Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവസ്ത്രം ഒരുക്കാൻ ഏൽപ്പിച്ച് മിലിന്ദ് പറഞ്ഞത്!

Bamboo Silk മിലിന്ദ് സോമനും അങ്കിത കൺവാറും വിവാഹദിനത്തിൽ

കാഞ്ചീപുരം സിൽക്, ബാനാറസി സിൽക് മലയാളിക്ക് ഏറെ പരിചിതമുള്ള ഈ പട്ടിന്റെ പകിട്ടിലേക്ക് ഒരു പേരു കൂടി ചേർക്കുകയാണ്– ബാംബൂ സിൽക്. മുളയുടെ നാരുകൾ ഉപയോഗിച്ച് നിർമിക്കുന്ന, പൂർണമായും പ്രകൃതിയോടു ചേർന്നു നിൽക്കുന്ന  ഈ ഫ്രാബിക്കാണ് ഇക്കോ ഫ്രണ്ട്‌ലി, എത്തിക്കൽ ഫാഷനിലെ ഏറ്റവും പുതിയ വാക്ക്.  

മുളയുടെ നാരുകൾ ചന്ദേരി, ഖാദി, കമ്പിളി തുടങ്ങിയവ ചേർത്ത് നെയ്തെടുക്കുന്നവയാണ് ബാംബൂ സിൽക് തുണിത്തരങ്ങൾ. പരവതാനി, കിടക്കവിരി തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ബാംബൂ സിൽക്ക്, വസ്ത്രവിപണയിൽ റാംപ് വോക്ക് തുടങ്ങിയത് അടുത്തകാലത്ത്.   

‘ബാംബൂ സിൽക് ഇക്കത്ത്’ എന്ന ലേബലിലൂടെ പ്രശസ്ത ഫാഷൻ ഡിസൈർ മധു ജെയിനാണ് ആദ്യമായി ബാംബൂ സിൽക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്  മധുവിന്റെ 15 വർഷത്തെ നീണ്ട പരിശ്രമമാണ് ബാംബൂ സിൽക് എന്ന വസ്ത്ര വിസ്മയം. പൂർണമായും മണ്ണിൽ ലയിച്ചു ചേരുന്ന, പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഈ തുണിത്തരം വളരെ സോഫ്റ്റാണെന്നു മാത്രമല്ല ചൂടിനെ പടികടത്തും. സാരി, കുർത്ത, ഗൗൺ ഏതു ഡിസൈനിലും നെയ്തെടുക്കാം.

bamboo-silk-2 രക്തത്തിലലിഞ്ഞു ചേർന്ന കരകൗശല വൈദഗ്ധ്യം പുതിയ തുണിത്തരങ്ങൾ കണ്ടുപിടിക്കുന്നതിനും അതിനെ നവീകരിച്ച് പുനരവതരിപ്പിക്കുന്നതിനും...

പട്ടുനൂലും  മുളനൂലും

സാധാരണ സിൽക്കും ബാംബൂ സിൽക്കും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ നിർമാണ രീതി തന്നെയാണ്. പട്ടുനൂൽ പുഴുവിൽ നിന്നാണ് പട്ടുനൂൽ ഉണ്ടാക്കുന്നതെങ്കിൽ മുളയുടെ പൾപ്പിനെ ഉണക്കിയെടുത്ത് തയാറാക്കുന്ന നാരുകളാണ് ബാംബൂ സിൽക്കിൽ ഉപയോഗിക്കുന്നത്. ഒരു മുളയ്ക്കു പകരം മറ്റൊന്നു നടാം. എന്നാൽ  പട്ടുനൂൽ  പകരം വയ്ക്കാനാകാത്തതെന്നു ചുരുക്കം. 

മൃദുത്വം, പ്രൗഢി എല്ലാം രണ്ടു സിൽക്കിനും ഒന്നു തന്നെ. മറ്റു സിൽക് വസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന സൂക്ഷ്മതയും കരുതലും ഈ സിൽക്കിനും വേണം. മുള ഉൽപാദനത്തിൽ ലോകത്ത് രണ്ടാമതു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. മുളകൊണ്ട് ഒട്ടേറെ ഉൽപന്നങ്ങൾ നിർമിക്കുന്നുമുണ്ട്. ടെക്സ്റ്റൈൽസ് രംഗത്തുകൂടി മുള വളരുന്നതോടെ ഒരുപാട് ജോലി സാധ്യതകളാണ് ഇന്ത്യയിൽ മുളപൊട്ടാൻ പോകുന്നത്.

തുണിത്തരങ്ങളുടെ സംരക്ഷക

രക്തത്തിലലിഞ്ഞു ചേർന്ന കരകൗശല വൈദഗ്ധ്യം  പുതിയ തുണിത്തരങ്ങൾ കണ്ടുപിടിക്കുന്നതിനും അതിനെ നവീകരിച്ച് പുനരവതരിപ്പിക്കുന്നതിനും മധുവിനെ സഹായിച്ചിട്ടുണ്ട്. നക്ഷികാന്ത, കലംകാരി, ഉപദാസ്, ധാക്ക മസ്‌ലിൻ തുടങ്ങി കാല യവനികയ്ക്കു പിന്നിൽ മറഞ്ഞ തുണിത്തരങ്ങളും എംബ്രോയ്ഡറിയും നവീകരിച്ച് പുതിയ രൂപത്തിൽ അവതരിപ്പിച്ചതിനു പിന്നിലും മധുവാണ്. 

bamboo-silk-1 ഡിസൈനർ മധു ജെയിൻ മിലിന്ദ് സോമനൊപ്പം

സ്വപ്നങ്ങൾ നെയ്ത് 

നടനും മോtഡലുമായ മിലിന്ദ് സോമനുമായി കൈക്കോർത്ത് 15 വർഷം മുൻപ് ആരംഭിച്ച പ്രോജക്ട്–എം (projekt M) എന്ന ലേബലിൽ നിന്നാണ് മുള സിൽക്കിന്റെ ആലോചന തുടങ്ങുന്നത്. 2004ൽ ഡൽഹിയിൽ നടന്ന ഏഴാമത് ലോക ബാംബൂ കോൺഗ്രസിൽ അവതരിപ്പിക്കാനായി ബാംബൂ വസ്ത്രങ്ങൾ തയാറാക്കി നൽകി. അവിടെ നിന്നായിരുന്നു ബാംബൂ സിൽക്കിന്റെ തുടക്കം.

വിവാഹ ഒരുക്കം

വിവാഹവസ്ത്രമായും ബാംബൂ സിൽക്ക്  അണിഞ്ഞൊരുങ്ങിയതാണ് പുതിയ വാർത്ത. നടനും മോഡലുമായ മിലിന്ദ് സോമന്റെ വിവാഹത്തിനാണ് വധൂവരന്മാരുടെ വസ്ത്രങ്ങൾ ബാംബൂ സിൽക്കിൽ ഒരുക്കിയത്.  ലോക ഭൗമദിനത്തിൽ‌ നടന്ന, പ്രകൃതിസ്നേഹിയായ മിലിന്ദിന്റെ വിവാഹവേഷവും  പ്രകൃതിയോട് ഇണങ്ങിയായിരിക്കണമല്ലോ ! 

ക്ലാസിക്കൽ അസാമീസ് വധുവായി അങ്കിത കൺവാറിനെ ഡിസൈനർ മധു ജെയിൻ ഒരുക്കിയത്  ഒൻപത് അടി നീളമുള്ള ഐവറി കളർ ഗോൾഡ് കളർ പാലറ്റ് വരുന്ന  ബാംബൂ സിൽക് സാരിയിൽ. മറാത്തി സ്റ്റൈലിലാണ് സാരിയുടുത്തത്. വരന്  അതേ കളർ പാലറ്റിലുള്ള പൈജാമയും ജുബ്ബയും.  ഓടുന്ന കാളയുടെ വെങ്കിടഗിരി മോട്ടിഫ്സാണ് സാരിയുടെയും വരന്റെ ഷോളിന്റെയും ഹൈലൈറ്റ്. ഓടുന്ന കാള സന്തോഷത്തിന്റെ പ്രതീകമാണെന്നാണ് സങ്കൽപ്പം.  ട്രഡീഷനൽ അസാമീസ് ജ്വല്ലറിയോടൊപ്പം മറാത്തി സ്റ്റൈലിലുള്ള മൂക്കുത്തിയുമായിരുന്നു അങ്കിതയുടെ ഏക ‘ആർഭാടം’.  വിവാഹവസ്ത്രം ഒരുക്കാൻ മധുവിനെ ഏൽപ്പിക്കുമ്പോൾ മിലിന്ദ് പറഞ്ഞത് ഇത്രമാത്രം–സിംപിൾ ആകണം ഒപ്പം എലഗന്റും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam