Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മോഡലിങ് റാണി, വയസ് 22, വാര്‍ഷിക ശമ്പളം 142 കോടി

Kendall Jenner കെൻഡൽ ജെന്നർ

ഫാഷന്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളില്‍ പണം വാരി ജീവിത വിജയവും കരിയര്‍ വിജയവും സ്വന്തമാക്കുന്ന നിരവധി മോഡലുകളുണ്ട്. മോഡലിങ് ലോകത്തെ പുതിയ റാണിയാണ് കെന്‍ഡല്‍ ജെന്നര്‍. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന മോഡലാണ് ജെന്നര്‍. 

ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്. 2017ലെ പുതിയ റാണിയാണ് കര്‍ദാശിയന്‍ കുടുംബത്തിന്റെ ഭാഗമായ ജെന്നര്‍. കാരണം 15 വര്‍ഷത്തോളെ മോഡലിങ്ങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് ഗിസ്‌ലി ബുൺഡ്ചെന്‍ ആയിരുന്നു. ആ റെക്കോഡാണ് ഇപ്പോള്‍ ജെന്നര്‍ തകര്‍ത്തിരിക്കുന്നത്. 

ക്രിസ്സി ടെയ്‌ഗെന്‍, അഡ്രിയാന ലിമ, ഗിഗി ഹദീദ് തുടങ്ങിയ വമ്പന്‍ മോഡലുകളെയെല്ലാം പിന്തള്ളിയാണ് ജെന്നര്‍ ഏറ്റവും പണം വാരുന്ന മോഡലായി മാറിയത്. 

kendel-2 മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി...

പരമ്പരാഗത രീതികള്‍ മാറ്റി മറിച്ചു

മോഡലിങ് രംഗത്തെ ഇന്‍സ്റ്റഗ്രാം യുഗത്തിലെ റാണിയാണ് ജെന്നര്‍. പണ്ടത്തെ രീതികള്‍ മാറി സോഷ്യല്‍ മീഡിയയിലെ സാന്നിധ്യത്തിന്റെ ബലത്തില്‍ മോഡലിങ് രംഗത്ത് വിപണി മൂല്യം കണക്കാക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. ഇതിനെയാണ് വോഗ് മാസിക 'ഇന്‍സ്റ്റഗേള്‍ ഇറ'യെന്നും ഹാര്‍പര്‍ ബാസാര്‍ 'സോഷ്യല്‍ മീഡിയ മോഡലിങ്' എന്നുമെല്ലാം പേരിട്ടു വിളിച്ചത്. കര്‍ദാശിയാന്‍സ് ടീമിന്റെ 'കീപിങ് അപ് വിത്ത് കര്‍ദാശിയന്‍സ്' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ സജീവമാണ് ജെന്നര്‍ എങ്കിലും സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കരിയറില്‍ വഴിത്തിരിവായത്. 

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ജെന്നര്‍ ഷെയര്‍ ചെയ്യുന്ന പ്രൊമോഷണല്‍ പോസ്റ്റുകള്‍ 85 ദശലക്ഷത്തിലധികം വരുന്ന അവരുടെ ഫോളോവേഴ്‌സിലേക്കാണ് എത്തുന്നത്. വമ്പന്‍ ഫാഷന്‍ സംരംഭങ്ങള്‍ അതുകൊണ്ടുതന്നെ ജെന്നറിനെ തേടിയെത്തുന്നു. എസ്റ്റീ ലൗഡര്‍, ലാ പെര്‍ല, അഡിഡാസ് തുടങ്ങിയ  വമ്പന്‍ കമ്പനികളെല്ലാം ഈ വര്‍ഷം മോഡല്‍ ആയി ജെന്നറിനെയാണ് തെരഞ്ഞെടുത്തത്. 

kendel-1 ഫോബ്‌സ് മാസികയുടെ പുതിയ പട്ടിക അനുസരിച്ച് പ്രതിവര്‍ഷം 142 കോടി രൂപയാണ് ജെന്നര്‍ ഉണ്ടാക്കുന്നത്. 2017ലെ പുതിയ...

സോഷ്യല്‍ മീഡിയയിലൂടെയുള്ള അസംഖ്യം പ്രൊമോഷനുകളാണ് ജെന്നറിന്റെ വിപണി മൂല്യവും സമ്പാദ്യവും കുത്തനെ ഉയര്‍ത്തിയത്. ലോസ് ഏഞ്ചല്‍സില്‍ ജനിച്ചുവളര്‍ന്ന ജെന്നര്‍ തന്റെ 14ാം വയസിലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. വോഗിന്റെ ഫോട്ടോഷൂട്ടിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. 2011ലെ മെഴ്‌സിഡെസ് ബെന്‍സ് ഫാഷന്‍ വീക്കില്‍  പങ്കെടുത്ത് താരമായി. ടൈം മാസികയുടെ സ്വാധീനം ചെലുത്തുന്ന യുവാക്കളുടെ പട്ടികയിലും പീപ്പിള്‍ മാസികയുടെ മോസ്റ്റ് ബ്യൂട്ടിഫുള്‍ പീപ്പിള്‍ പട്ടികയിലും ഗൂഗിളിന്റെ മോസ്റ്റ് ഗൂഗിള്‍ഡ് പട്ടികയിലുമെല്ലാം ജെന്നര്‍ ഇടം നേടി. 

ഫോബ്‌സിന്റെ പുതിയ പട്ടിക അനുസരിച്ച് ഏറ്റവും വരുമാനമുണ്ടാക്കുന്ന 10 മോഡലുകള്‍ ഇവരാണ് 

1. കെന്‍ഡാല്‍ ജെന്നെര്‍

2. ഗിസ്‌ലി ബുൺഡ്ചെന്‍

3. ക്രിസ്സി ടെയ്‌ഗെന്‍

4.അഡ്രിയാന ലിമ

5. ഗിഗി ഹദീദ്

6. റോസി വിറ്റെലെ

7. കാര്‍ലീ ക്ലോസ്

8. ലിയു വെന്‍

9. ബെല്ലാ ഹാഡിഡ്

10. ആഷ്‌ലെ ഗ്രഹാം

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam