Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷന്‍ സെന്‍സ് പോര, വിദ്യയോടു സ്റ്റൈലിസ്റ്റിനെ മാറ്റൂ എന്ന് മിറ

Vidhya Balan, Mira Rajput മിറ രജ്പുതും ഷാഹിദ് കപൂറും, വിദ്യാ ബാലന്‍

ബോളിവുഡില്‍ ഏറ്റവും മനോഹരമായി സാരി ധരിക്കുന്ന നടി ആരാണെന്നു േചാദിച്ചാൽ ആദ്യം വരുന്ന ഉത്തരം വിദ്യാ ബാലന്റേതാകും. മലയാളക്കര കടന്നു ബോളിവുഡിൽ വെന്നിക്കൊടി പാറിച്ചപ്പോഴും ട്രഡീഷണൽ ഔട്ട്‌ലുക്കിൽ തന്നെ അവതരിക്കാനാണ് വിദ്യ ഇഷ്ടപ്പെട്ടത്. സാരി ഉടുക്കുന്നെങ്കിൽ അതു വിദ്യയെപ്പോലെ ആയിരിക്കണമെന്നു വരെ പറയുന്നവരുണ്ട്. എന്തായാലും വിദ്യയുടെ ഫാഷൻ സെൻസ് അത്ര പോരെന്ന് ഒരു നടന്റെ ഭാര്യ പറഞ്ഞതാണ് ഇപ്പോഴത്തെ ബിടൗണിലെ സംസാരവിഷയം. മറ്റാരുമല്ല ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത് ആണ് ആ വിമർശനത്തിനു പിന്നിൽ. 

അവാർഡ് ഷോ ആയാലോ മറ്റെന്തെങ്കിലും പാർട്ടികളായാലോ വിദ്യക്കിഷ്ടം സാരിയിൽ പ്രത്യക്ഷപ്പെടാനാണ്, താരത്തിന്റെ ആരാധകർക്കും വിദ്യയുടെ സാരി ലുക് ഏറെയിഷ്ടവുമാണ്. പക്ഷേ എന്തു ചെയ്യാൻ മിറ രജ്പുതിനു മാത്രം വിദ്യയുടെ സാരി ലുക്കുകളോടു തീരെ താൽപര്യമില്ല. നടി കൂടിയായ നേഹ ധൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയായിരുന്നു മിറയുടെ വിദ്യയെക്കുറിച്ചുള്ള വിമർശനം. 

ബോളിവുഡിൽ സ്റ്റൈലിസ്റ്റിനെ മാറ്റണം എന്ന അഭിപ്രായമുള്ള ഒരു നടനെയോ നടിയെയോ ചൂണ്ടിക്കാണിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മിറ. ഫാഷൻ ലോകത്തേക്കു സാരിയുടെ മാസ്മരിക സൗന്ദര്യത്തെ തിരികെയെത്തിച്ച നടിയെന്ന പേരുള്ള വിദ്യയെ മിറ എടുത്തു പറഞ്ഞതെന്തിനാണെന്നാണ് പലരുടെയും സംശയം.ഷാഹിദിന്റെ ഭാര്യ എന്ന പദവിയിലേക്കെത്തും മുമ്പ് േബാളിവുഡുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മിറ പറഞ്ഞ വാക്കുകളെ പലർക്കും അത്രയ്ക്കങ്ങു പിടിച്ച മട്ടില്ല. 

ഷാഹിദും വിദ്യയും പ്രണയത്തിലായിരുന്നുവെന്ന പണ്ടത്തെ ഗോസിപ്പിന്റെ ഹാങ്ഓവറിലാകും മിറയുടെ ഈ പറച്ചിൽ എന്നും പറയുന്നവരുണ്ട്. എന്തായാലും മിറയുടെ കണ്ടുപിടുത്തം വിദ്യയുടെ ഫാൻസിനെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam