Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സംഭവം എന്നെ‌ ഭയപ്പെടുത്തി: ‘മീ ടൂ’ വെളിപ്പെടുത്തലുമായി സാക്വിബ്

saqib-saleem-opened-up-about-his-story-mee-too

ഇന്ത്യയിൽ ‘മീ ടൂ’ ക്യാംപെയ്ൻ ശക്തി പ്രാപിക്കുകയാണ്. തനിക്കു നേരി‌ട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും ഹുമ ഖുറേഷിയുടെ സഹോദരനുമായ സാക്വിബ് സലീം. പേരുകൾ വെളിപ്പെടുത്താതെയാണ് സാക്വിബ്  21–ാം വയസ്സിൽ നേരിട്ട ദുരനുഭവം ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. 

‘‘ഞാൻ ആരുടെയും പേര് വെളിപ്പെടുത്തുന്നില്ല. സിനിമയിൽ തുടക്കം കുറിക്കുമ്പോൾ എനിക്ക് 21 വയസ്സാണ് പ്രായം. അവിടെ ഉണ്ടായിരുന്ന ഒരാൾ എന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. എന്റെ പാന്റിനകത്തേയ്ക്ക് കൈയിടാനായിരുന്നു അയാളുടെ ശ്രമം.’’– സാക്വിബ് തുറന്ന് പറഞ്ഞു. 

അയാൾക്ക് സിനിമാ മേഖലയിൽ ധാരാളം ഗേ സുഹൃത്തുക്കളുണ്ടെന്ന് സാക്വിബ് വ്യക്തമാക്കി. ഇങ്ങനെ ഒരു അനുഭവമുണ്ടായപ്പോൾ സ്വന്തം കാര്യം നോക്കാൻ അയാളോടു പറഞ്ഞ് ദേഷ്യപ്പെട്ട് ഇറങ്ങി പോവുകയായിരുന്നു. ‘‘അന്നെനിക്ക് 21 വയസ്സായിരുന്നു, തീർച്ചയായും ആ സംഭവം എന്നെ ഭയപ്പെടുത്തി. പക്ഷേ ഞാൻ അത് മറികടന്നു. ആളുകൾ വ്യത്യസ്തരാണ്, ഒരേ സംഭവം വ്യത്യസ്ത രീതിയിലായിരിക്കും പലരേയും ബാധിക്കുന്നത്’’– സാക്വിബ് പറഞ്ഞു. 

25 വർഷങ്ങൾക്കു മുൻപ് തനിക്കുനേരിട്ട ദുരനുഭവം പങ്കുവെച്ചു സെയ്ഫ് അലി ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമം അല്ലായിരുന്നുവെങ്കിലും തന്നെ അപമാനിതനാക്കിയ ആ സംഭവം ആലോചിക്കുമ്പോൾ ഇപ്പോഴും ദേഷ്യം വരുമെന്ന് സെയ്ഫ് അലിഖാൻ പറഞ്ഞിരുന്നു. ‘മീ ടൂ’ ക്യാംപെയ്ന്റെ ഭാഗമായി വ്യത്യസ്ത മേഖലകളിലുള്ള പലരും തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.