Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പ്രണയവും വിവാഹവും ഉടൻ ഇല്ല, കാരണം' പേളി

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെയും ന്യൂജെനറേഷന്റെയും പ്രിയങ്കരിയായ പേളി മാണി വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Who are You വൈറൽ... 

ടൈം ട്രാവൽ പ്രമേയമായി ആദ്യമായി മലയാളത്തിൽ ഇറങ്ങുന്ന സിനിമയാണ് ഹൂ. ഇന്ത്യൻ- ഇംഗ്ലിഷ് സിനിമയായാണ് ചിത്രം കഥ പറയുന്നത്. ചിത്രം ഇതിനോടകം തന്നെ കാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു കഴിഞ്ഞു. അജയ് ദേവലോകയാണ് സംവിധായകൻ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു പ്രൊമോ എന്ന നിലയിലാണ് ഹൂ ആർ യൂ എന്ന പാട്ട് റിലീസ് ചെയ്തത്. അത് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ല.

മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഹോളിവുഡ് ശൈലിയിലുള്ള മേക്കിങ്ങിനെകുറിച്ച് നിരവധി പേർ നല്ല അഭിപ്രായം പറഞ്ഞു. ധനുഷയാണ് പാട്ട് പാടിയത്. എന്റെ സ്വരവുമായി സാമ്യമുള്ളതുകൊണ്ട് പലരും ഞാനാണ് പാടിയത് എന്നാണ് ധരിച്ചത്. ചിത്രം നാട്ടിൽ റിലീസ് ആകാൻ കാത്തിരിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ.

വീണ്ടും അവതാരക...

pearle-1

മഴവിൽ മനോരമയിലെ നായികാ-നായകൻ എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുന്നു. സംവിധായകൻ ലാൽ ജോസിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്താനുള്ള ഒരു റിയാലിറ്റി ഷോയാണിത്. കൂടെ ചാക്കോച്ചനും സംവൃത സുനിലുമുണ്ട്.

പേളി മാണി ഷോ...

Pearle

ആളുകളെ സന്തോഷിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയാണ് പേളി മാണി ഷോ. യൂട്യൂബിൽ ഇപ്പോൾ അത്യാവശ്യം കാഴ്ചക്കാരുണ്ട്. Who are you പാട്ട് ഇഷ്ടപ്പെട്ടവരുടെ ചെറിയ ഗെറ്റ് ടുഗതർ ആയിരുന്നു ലാസ്റ്റ് എപ്പിസോഡ്.

ഫാഷൻ...

Pearle Maaney

ഞാൻ ജീൻസും, സൽവാറും, സാരിയും എല്ലാം ഇടാറുണ്ട്. എന്റെ വാഡ്രോബിൽ എല്ലാത്തരം വസ്ത്രങ്ങളുമുണ്ട്. വേദി അനുസരിച്ചാണ് വസ്ത്രം ധരിക്കുക. നമുക്ക് കംഫർട്ടബിൾ ആയിട്ടുള്ള വസ്ത്രം ധരിക്കുക എന്നതാണ് നയം. ചെരിപ്പുകളുടെ ചെറിയ കലക്ഷനുണ്ട്. പിന്നെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് എന്ന് പറയാനുള്ളത് ഈ മുടിയാണ്.

ഡയറ്റിങ്..

Pearle Maaney

ഡയറ്റിങ് ശ്രദ്ധിക്കാറില്ല. പലരെയും കണ്ടിട്ടുണ്ട്, ഇഷ്ടമുള്ള ഭക്ഷണം വേണ്ടായെന്നു വച്ച് വിഷമിച്ച് ഇരിക്കുന്നത്. എന്റെ അഭിപ്രായമനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഇരിക്കുക. വലിച്ചുവാരി കഴിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.

VJ, DJ, Anchor, Actor...

Pearle Maaney

ഭാവിയിൽ നല്ല ഒരു മോട്ടിവേഷണൽ ട്രെയിനർ ആയി അറിയപ്പെടാനാണ് ആഗ്രഹം. DJ , VJ, ആങ്കറിങ് ഒക്കെ എന്നെ തേടിവന്നതാണ്...പക്ഷേ ഞാൻ തേടി പോകുന്ന ഒരു പ്രഫഷൻ ഇതുതന്നെയാണ്. ആളുകളെ സന്തോഷിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരു വ്യക്തിയായി അറിയപ്പെടണം എന്നതാണ് ആഗ്രഹം.

പ്രണയം, വിവാഹം...

Pearle Maaney

ഞാൻ ഇപ്പോൾ ഹാപ്പിയായിട്ട് ഫാമിലിയും വർക്കുമായിട്ട് പോവുകയാണ്. ഞാനും ഡാഡിയും കൂടെ പോൾ& പേളി എന്നൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. മോട്ടിവേഷണൽ ട്രെയിനിങ് ആണ് നൽകുന്നത്. അതിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്റെ തിരക്കിലാണ്. ഒപ്പം അനിയത്തി റേച്ചലുമായി ചേർന്ന് ഒരു ഫാഷൻ ബ്രാൻഡ് തുടങ്ങുന്നതിന്റെ പണിപ്പുരയിലുമാണ്. അതുകൊണ്ട് തൽക്കാലം പ്രണയവുമില്ല..വിവാഹവുമില്ല.