Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല പ്രണയിച്ചത്' ; സത്യം തുറന്നു പറഞ്ഞ് സുബി

Subi Suresh സുബി സുരേഷ്

സ്വന്തം പ്രണയത്തകർച്ചയുടെ കാര്യകാരണങ്ങള്‍ ചികയുന്ന സമൂഹ മാധ്യമങ്ങള്‍ക്കു മുന്നില്‍ സത്യങ്ങള്‍ മറയില്ലാതെ തുറന്നുപറഞ്ഞ് ഇതാ നടിയും അവതാരകയുമായ സുബി സുരേഷ്. ഒാൺലൈൻ മാധ്യമങ്ങളിൽ കുറച്ചു ദിവസമായി ആഘോഷമാകുന്ന വാർത്തകൾ ചിരിയോടെ എതിരിടുകയാണ് സുബി.  പരക്കുന്നുണ്ട്. പ്രചരിക്കുന്ന വ്യാജ വാര്‍ത്ത ഇങ്ങനെയാണ്: പ്രണയിച്ചയാൾ പണത്തിന് പ്രാധാന്യം നൽകിയപ്പോൾ ആ ബന്ധം ഉപേക്ഷിച്ചു, അയാൾ പണം കണ്ടാണ് തന്നെ പ്രണയിച്ചത് അതുകൊണ്ട് അയാളെ ഉപേക്ഷിച്ചു. ഈ തരത്തില്‍ സുബി പറഞ്ഞതായിട്ടായിരുന്നു വാർത്തകൾ. ഇതിന്റെ സത്യാവസ്ഥ സുബി തന്നെ പറയുന്നു.

'നാലഞ്ചുമാസം മുമ്പ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ എന്റെ വായിൽ നിന്ന് അറിയാതെ വീണുപോയ കാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇൗ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട് എന്ന് ഞാൻ ആഷോയിൽ പറഞ്ഞിരുന്നു. പക്ഷെ അത് 15 വർഷം മുന്‍പുള്ള കാര്യമാണ്, അതാണ് ഇന്നലത്തേതു പോലെ ആളുകൾ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. 

ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.' സുബി വെളിപ്പെടുത്തുന്നു.  

എന്റെ അമ്മയ്ക്കു ജോലിക്കു പോകാമല്ലോ എന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്കു വിടേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു. അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഇന്നും എന്റെ നല്ല സുഹൃത്താണ്. അദ്ദേഹവുമായും കുടുംബവുമായും ഇന്നും നല്ല അടുപ്പമുണ്ട്. 

subi-1 അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഇന്നും എന്റെ നല്ല സുഹൃത്താണ്. അദ്ദേഹവുമായും കുടുംബവുമായും ഇന്നും നല്ല അടുപ്പമുണ്ട്...

ഇന്ന് എന്റെ അമ്മ സ്വന്തമായി ബിസിനസ് നടത്തുന്നുണ്ട്. പിന്നെ എന്റെ പണം കണ്ട് പ്രണയിച്ചു എന്നൊക്കെ പറയുമ്പോൾ ഇപ്പോഴും എന്റെ കയ്യിൽ അത്രയ്ക്ക് വലിയ സമ്പാദ്യമൊന്നുമില്ല. ഞാൻ സ്വന്തമായി ഇന്നും പണം സൂക്ഷിക്കാറില്ല, 10 രൂപ കിട്ടുകയാണെങ്കിൽ പോലും അമ്മയുെട കയ്യിലാണ് കൊടുക്കാറ്. എനിക്ക് നല്ല ഒരു കുടുംബമാണുള്ളത്. എന്റെ അമ്മയും സഹോദരനും എനിക്ക് ജീവിതത്തിൽ വളരെ വിലപ്പെട്ടവരാണ്. 

പിന്നെ ഇത്തരം വാർത്തകളെയൊക്കെ ഞാൻ ‍പോസിറ്റീവായേ കാണാറുള്ളൂ. ഇപ്പോൾ യുഎസിൽ ഒരു ഷോ കഴിഞ്ഞ് വന്നതേ ഉള്ളൂ. പുതിയ ഷോ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതേ ഉള്ളൂ. അപ്പോൾ ഇത്തരം വാർത്തകളൊക്കെ നമ്മളെ ലൈംലൈറ്റിൽ നിർത്താൻ സഹായിക്കും. സുബി ചിരിയോടെ പറയുന്നു. 

വീട്ടുകാർക്ക് എന്നെ വിവാഹം കഴിപ്പിക്കാൻ അതിയായ മോഹമുണ്ട്. പക്ഷെ അറേഞ്ച്ഡ് മാരേജിനോട് എനിക്ക് താൽപര്യമില്ല. ഏത് ജാതിയാണെങ്കിലും മതമാണെങ്കിലും കുഴപ്പമില്ല, നിനക്കിഷ്ടമുള്ള ആളെ വിവാഹം കഴിച്ചോളാൻ വീട്ടുകാർ പറയുന്നുണ്ട്, പക്ഷെ ലൈസൻസ് കിട്ടിയപ്പോൾ പ്രേമം വരുന്നില്ല, സുബി ചിരിച്ചു കൊണ്ട് പറയുന്നു. ഞാൻ എന്റെ ജീവിതത്തിൽ പൂർണമായും സന്തോഷവതിയാണെന്നും സുബി പറഞ്ഞു. 

Read more: Lifestyle Malayalam News, Beauty Tips in Malayalam