Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അവർക്ക് ഞാൻ അമ്മയും ' വിങ്ങിപ്പൊട്ടി ബോണി കപൂർ

Boney Kapoor, Jhanvi Kapoor ബോണി കപൂർ മക്കൾ ജാന്‍വിക്കും ഖുഷിക്കുമൊപ്പം

ബോളിവുഡിന്റെ നിത്യവസന്തമായിരുന്ന നടി ശ്രീദേവി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ദുബായിൽ വച്ച് ശ്രീദേവി മരണപ്പെട്ടെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. ഭർത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാൻവിയും ആ നഷ്ടത്തോടു പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. ശ്രീദേവി പോയതോടെ മക്കളുടെ അമ്മയുടെയും അച്ഛന്റെയും സ്ഥാനം താൻ നികത്തുകയാണെന്നു പറയുന്ന ബോണി കപൂറിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

മോം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശ്രീദേവിക്കായിരുന്നു. ശ്രീദേവിക്കു വേണ്ടി പുരസ്കാരം സ്വീകരിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു േബാണിയുടെ വൈകാരിക പ്രസംഗം. ഭാര്യയെക്കുറിച്ചു സംസാരിക്കവേ േബാണി പലപ്പോഴും വിങ്ങിപ്പൊട്ടുകയായിരുന്നു. മോം എന്ന ചിത്രത്തിലെ പ്രക‌ടനത്തിനാണ് ശ്രീദേവിക്കു പുരസ്കാരം ലഭിച്ചത്, ജാൻവിയും ഖുഷിയും അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ബോണി.

'' അവർ അവരുടെ അമ്മയെ എന്നും മിസ് ചെയ്യുന്നുണ്ട്. ഞാൻ ഓരോ നിമിഷത്തിലും മിസ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കു വിധിയോടു െപാരുതാൻ കഴിയില്ലല്ലോ, യാഥാര്‍ഥ്യത്തെ സ്വീകരിച്ചേ പറ്റൂ. അച്ഛൻ, അമ്മ എ​ന്നീ രണ്ടു റോളുകളും നന്നായി കൊണ്ടുപോകാൻ ശ്രമിക്കുകയാണ് ഞാൻ. ജാൻവിക്കും ഖുഷിക്കും കൂട്ടായി മകൻ അർജുൻ കപൂറും അൻഷുലയും സദാ കൂടെയുണ്ട്. ''– ബോണി കപൂർ പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam