We have compiled a list of wishes, greetings, images, quotes, Whatsapp messages, statuses, and photos you can share with your loved ones to make this Onam Festival Special! Take a look at these WhatsApp messages and quotes that you can share with your friends and family members on the day of Onam.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ലോകത്തെവിടെയാണെങ്കിലും പൂക്കളമൊരുക്കി മാവേലിത്തമ്പുരാന്റെ വരവിനായി കാത്തിരിക്കുന്ന ദിനം.

ജാതിമതഭേദങ്ങളോ മറ്റു വേർ‌തിരിവുകളോ ഇല്ലാതെ. ലോകമെമ്പാടുമുള്ള മലയാളികളെല്ലാം ഒറ്റമനസ്സോടെ ആഘോഷിക്കുന്ന ഉൽസവം. പണ്ട് വാമനൻ പാതാളത്തിലേത്തു ചവിട്ടിത്താഴ്ത്തിയ മഹാബലി ചക്രവർത്തി, ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനെത്തുന്നുവെന്നാണ് വിശ്വാസം. 

പുലിക്കളിയുടെ ദൃശ്യം. ചിത്രം: മനോരമ
ADVERTISEMENT

അത്തം മുതൽ തിരുവോണം വരെ പത്തുദിവസം വീട്ടുമുറ്റങ്ങളിൽ പൂക്കളമിട്ട്, തിരുവോണനാൾ പുത്തൻ കോടിയുടുത്ത്, സദ്യവട്ടങ്ങളൊരുക്കി, പുലികളിയും ആർപ്പുവിളിയും ആഘോഷങ്ങളുമായി മലയാളികൾ മഹാബലിയെ കാത്തിരിക്കും. വിളവെടുപ്പുത്സവം കൂടിയായ ഓണം കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഗൃഹാതുരതയും നന്മ പുലരുന്ന ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയുമാണ്.

ഓരോ ഓണവും കാത്തിരിപ്പിന്റെയും ഒത്തുചേരലിന്റെയും കൂടി ആഘോഷമാണ്. ദേശം വിട്ടു ദൂരെപ്പോയവരെല്ലാം നാടിന്റെയും വീടിന്റെയും സ്നേഹത്തിലേക്കും നിഷ്കളങ്കതയുടെ ഓർമകളിലേക്കും തിരികെവരുന്ന നാളുകൾ.

ADVERTISEMENT

വരൂ, ഈ ഓണം മനോരമ ഓൺലൈനിനൊപ്പം ആഘോഷിക്കൂ. ലോകത്തെവിടെയുമുള്ള നിങ്ങളുടെ കൂട്ടുകാർക്കോ കുടുംബാംഗങ്ങൾക്കോ ഓണാശംസകൾ നേരൂ, മനോരമ ഓൺലൈനിലൂടെ...