Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരുടെയും മനംമയക്കുന്ന ജാൻവിയുടെ ആ ലുക്കിന് പിന്നിൽ!

jhanvi

ബോളിവുഡ് ഗ്ലാമര്‍ ലോകത്തേക്കുള്ള ആദ്യ ചുവടുവയ്പ് മോശമാക്കിയില്ല ജാന്‍വി കപൂര്‍. അരങ്ങേറ്റ ചിത്രം ധടക് ബോക്‌സോഫിസില്‍ തകര്‍ത്തോടുകയാണ്. ബോളിവുഡിന്റെ താരറാണി പദവിയിലേക്കുള്ള മല്‍സരത്തിന് യോഗ്യയാണ് താനെന്നു സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് കൊണ്ട് ജാന്‍വി നേരത്തെ തെളിയിച്ചിട്ടുണ്ട്. ധടക്കിന്റെ പ്രമോഷന്റെ ഭാഗമായി ജാന്‍വിയണിഞ്ഞ സുന്ദര വസ്ത്രങ്ങളിലാണ് ഗാൽസിന്റെ കണ്ണുടക്കിയിരിക്കുന്നത്. ഹോട്ട് എത്‌നിക്, ബൊഹീമിയൻ, ഇന്തോ വെസ്റ്റേൺ സ്റ്റെലുകളിലായിരുന്നു ജാൻവിയുടെ ഫാഷൻ പരീക്ഷണങ്ങൾ. ബോളിവുഡിന്റെ സ്വന്തം ഫാഷനിസ്റ്റയും കസിനുമായ സോനം കപൂറിനൊപ്പം പിടിച്ചുനിൽക്കും താനെന്നു ജാൻവിയുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് തെളിയിക്കുന്നു.

കാഷ്വല്‍ വസ്ത്രങ്ങള്‍ മുതല്‍ ദേസി ഗേള്‍ ലുക്ക് നല്‍കുന്ന സിംപിള്‍ ഡെലിക്കേറ്റ് ലെഹംഗകളുമായിരുന്നു ജാന്‍വിയുടെ ചോയ്‌സസ്. ഇന്ത്യന്‍ എത്‌നിക് വസ്ത്രങ്ങളില്‍ എപ്പോഴും തിളങ്ങുന്ന ജാന്‍വി, തിരഞ്ഞെടുത്തതില്‍ ഭൂരിഭാഗവും എത്‌നിക് വസ്ത്രങ്ങള്‍ തന്നെ. എങ്കിലും മനീഷ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ള ഡിസൈനര്‍മാര്‍ ജാന്‍വിക്കു വേണ്ടി വെസ്റ്റേണ്‍, ഇന്തോ- വെസ്‌റ്റേണ്‍ വസ്ത്രങ്ങളും ഒരുക്കി.  ലൈറ്റ് ഡിസൈനുകളും മിനിമം മെയ്ക്ക്അപ്പും തിരഞ്ഞെടുത്തപ്പോള്‍ വാരിവലിച്ചുള്ള ആഭരണ പ്രദര്‍ശനവും ഒഴിവാക്കി. ചുരുക്കത്തില്‍ ചിക്, എത്നിക് ലുക്കില്‍ സിംപിള്‍ ആന്‍ഡ് എലഗന്റ് ബ്യൂട്ടി. ബോളിവുഡിന്റെ കയ്യടി നേടിയ ജാന്‍വിയുടെ കിടിലന്‍ സ്റ്റൈല്‍സ് ഇതാ..

jhanvi-1

∙ പീച്ച് നിറത്തിലുള്ള മാച്ചിങ് ക്രോപ് ടോപ്- പാന്റ് സെറ്റിനോടൊപ്പം ലൈറ്റ് എംബല്ലിഷ്‌മെന്റ് വരുന്ന അതേ നിറത്തിലുള്ള ഫ്‌ലോര്‍ ലെങ്ത് ജാക്കറ്റ്. കണ്ടവരെല്ലാം കണ്ണുംതള്ളി നോക്കിനിന്നുപോയൊണ് ബോളിവുഡ് സംസാരം. സിംപിള്‍ മെയ്ക്ക്അപ്പിനൊപ്പം ആഭരണങ്ങളിലും മിതത്വം.

∙ കടും നീല നിറത്തിലുള്ള ഫ്ലോര്‍ ലെങ്ത് ലെഹംഗയായിരുന്നു ഫാഷനിസ്റ്റകളുടെ മനസ്സുമയക്കിയ ജാന്‍വിയുടെ മറ്റൊരു എത്‌നിക് വെയര്‍. ലൈറ്റ് എംബ്രോയ്ഡറി വര്‍ക്ക് മിഴിവു നല്‍കുന്ന ലെഹംഗ സ്‌കര്‍ട്ട്, ടാസില്‍ഡ് ഇയറിങ്, ന്യൂട്രല്‍ മെയ്ക്ക് അപ്, വശങ്ങളിലേക്കു വകഞ്ഞിട്ട മുടി... താരസുന്ദരിയായി ജാന്‍വി.

∙ വലിയ ജിമിക്കി കമ്മലും ഇരുവശത്തേക്കും മെടഞ്ഞിട്ട ബൊഹീമിയന്‍ ഹെയര്‍സ്റ്റൈലുമായി അസ്സല്‍ പഞ്ചാബി പെണ്‍കുട്ടിയായിട്ടായിരുന്നു ജാന്‍വിയുടെ പഞ്ചാബിലെ പ്രൊമോഷന്‍ പരിപാടി. ലൈലാക് നിറത്തിലുള്ള എന്‍സംബിള്‍ഡ് ധോത്തി പാന്റും മിററര്‍ വര്‍ക്കോടു കൂടിയ സ്ട്രാപ് ട്യൂണിക്കും. വേഷത്തിനു ചേരുന്ന സില്‍വര്‍ വളകളും ജൂത്തിയും.

∙ മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ ഇന്‍ഡോ- വെസ്‌റ്റേണ്‍ ലുക്ക്്് സ്‌റ്റൈലിഷാക്കി ജാന്‍വി. റിപ്പഡ് ജീന്‍സിനൊപ്പം റാപ് ഡീറ്റെയില്‍ നല്‍കിയ എംബല്ലിഷ്ഡ് സ്ലീവോടു കൂടിയ ഓറഞ്ച്- യെല്ലോ ട്യൂണിക്. വെയ്‌സ്റ്റു മുതല്‍ നീളുന്ന സ്ലിറ്റ്. വലിയ കമ്മലിലും ചെറിയ വളയിലും ഒതുങ്ങി ആക്‌സസറീസ്.

∙ ബൊഹീമിയന്‍ ലുക്കിലുള്ള റെഡ് വൈറ്റ് കോംപിനേഷന്‍ ലെഹംഗയ്‌ക്കൊപ്പം അമ്രപാലി ജുംകയും വളകളും. എത്‌നിക് വെയറില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നു തെളിയിച്ചു ജാന്‍വി.

jhanvi-2

∙ കാഷ്വല്‍ അതോടൊപ്പം ഗ്ലാമറസ്- പിങ്ക് സ്‌ട്രൈപ്പ്ഡ് മാക്‌സി ഡ്രസിന് ഫാഷന്‍ ലോകം കൊടുത്ത വിശേഷണം ഇങ്ങനെയായിരുന്നു. ന്യൂഡ് ഹീല്‍സും സില്‍വര്‍ ഇയറിങ്ങും വേഷത്തിന്റെ മാറ്റു കൂട്ടി.

∙ ഫ്ലോറല്‍ സ്‌റ്റൈലിനു ചിക് ആന്‍ഡ് ക്ലാസി ലുക്ക് നല്‍കി ധോത്തി പാന്റും ഫ്‌ലോറല്‍ ഹാല്‍ട്ടര്‍ ടോപ്പും.

∙ ലൈലാക് നിറത്തിലുള്ള മിഡ് സ്ലിറ്റ് വരുന്ന ഗൗണ്‍ വെസ്റ്റേണ്‍ ലുക്കിലും ജാന്‍വിയെ ഹോട്ട്് സ്റ്റാറാക്കി. ഡ്രസിനു ചേരുന്ന വലിയ റിങ് കമ്മലും ഡാര്‍ക്ക് പര്‍പ്പിള്‍ ഗ്ലിറ്റര്‍ ഹീല്‍ ചെരുപ്പും അലങ്കാരമായപ്പോള്‍ പോണിടെയ്ല്‍ ഹെയര്‍ സ്‌റ്റൈലാണ് ജാന്‍വി തിരഞ്ഞെടുത്തത്.

പെയില്‍ പിങ്ക് സ്‌കര്‍ട്ട്്- വൈറ്റ് ക്രോപ് ടോപ് കോംപിനേഷനില്‍ രാജകുമാരിയായി ജാന്‍വി. ടോപ്പിന്റെ നെക് ലൈനില്‍ റെഡ് എംബ്രോയ്ഡറി ഡീറ്റെയിലിങ്. ഹാങ്ങിങ് കമ്മല്‍. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈൽ