നിറവയറുമായി സാനിയ, മനം നിറഞ്ഞ് ആരാധകർ

നിറവയറുമായെത്തി ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ ടെ‌ന്നിസ് താരം സാനിയ മിർസ. ജസ്റ്റ് ഫോർ വുമൺ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരപ്പും ജീവിതത്തിൽ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോർ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭർത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും സാനിയ. ‘ എന്നെ കാണാന്‍ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതിലൂടെ ഭർത്താവിനു പലപ്പോഴും പരിശീലനാവസരങ്ങൾ നഷ്ടമാകുന്നുണ്ട്. മാസങ്ങൾക്കു മുൻപ് ഞാന്‍ അവശ്യപ്പെട്ട ഷൂസ് അപ്രതീക്ഷിത സമ്മാനമായി മാലിക് എനിക്കു തന്നു, പക്ഷേ കാൽപാദങ്ങള്‍ തടിച്ചിരിക്കുന്നതിനാൽ എനിക്കിവ പാകമാവുന്നലില്ല’ സാനിയ പറയുന്നു.

ഗർഭിണിയായതു കൊണ്ട് സാനിയക്ക് ഭക്ഷണ നിയന്ത്രണമൊന്നുമില്ല. ഇതാണ് ഏറ്റവും നല്ല കാര്യമെന്നും സാനിയ പറയുന്നു. 

ബോളിവുഡിലെ റിയലിസ്റ്റിക് ചിത്രങ്ങൾ കാണാന്‍ ഇഷ്ടപ്പെടുന്ന സാനിയയുടെ പ്രിയപ്പെട്ട നടൻ അക്ഷയ് കുമാറാണ്. സുഹൃത്തായ സൽമാനേയും ഒത്തിരി ഇഷ്ടം. പത്മ അവാർഡ് ചടങ്ങിൽ കണ്ടപ്പോഴാണ് രജിനികാന്തിനെ ഇഷ്ടപ്പെടുന്നത്. മണ്ണിൽ ഇറങ്ങി നിൽക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്നു സാനിയ അഭിപ്രായപ്പെടുന്നു. 

പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുബ്ഐ മാലിക്കുമായി 2010 ലായിരുന്നു സാനിയയുെട വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പ‌‌െണ്ണായാലും പേരിനൊപ്പം മിർസ മാലിക് എന്നായിരിക്കും ചേർക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തിൽ ഗോവ ഫെസ്റ്റ് 2018 ൽ സാനിയ പറഞ്ഞിരുന്നു.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam