Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' മുത്തശ്ശിക്കു മുന്നില്‍ കുട്ടിയുടുപ്പിടാൻ നാണമില്ലേ?', ഷാരൂഖ് ഖാന്റെ മകള്‍ക്ക് ശകാരവർഷം

Suhana Khan സുഹാന ഖാൻ

സെലിബ്രിറ്റികൾ ഇങ്ങനെയെ സംസാരിക്കാവൂ, ഇതുപോലൊക്കെയേ വസ്ത്രം ധരിക്കാവൂ തുടങ്ങി സദാചാര ലിസ്റ്റുമായി പുറകെ കൂടുന്നവരേറെയുണ്ട്. താരങ്ങൾ കുട്ടിയുടുപ്പിടുകയോ അൽപം ശരീരം പ്രദർശിപ്പിക്കുകയോ ഒക്കെ ചെയ്താൽ പിന്നെ രണ്ടുദിവസത്തേക്ക് അവർക്ക് വിമർശനപ്പെരുമഴയായിരിക്കും. ഇപ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളന്മാരുടെ ഇരയായിരിക്കുന്നത് ബിടൗൺ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാൻ ആണ്. 

മുത്തശ്ശിക്കും കസിനുമൊപ്പം നിൽക്കുന്ന സുഹാനയുടെ ചിത്രം പങ്കുവച്ചത് അമ്മ ഗൗരി ഖാൻ ആയിരുന്നു. എന്നാൽ ചിത്രത്തിൽ സുഹാന ധരിച്ച വേഷം പലർക്കും അത്ര ബോധിച്ചില്ലെന്നു മാത്രമല്ല ചീത്തവിളിയുമായി രംഗത്തെത്തുകയും ചെയ്തു. മുത്തശ്ശി സവിതാ ഛിബ്ബറിനും കസിൻ ആലിയ ചിബ്ബയ്ക്കുമൊപ്പം നിൽക്കുന്ന സുഹാനയുടെ ചിത്രമായിരുന്നു ഗൗരി പങ്കുവച്ചത്. 

suahana-khan-1 സുഹാന മുത്തശ്ശിക്കും കസിനുമൊപ്പം

സുഹാന ധരിച്ച ഗോൾഡൻ നിറത്തിലുള്ള ഫുൾസ്ലീവ് വസ്ത്രത്തിന്റെ ഇറക്കം തീരെ കുറഞ്ഞുപോയെന്നാണ് വിമർശകരുടെ വാദം. തീർന്നില്ല സുഹാനയുടെ കസിനും കേട്ടു പഴികളേറെ. ആലിയയുടെ ബ്ലാക് നിറത്തിലുള്ള വൺഷോൾഡർ മിനി ഡ്രസ്സും മുത്തശ്ശിക്കൊപ്പം നിൽക്കുമ്പോൾ യോഗ്യമല്ലെന്നാണ് ചിലരുടെ കണ്ടുപിടുത്തം. അതിനിടെ മുത്തശ്ശിയുടെ ബേബി പിങ്ക് നിറത്തിലുള്ള ഫ്ലോറൽ സ്യൂട്ടിനെ അഭിനന്ദിച്ചവരുമുണ്ട്. 

കൊച്ചുമക്കളേക്കാൾ നന്നായി വസ്ത്രം ധരിക്കാൻ മുത്തശ്ശിക്കറിയാമെന്നും മുത്തശ്ശിയു‌െട മുന്നിൽ ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേയെന്നും ഈ പെൺകുട്ടികളുടെ മാതാപിതാക്കള്‍ എത്ര ധനികരായിട്ടെന്താ, അവരു‌െ‌ട അഭിമാനം സംരക്ഷിക്കാനുള്ള വസ്ത്രം വാങ്ങാനുള്ള പണം പോലുമില്ലല്ലോയെന്നും മുതിർന്നവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാത്ത പെൺകുട്ടികൾ എന്നും തുടങ്ങി സുഹാനയ്ക്കും ആലിയയ്ക്കും ശകാരവർഷമായിരുന്നു. 

അതിനിടെ സുഹാനയ്ക്കു പിന്തുണയുമായെത്തിയവരും കുറവല്ല. സുഹാനയുടെ ഫാഷൻ ചോയ്സ് ഗംഭീരമായിട്ടുണ്ടെന്നും അമ്മയെപ്പോലെ സുന്ദരിയാട്ടുണ്ടെന്നും തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്. 

ഇതാദ്യമായല്ല സുഹാന വസ്ത്രധാരണത്തിന്റേ പേരിൽ വിമർശനങ്ങൾക്കിരയാകുന്നത്. കുറച്ചു മാസങ്ങൾക്കു മുമ്പു നടന്ന ഒരു ഫാമിലി ഗെറ്റ് ടുഗെതറിലും സുഹാന മോശമായാണ് വസ്ത്രം ധരിച്ചതെന്നു പറഞ്ഞായിരുന്നു അന്നത്തെ പൊല്ലാപ്പുകൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam