ ആദരിക്കുകയും ചെയ്തു. ഇപ്പോൾ യുകെയിലുള്ള ബേക്കർമാരുടെ ഫാമിനു മുന്നിൽ കുടുംബചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കോട്ടയം കുമരകത്തുള്ള കവണാറ്റിൻകരയാണ് അതിലെ ഒരു നിർണായക ഏട്. ഹെൻറി ബേക്കർ സീനിയർ‌, അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് സന്ദർശകരെ അവിടെ സ്വാഗതം ചെയ്യുന്നത്. ബേക്കർ കുടുംബത്തിന് കേരളത്തിലോ ഇന്ത്യയിൽ തന്നെയോ ഇപ്പോൾ സ്വത്തുവകകളൊന്നും നിലവിലില്ല.

100–ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളി നിർമിക്കാൻ സഹായിച്ച കുടുംബത്തിലെ ഇളമുറക്കാരെ തേടിപ്പിടിക്കുക, അവരുമായി ബന്ധപ്പെടുക, കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ ആദരിക്കുക. കഷ്ടപ്പാട് പിടിച്ച പണിയെന്ന് കരുതി മിക്കവരും താത്പര്യമെടുക്കാത്ത കാര്യം. പക്ഷേ, കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രഫ. ഡോ. വൈ. മാത്യുവിന് അത് ‘ദൈവനിയോഗ’മായിട്ടാണ് തോന്നിയത്. ആ കുടുംബക്കാരെ തേടി അദ്ദേഹം യുകെയിലെ എസക്സിലെത്തുകയും പള്ളി കമ്മിറ്റിയുടെയും വിശ്വാസികളുടെയും പേരിൽ അവരെ ആദരിക്കുകയും ചെയ്തു. ഇപ്പോൾ യുകെയിലുള്ള ബേക്കർമാരുടെ ഫാമിനു മുന്നിൽ കുടുംബചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കോട്ടയം കുമരകത്തുള്ള കവണാറ്റിൻകരയാണ് അതിലെ ഒരു നിർണായക ഏട്. ഹെൻറി ബേക്കർ സീനിയർ‌, അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് സന്ദർശകരെ അവിടെ സ്വാഗതം ചെയ്യുന്നത്. ബേക്കർ കുടുംബത്തിന് കേരളത്തിലോ ഇന്ത്യയിൽ തന്നെയോ ഇപ്പോൾ സ്വത്തുവകകളൊന്നും നിലവിലില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100–ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളി നിർമിക്കാൻ സഹായിച്ച കുടുംബത്തിലെ ഇളമുറക്കാരെ തേടിപ്പിടിക്കുക, അവരുമായി ബന്ധപ്പെടുക, കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ ആദരിക്കുക. കഷ്ടപ്പാട് പിടിച്ച പണിയെന്ന് കരുതി മിക്കവരും താത്പര്യമെടുക്കാത്ത കാര്യം. പക്ഷേ, കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രഫ. ഡോ. വൈ. മാത്യുവിന് അത് ‘ദൈവനിയോഗ’മായിട്ടാണ് തോന്നിയത്. ആ കുടുംബക്കാരെ തേടി അദ്ദേഹം യുകെയിലെ എസക്സിലെത്തുകയും പള്ളി കമ്മിറ്റിയുടെയും വിശ്വാസികളുടെയും പേരിൽ അവരെ ആദരിക്കുകയും ചെയ്തു. ഇപ്പോൾ യുകെയിലുള്ള ബേക്കർമാരുടെ ഫാമിനു മുന്നിൽ കുടുംബചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കോട്ടയം കുമരകത്തുള്ള കവണാറ്റിൻകരയാണ് അതിലെ ഒരു നിർണായക ഏട്. ഹെൻറി ബേക്കർ സീനിയർ‌, അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് സന്ദർശകരെ അവിടെ സ്വാഗതം ചെയ്യുന്നത്. ബേക്കർ കുടുംബത്തിന് കേരളത്തിലോ ഇന്ത്യയിൽ തന്നെയോ ഇപ്പോൾ സ്വത്തുവകകളൊന്നും നിലവിലില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

100–ലേറെ വർഷങ്ങൾക്ക് മുമ്പ് പള്ളി നിർമിക്കാൻ സഹായിച്ച കുടുംബത്തിലെ ഇളമുറക്കാരെ തേടിപ്പിടിക്കുക, അവരുമായി ബന്ധപ്പെടുക, കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരെ ആദരിക്കുക... കഷ്ടപ്പാട് പിടിച്ച പണിയെന്ന് കരുതി മിക്കവരും താത്പര്യമെടുക്കാത്ത കാര്യം. പക്ഷേ, കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രഫ. ഡോ. വൈ. മാത്യുവിന് അത് ‘ദൈവനിയോഗ’മായിട്ടാണ് തോന്നിയത്. ആ കുടുംബക്കാരെ തേടി അദ്ദേഹം യുകെയിലെ എസക്സിലെത്തുകയും പള്ളി കമ്മിറ്റിയുടെയും വിശ്വാസികളുടെയും പേരിൽ അവരെ ആദരിക്കുകയും ചെയ്തു. ‘‘കോട്ടയം കളക്ട്രേറ്റിനടുത്തുള്ള സിഎസ്ഐ അസൻഷൻ ദേവാലയത്തിന്റെ ശതാബ്ദി വർഷമായിരുന്നു 2020. അന്ന് പള്ളി വികാരിയായിരുന്ന റവ. ഡാനിയേൽ ജോർജ് പ്രസംഗമധ്യേ ഒരു കാര്യം പറഞ്ഞു: ഈ പള്ളി നിർമിച്ച രണ്ടു പേരെ നമ്മൾ ആദരിച്ചിട്ടില്ല എന്ന്. എനിക്കത് ഉള്ളിൽക്കൊണ്ടു. എല്ലാവർക്കും ആ തോന്നൽ ഉണ്ടാകുമോ എന്നറിയില്ല. അതോടെ ഇരു കൂട്ടരേയും കണ്ടെത്തണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു’’, ഒരുപക്ഷേ, വിചിത്രമെന്ന് തോന്നാവുന്ന തന്റെ യാത്രയെക്കുറിച്ചും ഒപ്പം ആ കുടുംബത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു ഡോ. മാത്യു. അന്ന് പള്ളി നിർമിക്കാൻ സഹായിച്ച ആ ബ്രിട്ടിഷ് കുടുംബമാകട്ടെ, കേരളത്തിന്റെ വിദ്യാഭ്യാസ, കാർഷിക, സാമൂഹിക മേഖലകളിൽ വളരെയധികം സ്ഥാനമുള്ളവരുമാണ് – ബേക്കർ കുടുംബം.

ആർജിഎ ബേക്കറിന്റെ മകൾ ആനി ബേക്കർ, ഭർത്താവ് പോൾ ബെയ്റ്റ്‍മാന്‍, മകൻ മാർട്ടിൻ ബേക്കർ, ഭാര്യ ഡാബി ലെയ്‍ന്‍ എന്നിവർക്കൊപ്പം ഡോ. വൈ. മാത്യു യു.കെയിലെ ബേക്കർ കുടുംബത്തിന്റെ വീട്ടിൽ

∙ ആദരിക്കാൻ മറന്ന ആ 2 പേർ

ADVERTISEMENT

1920–ലാണ് കോട്ടയത്തെ സിഎസ്ഐ അസൻഷൻ ചർച്ചിന്റെ നിർമാണം പൂർത്തിയായത്. തുടർന്ന് 100 വർഷം ആഘോഷിക്കുന്ന ചടങ്ങിലാണ് ഇതിന്റെ നിർമാണത്തിൽ സഹായിച്ച രണ്ടു പേരെ ആദരിച്ചിട്ടില്ല എന്ന വിവരം വ്യക്തമാകുന്നത്. പള്ളി നിർമിക്കാനുള്ള സ്ഥലം വിട്ടുനൽകിയ തേരത്താനത്ത് പുന്നൻ ജഡ്ജിയും പള്ളി നിർമാണത്തിന് വലിയ തോതിൽ സഹായം നൽകിയ ഇസബെൽ അമേലിയ ബേക്കർ എന്നിവരാണ് ആ രണ്ടു പേർ. നിരന്തരമായ അന്വേഷണത്തിനൊടുവിൽ ഇരു കൂട്ടരിലേക്കും എത്താനുള്ള വഴികൾ പതിയെ തെളിഞ്ഞുവന്നു. 

ആദ്യം ചെയ്തത് പുന്നൻ ജ‍ഡ്ജിയുടെ പിൻമുറക്കാരെ കണ്ടെത്തുകയായിരുന്നു. ഡോ. വൈ മാത്യുവിന്റെ വാക്കുകളിലേക്ക്: ‘‘തേരത്താനത്ത് പുന്നൻ ജഡ്ജി ഇഷ്ടദാനം കൊടുത്ത സ്ഥലത്താണ് പള്ളിയും മറ്റും ഇരിക്കുന്ന സ്ഥലം. അദ്ദേഹത്തിന് കൊച്ചുമക്കളുണ്ടായിരുന്നില്ല. ഒരു ഇളയ സഹോദരൻ ഉണ്ടായിരുന്നത് ചെറുപ്പത്തിലേ മരിച്ചു പോയി. സഹോദരന്റെ കുട്ടിയെ പുന്നൻ ജഡ്ജിയാണ് പിന്നീട് നോക്കി വളർത്തിയത്. ആ സഹോദരന്റെ മകനായിരുന്നു ആലുവ യു.സി കോളജിലെ പ്രഫസറായിരുന്ന പ്രശസ്തനായ ചരിത്രകാരൻ ടി.ഐ പുന്നൻ എന്ന തേരത്താനത്ത് ഇട്ടൂപ്പ് പുന്നൻ. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൊന്നാണ് ‘ലന്തക്കാർ കേരളത്തിൽ’. പ്രൊഫ. ടി.ഐ പുന്നന്റെ കൊച്ചുമകൻ നാവികസേനയിലുള്ള കൊമ്മഡോർ പുന്നനെ കണ്ടെത്തി കോട്ടയത്ത് കൊണ്ടുവന്ന് ആദരിക്കുകയായിരുന്നു’’.

ബേക്കർ കുടുംബ ചരിത്രം പറയുന്ന ഫലകം വീടിനു പുറത്ത് സ്ഥാപിച്ചിരിക്കുന്നു

∙ ബേക്കറിനെ തേടി ഇംഗ്ലണ്ടിലേക്ക്

ബേക്കർ കുടുംബത്തിലെ പിൻതലമുറക്കാരിൽ ചിലർ ഇടയ്ക്ക് കേരളത്തിൽ വന്നിരുന്നതായ വിവരം ഉണ്ടായിരുന്നെങ്കിലും അവരെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ ഇല്ലായിരുന്നുവെന്ന് ഡോ. മാത്യു പറയുന്നു. ‘‘അങ്ങനെയുള്ള അന്വേഷണത്തിനിടെയാണ് ബേക്കർ സ്കൂളിലെ അധ്യാപിക ജയ ബോണി ഒരു കാര്യം പറയുന്നത്. ബേക്കർ കുടുംബത്തിലെ രണ്ടു കുട്ടികൾ മൂന്നു വർഷം മുമ്പ് സ്കൂളിൽ വന്നു പോയിട്ടുണ്ട്. അന്ന് വിസിറ്റേഴ്സ് ഡയറിയിൽ അവരുടെ ഫോൺ നമ്പറും എഴുതിയിട്ടിരുന്നു. അതിനിടെ കഴിഞ്ഞ വർഷം ജൂണിൽ എനിക്ക് ലണ്ടൻ സന്ദർശിക്കാൻ ഒരവസരം കിട്ടി. അവിടെ എത്തിയപ്പോൾ ആ ആ ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. പക്ഷേ ‍ഞാൻ ആരാണെന്ന് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടി. ആക്സന്റ് പ്രശ്നമാണല്ലോ. പിന്നെ അവരിൽ നിന്ന് ഇ–മെയിൽ വാങ്ങി കാര്യങ്ങൾ വിശദമായി എഴുതി അറിയിച്ചു. അവരുടെ സന്തോഷമെല്ലാം പ്രകടിപ്പിച്ചുള്ളതായിരുന്നു അതിനുള്ള മറുപടി.

ADVERTISEMENT

അങ്ങനെ ഒരു സമയം നിശ്ചയിച്ച് അവരെ സന്ദർശിക്കാൻ തീരുമാനിച്ചു. ഞാൻ കരുതിയത് അവർ ഏതെങ്കിലും പട്ടണത്തിലായിരിക്കും താമസം എന്നാണ്. എന്നാൽ അവിടെ ചെന്നപ്പോഴാണ് 200 ഏക്കറിന്റെ നടുക്ക് ഇംഗ്ലിഷ് സിനിമകളിലൊക്കെ കാണുന്ന വിധത്തിൽ കുതിരകളും മറ്റു മൃഗങ്ങളുമൊക്കെ ഓടി നടക്കുന്ന സ്ഥലം. ഒരു ദിവസം മുഴുവൻ വേണം അവിടം കണ്ടു തീർക്കാൻ. വൈകിട്ട് ഏഴു മണിക്കാണ് അവിടെ എത്തിയത്. വല്യ അനുഭൂതി തന്നെയായിരുന്നു ഇവരെ കണ്ടത്തിക്കഴിഞ്ഞപ്പോൾ. ദൈവനിയോഗം എന്നു തന്നെ പറയാം. അത്രയ്ക്ക് പ്രയാസമായിരുന്നു ഇവരെ കണ്ടെത്തൽ ഒക്കെ. എസക്സ് കൗണ്ടിയിലെ ഹോക്‌ലി എന്നറിയപ്പെടുന്ന ഗ്രാമമാണത്. അവിടെ സൂര്യൻ അസ്തമിക്കുന്നത് 10 മണിക്കും ഉദിക്കുന്നത് രാവിലെ നാലു മണിക്കും ആയതിനാൽ കുറെ സമയം അവിടെ ചിലവഴിക്കാൻ പറ്റി. കൃഷിയിടങ്ങളും വിവിധ തരത്തിലുള്ള മൃഗങ്ങളുമൊക്കെയാണ് അവിടെയുള്ളത്. ഇപ്പോഴും കൃഷിക്കാരാണ് അവർ.

മാർട്ടിൻ ബേക്കറിനെയും ആനി ബേക്കറിനേയും പൊന്നാട അണിയിക്കുന്ന ഡോ. മാത്യു

എനിക്ക് എന്താണ് ഭക്ഷണം വേണ്ടതെന്ന് നേരത്തെ തന്നെ അന്വേഷിച്ചിരുന്നു. ഞാൻ വെജിറ്റേറിയനാണെന്ന് പറഞ്ഞപ്പോൾ അടുത്ത ടൗൺഷിപ്പിൽ പോയി അവിടെയുള്ള ഒരു പബ്ബിൽ ജോലി ചെയ്തിരുന്ന ഒരു മലയാളി കുക്കിനെ കൊണ്ട് ‌എനിക്ക് വേണ്ടി ഫ്രൈഡ് റൈസും മറ്റും തയാറാക്കി വച്ചിരുന്നു. കുമരകത്തു നിന്ന് ഏറ്റവുമൊടുവിൽ ഇംഗ്ലണ്ടിലേക്ക് തിരികെ പോയ റോബർട്ട് ജോർജ് അലക്സാണ്ടർ എന്ന ആർ.ജി.എ ബേക്കറിന്റെ മക്കളായ മാർട്ടിൻ റോബർട്ട് ബേക്കർ, ആനി ബേക്കർ എന്നിവരാണ് അവിടെ താമസിക്കുന്നത്. മറ്റൊരു സഹോദരൻ ഹൊവാർഡ് റോബർട്ട് ബേക്കറും കുടുംബവും കുറച്ചു വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്നിരുന്നു എന്ന വിവരം പിന്നീടറിഞ്ഞു. അവിടെ എത്തിയപ്പോൾ അവർക്ക് ഭയങ്കര സന്തോഷമായി. അവരെ അന്വേഷിച്ച് ആരും ചെന്നിട്ടില്ല. ആദ്യമായാണ് അവരെ അന്വേഷിച്ച് ഇതുപോലെ ഒരാൾ എത്തുന്നത്’’, ഡോ. മാത്യു പറയുന്നു.

∙ വർഷങ്ങൾക്ക് ശേഷം ‘സ്വന്തം വീട്’ കാണാൻ കുമരകത്തേക്ക്

താജ് ഗ്രൂപ്പ് ബംഗ്ലാവിലെ മുറികൾ പുതുക്കിപ്പണിത ശേഷം ബേക്കർ കുടുംബത്തിലെ ഇന്നത്തെ അവകാശികളെ അവർ കുമരകത്തേക്ക് ക്ഷണിച്ചിരുന്നു. 2011–ലായിരുന്നു ഇത്. ആർജിഎ ബേക്കറിന്റെ മൂത്ത മകൻ ഹൊവാർഡ് ബേക്കർ, ഭാര്യ ജെയ്ൻ, ഇവരുടെ മൂത്ത മകൻ ഒളിവർ, മകൾ കാമില, ഒളിവറിന്റെ ഭാര്യ മെലിസ എന്നിവർ കുമരകത്തെത്തുകയും ഹോട്ടലിന്റെ ആതിഥ്യം അനുഭവിക്കുകയും ചെയ്തിരുന്നു. ബേക്കർ‌ കുടുംബത്തിലെ നാലു തലമുറകൾ ജീവിച്ച ബംഗ്ലാവാണ് ഇന്നത്തെ കുമരകം താജ്. ഇതിനു പുറമെ ഹെൻറി ബേക്കർ ജൂനിയർ നിർമിച്ച എരുമപ്രയിലെ സെന്റ് പീറ്റേഴ്സ് സിഎസ്‍ഐ പള്ളിയും ഇവർ സന്ദർശിച്ചിരുന്നു.

ഹൊവാർഡ് ബേക്കർ, ഭാര്യ ജെയ്ൻ, ഇവരുടെ മൂത്ത മകൻ ഒലിവർ, മകൾ കാമില, ഒലിവറിന്റെ ഭാര്യ മെലിസ എന്നിവർ എരുമപ്രയിലെ സെന്റ് പീറ്റേഴ്സ് സിഎസ്‍ഐ പള്ളിയിൽ – (ചിത്രം – Facebook/HenryBakerCentre)
ADVERTISEMENT

‘‘മറ്റു രണ്ടു മക്കളായ മാർട്ടിൻ, ആനി എന്നിവർക്ക് ഇപ്പോൾ കേരളത്തെക്കുറിച്ചുള്ള ഓർമയൊന്നുമില്ല. നാലോ അഞ്ചോ വയസുള്ളപ്പോൾ കേരളത്തിൽ നിന്ന് പോന്നതല്ലേ. പിന്നീട് പറഞ്ഞു കേട്ടൊക്കെ കുറച്ചു കാര്യങ്ങളറിയാം. അസൻഷൻ ചർച്ച് പണിതു കൊടുത്തത് ഇസബല്ല ബേക്കറാണെന്ന് അവർക്കും അറിയാമായിരുന്നില്ല. പൊന്നാട അണിയിക്കുന്നതൊക്കെ നമുക്ക് സാധാരണ കാര്യമാണെങ്കിലും അവരിത് വലിയ ആദരവായിട്ടാണ് കാണുന്നത്. ആദരിക്കുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ പള്ളി വികാരി റവ. പി. കെ കുരുവിളയുടെ കത്തും അവർക്ക് നൽകി. ഇതിൽ ആനി ബേക്കറിന്റെ പെൺമക്കൾ നതാലിയയും എലനോറുമായിരുന്നു 2019–ൽ ബേക്കർ സ്കൂളിന്റെ വാർഷിക സമയത്ത് എത്തിയിരുന്നത്. അന്ന് അവർ സന്ദർശക ഡയറിയിൽ കുറിച്ചിരുന്ന ലാൻഡ് ലൈൻ നമ്പറാണ് പിന്നീട് അവരിലേക്ക് എത്താൻ തുണയായത്. ആ നമ്പർ ഇതുവരെ മാറിയിരുന്നില്ല എന്നതും അത്ഭുതമായിരുന്നു’’, ഡോ. മാത്യു പറയുന്നു. ഇവർ പിന്നീട് പീരുമേടിനടുത്തുള്ള പള്ളിക്കുന്നിൽ ഹെൻറി ബേക്കർ ജൂനിയർ സ്ഥാപിച്ച പള്ളിയുടെ 150–ാം സ്ഥാപക വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകളിലും പങ്കെടുത്തിരുന്നു.

ഇപ്പോൾ യുകെയിലുള്ള ബേക്കർമാരുടെ ഫാമിനു മുന്നിൽ കുടുംബചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കോട്ടയം കുമരകത്തുള്ള കവണാറ്റിൻകരയാണ് അതിലെ ഒരു നിർണായക ഏട്. ഹെൻറി ബേക്കർ സീനിയർ‌, അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് സന്ദർശകരെ അവിടെ സ്വാഗതം ചെയ്യുന്നത്. ബേക്കർ കുടുംബത്തിന് കേരളത്തിലോ ഇന്ത്യയിൽ തന്നെയോ ഇപ്പോൾ സ്വത്തുവകകളൊന്നും നിലവിലില്ല. ബേക്കർ സീനിയറിന്റെ പേരക്കുട്ടിയും ഹെൻറി ബേക്കർ ജൂനിയറിന്റെ മകളുമായിരുന്ന ഇസബെൽ ബേക്കർ വിവാഹം കഴിച്ചിട്ടില്ല. ‘‘അവർ പള്ളി നിർമിക്കാൻ സഹായം നൽകിയ കാര്യം പോലും ഇപ്പോഴുള്ളവർക്ക് അറിയാമായിരുന്നില്ല. പക്ഷേ കുമരകത്തെ സ്വത്തുവകകൾ കെടിഡിസി ഏറ്റെടുത്ത ശേഷം മോശം അവസ്ഥയിൽ ആയിരുന്നുവെന്നും അറ്റകുറ്റപ്പണികൾ ചെയ്യാതെ നശിച്ചു തുടങ്ങിയിരുന്നുവെന്നും അവർ അറി‍ഞ്ഞിരുന്നു. താജ് ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം അത് നല്ല രീതിയിൽ ആയെന്നും അവർ പറഞ്ഞു’’, ഡോ. മാത്യു പറയുന്നു.

ആനി ബേക്കറിന്റെ മക്കളായ നതാലിയയും എലനോറും 2019–ൽ ബേക്കർ സ്കൂളിന്റെ വാർഷിക സമയത്ത് എത്തിയപ്പോൾ. അവർ സന്ദർശക ഡയറിയിൽ കുറിച്ചത് സമീപം

∙ വിദ്യാഭ്യാസ ദീപം കൊളുത്തിയ ബേക്കർമാർ

19–ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിലെത്തിയ മിഷനറിമാരിലൂടെയാണ് സംസ്ഥാനത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലും മാറ്റമുണ്ടാകുന്നത്. കേരളത്തിൽ ആദ്യമെത്തിയ ചർച്ച് മിഷൻ സൊസൈറ്റി (സിഎംഎസ്)യുടെ മിഷണറിയായ തോമസ് നോർട്ടൻ 1916–ൽ ആലപ്പുഴയിൽ ആദ്യ സ്കൂൾ സ്ഥാപിച്ചു. പിന്നീട് ബെഞ്ചമിൻ െബയ്‍ലിയും ഹെൻട്രി ബേക്കർ സീനിയർ ഉൾപ്പെടെയുള്ള മിഷനറിമാർ കോട്ടയത്തും എത്തുന്നതോടെയാണ് വലിയ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങുന്നത്.

ഹെൻറി ബേക്കർ സീനിയറിന്റെ ഭാര്യയായിരുന്ന അമേലിയ ഡോറോത്തി ബേക്കറാണ് 1819–ൽ കോട്ടയത്തെ പ്രശസ്തമായ ബേക്കർ സ്കൂൾ ആരംഭിക്കുന്നതും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കമിടുന്നതും. ‘‘അന്ന് പാമ്പാടിയിൽ മനുഷ്യച്ചന്ത ഉണ്ടായിരുന്നു എന്നത് ഇന്ന് പലർക്കും അത്ഭുതമാവും. ഹെൻട്രി ബേക്കർ പാമ്പാടി ചന്തയിൽ പോയി 12 അണയ്ക്ക് പെൺ‌കുട്ടികളെ വിലയ്ക്ക് വാങ്ങിക്കൊണ്ടു വന്നാണ് ആദ്യകാലത്ത് പഠിപ്പിക്കാൻ ചേർത്തിരുന്നത്. 1800–കളിൽ കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ അടിമച്ചന്തകൾ ഉണ്ടായിരുന്നു. അവിടെ നിന്ന് ഇവരെ വിലയ്ക്ക് വാങ്ങിക്കൊണ്ടു വന്നാണ് സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ അന്ന് പെൺകുട്ടികളുടെ വിവാഹപ്രായം 10 വയസായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിൽ ചേർത്താലും കുറച്ചു ദിവസം കഴിയുമ്പോൾ അവർ പോകും. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ടായിരുന്നു അമേലിയ ഡോറോത്തി ബേക്കർ സ്കൂൾ നടത്തിയത്. കത്തീഡ്രലുമായി ചേർന്നുള്ള ഒരു മുറിയിലായിരുന്നു തുടക്കം. പിന്നീടാണ് ബേക്കർ ക്യാംപസിലേക്ക് മാറുന്നത്’’, ഡോ. മാത്യു വിശദീകരിക്കുന്നു.

ഹെൻറി ബേക്കർ സീനിയർ, ഭാര്യ അമേലിയ ഡോറോത്തി ബേക്കർ (ചിത്രം– www.bakergirlshss.in)

1817–ൽ സിഎംഎസ് കോളജും 1819–ൽ ബേക്കർ സ്കൂളും സ്ഥാപിച്ചു. ഒരേ സഭയുടെ കീഴിലായിരുന്നു ഇവയെല്ലാം. അന്ന് ആംഗ്ലിക്കൻ സഭയായിരുന്നു. പിന്നീട് 1947–ലാണ് അതിൽ നിന്ന് സിഎസ്ഐ സഭ ഉണ്ടാകുന്നത്. ‘‘0–20 ഡിഗ്രി ആണ് യു.കെയിലെ ശരാശരി കാലാവസ്ഥ. അവിടെ ജീവിച്ചവരാണ് നമ്മുടെ ചൂടിലേക്ക് വന്ന് ജീവിക്കുന്നത്. ചൂടുകാലമായാൽ അവർ ഊട്ടിയിലേക്കും െകാടൈക്കനാലിലേക്കുമൊക്കെ പോകും. അന്ന് കോട്ടയത്ത് ഇന്നു കാണുന്ന രീതിയിലുള്ള സൗകര്യങ്ങളൈാന്നുമില്ലല്ലോ. കാര്യമായ ചികിത്സാ സൗകര്യങ്ങളുമില്ല. അന്ന് ഇവരുടെ നിരവധി കുട്ടികളുൾപ്പെടെ മരിച്ചിട്ടുണ്ട്. അവരെ സിഎംഎസ് കോളജിന്റെ താഴെയുള്ള സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്’’, ഡോ. മാത്യു ചൂണ്ടിക്കാട്ടുന്നു. സിഎംഎസ് കോളജിന്റെ സ്ഥാപകനും ആദ്യ പ്രിൻസിപ്പലും മലയാള ഭാഷ അച്ചടിയുടെ പിതാവുമെല്ലാമാണ് ബെഞ്ചമിൻ ബെയ്‍ലി. അദ്ദേഹവും പിൽക്കാലത്ത് ബേക്കർ സ്കൂളിൽ ലയിപ്പിച്ച ആദ്യകാല സ്കൂളുകളിലൊന്ന് സ്ഥാപിച്ച ഭാര്യ എലിസബത്ത് എല്ലയും ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ അവരുടെ മൂന്നു മക്കൾ കേരളത്തിലെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ടായിരുന്നു.

ബേക്കർ ജൂനിയർ, ഭാര്യ ഫ്രാൻസസ് എ. കിച്ചിൻ, ഇസബെൽ ബേക്കർ

∙ മധ്യതിരുവിതാംകൂറിലെ സ്ത്രീകളെ കൈപിടിച്ചുയർത്തിയ ബേക്കർ

അമേലിയ ഡൊറോത്തി ബേക്കർ പെൺകുട്ടികൾക്കായി തുടങ്ങിയ സ്കൂളാണ് 200 വർഷം പിന്നിട്ട് ഇന്നും തലയെടുപ്പോടെ നിൽക്കുന്നത്. തന്റെ വീട്ടിൽത്തന്നെ പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കാൻ അവർ സൗകര്യം ഒരുക്കിയിരുന്നു. ആ പെൺകുട്ടികൾ എഴുത്തും വായനയും ഒപ്പം തുന്നലും പഠിച്ചു. കൂടെ ഇംഗ്ലിഷും. അമേ‌ലിയ ബേക്കറിന്റെ മകൻ ഹെൻറി ബേക്കർ ജൂനിയറിന്റെ ഭാര്യ ഫ്രാൻസസ് എ കിച്ചിൻ 1844–ൽ കോട്ടയത്തിനടുത്ത് പള്ളത്ത് സ്ഥാപിച്ച ബോർഡിങ് സ്കൂൾ ഇന്ന് ബുക്കാനൻ സ്കൂളായി തലയുയർത്തി നിൽക്കുന്നു. 1891–ൽ എലമെന്ററി സ്കൂളിനൊപ്പം ട്രെയിനിങ് സ്കൂളും സ്ഥാപിച്ചതോടെ ഇന്നത് പ്രശസ്തമായ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷനാണ്. ഇവരുടെ മകളാണ് കോട്ടയത്തെ സിഎസ്ഐ ദേവാലയം സ്ഥാപിക്കാനടക്കം ഉദാരമായ സഹായം നൽകിയ ഇസബെൽ ബേക്കർ.

മറ്റൊരു മകളായ ആനി ബേക്കർ പ്രവർത്തിച്ചത് പീരുമേട്ടിലേയും മുണ്ടക്കയത്തേയും തോട്ടം തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കുമുള്ള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ്. അവിടെയൊക്കെ അവർ സ്കൂളുകൾ സ്ഥാപിച്ചു. വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ ഹെൻറി ബേക്കർ സീനിയറും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മക്കളും കൊച്ചുമക്കളുെമാക്കെ വ്യാപൃതരായപ്പോൾ പ്രേക്ഷിത പ്രവർത്തനങ്ങളുമായി മുണ്ടക്കയത്തേക്കും മേലുകാവിലേക്കും പീരുമേട്ടിലേക്കും പോയ ആളാണ് ഹെൻ‌റി ബേക്കർ ജൂനിയർ. നാഷണൽ ജിയോഗ്രഫിക് മാഗസിന്റെ കറസ്പോണ്ടന്റും ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന ആളായിരുന്നു ഹെൻറി ബേക്കർ ജൂനിയർ.

ഹെൻറി ബേക്കർ സീനിയർ, ഭാര്യ അമേലിയ ഡോറോത്തി ബേക്കർ എന്നിവരുടെ ശവക്കല്ലറ

കുട്ടിക്കാനത്തിനു സമീപം പള്ളിക്കുന്നിൽ 1869–ൽ സ്ഥാപിച്ച സെന്റ് ജോർജ് സിഎസ്ഐ പള്ളി (മൂന്നാറിലെ തേയിലത്തോട്ടവും മറ്റും ആരംഭിച്ച ജെ.ഡി മൺറോ ഉൾപ്പെടെ 34 വിദേശികളെ ഇവിടുത്തെ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്) സ്ഥാപിച്ചത് അദ്ദേഹമാണ്. കോട്ടയത്തെ കിഴക്കൻ മലയിലെ കുമളിയുമായി ബന്ധിപ്പിക്കുന്ന കെ.കെ റോഡിന്റെ നിർമാണ തുടക്കത്തിലും അദ്ദേഹത്തിന് പങ്കുണ്ട്. അന്നുണ്ടായിരുന്ന നടപ്പാതയ്ക്ക് പകരം ബേക്കർ ജൂനിയറിന്റെ അഭ്യർഥന പ്രകാരം തിരുവിതാംകൂർ ദിവാൻ കാളവണ്ടിക്ക് യാത്ര ചെയ്യാനാകുംവിധം വലുതാക്കിയ പാതയാണ് പിന്നീട് കെ.കെ. റോഡായി മാറിയത്.

മലയരയരുടെ ജീവിതത്തെ കുറിച്ച് പുറംലോകത്തിന് ആദ്യമായി വിശദവിവരങ്ങൾ എത്തിച്ചത് ബേക്കർ ജൂനിയറാണ്. സ്കൂളുകൾ ആരംഭിക്കാനുള്ള അവരുടെ അഭ്യർഥന പ്രകാരമാണ് ബേക്കർ ജൂനിയറും ഇളയ സഹോദരൻ ജോർജും മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ, മേലുകാവ് ഈ പ്രദേശങ്ങളിലൊക്കെ എത്തപ്പെടുന്നതും ഇവിടങ്ങളിൽ സിഎംഎസ് മിഷനുകൾ സ്ഥാപിക്കുന്നതും. ആദ്യകാല കാപ്പിത്തോട്ടങ്ങളും പിന്നീട് തേയിലയും കൃഷി ആരംഭിക്കുന്നത് ഇക്കാലത്താണ്. ഹെൻറി ബേക്കറിന്റെ മകളുടെ ഭർത്താവായിരുന്ന ജോൺ ‍ഡാനിയേൽ മൺറോയാണ് 1877–ൽ പൂഞ്ഞാർ രാജാവിൽ നിന്ന് കണ്ണൻദേവൻ മലകൾ പാട്ടത്തിനെടുത്ത് മൂന്നാറിൽ പ്ലാന്റേഷൻ തുടങ്ങിയത്. മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട ഒരു ജനവിഭാഗത്തിന് പള്ളിയും പള്ളിക്കുടങ്ങളും സ്ഥാപിച്ച ദിശാബോധം നൽകിയ മനുഷ്യസ്നേഹിയായിരുന്നു ഹെൻറി ബേക്കർ ജൂനിയറെന്ന് ഡോ. പി.കെ മൈക്കിൾ തരകനെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

∙ കുമരകത്തെ ബേക്കർമാർ

ഹെൻറി ബേക്കർ ജൂനിയറിന്റെ സഹോദരനായ ആൽഫ്രഡ് ആയിരുന്നു കുമരകത്ത് പ്രവർത്തിച്ചിരുന്നത്. 1800–കളുടെ പകുതിയോടെ ആൽഫ്രഡ‍് ജോർ‌ജ് കുമരകത്ത് 500 ഏക്കർ ചതുപ്പ് അനുവദിക്കാൻ സർക്കാരിനോട് അപേക്ഷിച്ചു. ആ സ്ഥലം നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുമാക്കി മാറ്റുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1847–ൽ തിരുവിതാംകൂർ മഹാരാജാവ് ബേക്കറിന് ഈ ഭൂമി അനുവദിച്ചു. 150 ഏക്കർ ഭൂമി അദ്ദേഹം തെങ്ങിൻതോപ്പാക്കി മാറ്റി. ബാക്കിയുള്ള സ്ഥലത്ത് നെൽകൃഷിയും ആരംഭിച്ചു. 10 ഏക്കറോളം സ്ഥലം ബേക്കർ ഒന്നും ചെയ്യാതെ ഇട്ടിരുന്നു. ഇന്നത്തെ പ്രശസ്തമായ കുമരകം പക്ഷി സങ്കേതം രൂപപ്പെടുന്നത് അങ്ങനെയാണ്.

ബേക്കർ കുടുംബത്തിന്റെ ബംഗ്ലാവാണ് ഇന്ന് കുമരകത്തെ താജ് ഹോട്ടൽ (ചിത്രം– Taj Kumarakom)

ആൽഫ്രഡ് ബേക്കറിനെ സംസ്കരിച്ചിരിക്കുന്നത് കോട്ടയത്തെ സിഎസ്ഐ സെമിത്തേരിയിലാണ്. അദ്ദേഹത്തിന്റെ മകൻ ജോർജ് അലക്സാണ്ടർ ബേക്കർ കുമരകത്തെ എസ്റ്റേറ്റിൽ ഒരു സ്കൂളും പള്ളിയും നിർമിച്ചു. അദ്ദേഹത്തിന്റെ മകനായിരുന്നു കുമരകത്ത് ഒടുവിൽ ഉണ്ടായിരുന്ന റോബർട്ട് ജോർജ് അലക്സാണ്ടർ എന്ന ആർ.ജി.എ ബേക്കർ. 1946–ലാണ് റോബർട്ട് കുമരകത്തെ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. 1957–ൽ ഭൂപരിഷ്കരണം വന്നതോടെ ബേക്കർമാരുടെ ഭൂമിയിൽ നല്ലൊരു ഭാഗം നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. 1960–കളിൽ ബേക്കർ കുടുംബം യു.കെയിലെ തങ്ങളുടെ കേന്ദ്രമായ എസക്സിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. അതിനു ശേഷവും 15 വർഷത്തോളം തങ്ങളുടെ സ്വത്തുവകകൾ ബേക്കർ കുടുംബം പരിപാലിച്ചു. ഒടുവിൽ, 1977–ൽ തോട്ടവും പക്ഷി സങ്കേതവും ഉൾപ്പെടുന്ന 104 ഏക്കർ ഭൂമിയും മനോഹരമായ തങ്ങളുടെ ബംഗ്ലാവും സർക്കാരിന് വിറ്റു. റോബർട്ട് ബേക്കർ 1989–ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോൾ അവിടെ താമസിക്കുന്നത്. അവിടെ എത്തിയാണ് ഡോ. മാത്യു മക്കളായ മാർട്ടിൻ ബേക്കറിനേയും ആനി ബേക്കറിനേയും കാണുന്നത്.

ബേക്കറിന്റെ ബംഗ്ലാവും തോട്ടഭൂമിയിലെ ഒരു ഭാഗവും സർക്കാർ പിന്നീട് താജ് ഗ്രൂപ്പിന് പാട്ടത്തിന് നൽകുകയും അവർ കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി ഇവിടം വികസിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ള സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയുടെ റിസോർട്ടും പക്ഷി സങ്കേതവും സ്ഥിതി ചെയ്യുന്നു.

English Summary: Story of a retired Kerala Professor who reaches out to the descendants of Baker family in UK to falicitate them

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT