Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃത്വികും സൂസെയ്നും വീണ്ടും ഒന്നിക്കുന്നു?

hrithik-susanne

ബോളിവുഡിലെ പ്രിയ താര ദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സുസെയ്ന്‍ ഖാനും. ഇരുവരുടെയും വേർപിരിയൽ വാര്‍ത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. അത്രയും പ്രണയബദ്ധരായിരുന്ന ദമ്പതികളുടെ വേർപിരിയലിന്റെ കാരണം ഇന്നും അവ്യക്തമാണ്. പക്ഷേ വളരെ പക്വമായാണ് ഹൃത്വികും സുസെയ്നും ഇതിനെ നേരിട്ടത്. പരസ്പരം കുറ്റപ്പെടുത്തുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യാതെ അവർ പിരിഞ്ഞു.

അതിനുശേഷം ഇരു പാതയിലൂടെ സഞ്ചരിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാൻ ഇവർ തീരുമാനമെടുത്തു. ഹ്രീഹൻ, ഹ്രിദാൻ എന്നീ രണ്ട് ആൺകുട്ടികളാണ് ഹൃത്വിക് സൂസെയ്ൻ ദമ്പതികൾക്കുള്ളത്.

ഇപ്പോൾ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നു. കുട്ടികളുടെ സന്തോഷത്തിനു വേണ്ടിയാണത്രേ ഇങ്ങനെ ഒരു തീരുമാനം. വേർപിരിഞ്ഞതിനു ശേഷവും ഇരുവരും കുട്ടികളുമൊത്ത് പാർട്ടികളിൽ പങ്കെടുക്കുകയും, ടൂർ പോകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം നടി കങ്കണ റണാവത്ത് ഹൃത്വിക് റോഷനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോൾ എല്ലാ പിന്തുണയുമായി സുസെയ്ൻ മുൻ ഭര്‍ത്താവിന് ഒപ്പം നിന്നു. അദ്ദേഹത്തിൽ പൂർണമായ വിശ്വാസമുണ്ടെന്ന് സുസെയ്ൻ അന്ന് പ്രതികരിച്ചത്. ഇതാണ് യഥാർത്ഥ പ്രണയം എന്നാണ് ബി–ടൗണിലെ സംസാരം. ഗോസിപ്പുമാത്രമായി ചുരുങ്ങാതെ ഇരുവരും ഒന്നിക്കുന്നതിനായി വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam