Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് രശ്മി സതീഷ് തന്നെയോ? ഗംഭീര മേക്ക് ഓവർ!

reshmi-4 രശ്മി സതീഷ് മേക്ഓവറിനു ശേഷം

നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയയായ ഗായികയാണ് രശ്മി സതീഷ്‌..ചുരുണ്ട മുടിയും വ്യത്യസ്തമായ സ്റ്റൈലും ഉള്ള രശ്മിയുടെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാവുകയാണ്. മേക്അപ് ആര്‍ട്ടിസ്റ്റായ ജസീന കടവില്‍ ആണ് ഈ മേക്ക് ഓവറിനു പിന്നില്‍.. മുമ്പ് അരിസ്റ്റോ സുരേഷിനു വേണ്ടി കിടിലന്‍ മേക്ക് ഓവര്‍ ചെയ്ത് ശ്രദ്ധേയയായ ജസീനയുടെ ലെറ്റ്സ് ഡു മേക്ക് ഓവര്‍ എന്ന ക്യാംപയിന്റെ ഭാഗമായിട്ടാണ് ഈ ഫോട്ടോ ഷൂട്ട്‌ ചെയ്തത്.

reshmi-5
Reshmi Sateesh

ജസീനയുടെ വാക്കുകള്‍

രശ്മി സ്വന്തമായി നിലപാടുകള്‍ ഉള്ള ഒരു വ്യക്തിയാണ്. രശ്മിയെ ഈ ഒരു രൂപത്തില്‍ കാണാനാണ് ആളുകള്‍ക്ക് ഇഷ്ടവും. എങ്കിലും ലെറ്റ്സ് ഡു മേക്ക് ഓവര്‍ ക്യാംപയിന്റെ ഭാഗമാകാന്‍ ക്ഷണിച്ചപ്പോള്‍ രശ്മി സന്തോഷത്തോടെ സഹകരിക്കുകയായിരുന്നു. ആളുകള്‍ക്ക് ഒരു ധാരണയുണ്ട് സെലിബ്രിറ്റികള്‍ക്കു മാത്രമേ മേക്ക് ഓവര്‍ സാധ്യമാവൂ എന്ന്. അതൊരു അബദ്ധ ധാരണയാണ്. സാധാരണക്കാര്‍ക്കും മേക്ക് ഓവര്‍ ചെയ്തു കോണ്‍ഫിഡന്‍സ് കൂട്ടാന്‍ അവസരങ്ങള്‍ ഉണ്ട് എന്നു ബോധ്യപ്പെടുത്താനാണ് ഈ ക്യാംപയിന്‍ തുടങ്ങുന്നത്.

reshmi-3
reshmi-7

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒരു മാഗസിനു വേണ്ടി അരിസ്റ്റോ സുരേഷിന് ചെയ്ത മേക്ക് ഓവര്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതാണ്‌ ഈ ക്യാംപയിനു പ്രചോദനമായത്. സെലിബ്രിറ്റിയാണ് എങ്കിലും രശ്മി ഇതുവരെ ഒരു മേക്ക് ഓവര്‍ ഒന്നും ചെയ്തിരുന്നില്ല. രശ്മിയുടെ ഹെയര്‍ സ്റ്റൈലും വസ്ത്രധാരണരീതിയുമൊക്കെ ആളുകള്‍ക്ക് സുപരിചിതമാണ്. എങ്കിലും ചെറിയ ഒരു ഹെയര്‍ സ്റ്റൈല്‍ ചേഞ്ച് പോലും ലുക്കില്‍ കൊണ്ടുവരുന്ന മാറ്റം നമുക്ക് കാണാന്‍ പറ്റും.. ആ  മെസേജ് നല്‍കുക എന്നതായിരുന്നു ഈ ക്യാംപയിന്റെ ലക്ഷ്യം. 

reshmi-1 ജസീനയ്ക്കൊപ്പം രശ്മി
reshmi-new-look

ക്രിയേറ്റീവ് ആയി ചെയ്യുന്ന മേക്ക് അപ്പ്  ഒരു കോണ്‍ഫിഡന്‍സ് എലമെന്റ് കൂടിയാണ്. അതു നമ്മുടെ  സന്തോഷം കൂട്ടും... ഈ ഫോട്ടാകൾ  കണ്ട് ഒരുപാടു പേര്‍ നല്ല അഭിപ്രായം പറഞ്ഞു. ആര്‍ക്കും ചെയ്യാവുന്നതാണ് മേക്ക് ഓവര്‍ എന്നു മനസ്സിലാക്കി പലരും അതിനായി സമീപിക്കുന്നുമുണ്ട്. ക്യാംപയിന്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam