Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവിനെപ്പോലെ തിളങ്ങി കെയ്റ; കണ്ണെടുക്കാനാവാതെ ആരാധകർ

kiara1

ഇന്ത്യൻ കൗച്ചർ വീക്കിന്റെ നാലാം ദിവസം കെയ്റയുടേതായിരുന്നു. പച്ച ലഹങ്കയണിഞ്ഞ് റാംപിലെത്തിയ കെയ്റ അദ്വാനിയെ ക്യാമറ കണ്ണുകൾ പെതിഞ്ഞു. റാംപിനു പുറത്ത് സമൂഹ മാധ്യമങ്ങളിലും കെയ്റയുടെ ലുക്കായിരുന്നു ചൂടൻ ചർച്ച. പച്ചയിൽ ലഹങ്കയിൽ വിവാഹത്തിനൊരുങ്ങിയ വധുവിനെപ്പോലെയെത്തിയ കെയ്റ ഇന്ത്യൻ കൗച്ചർ വീക്ക് 2018 തന്റെ പേരിലെഴുതി.  

നിലം മുട്ടി നീണ്ടു കിടക്കുന്ന കെയ്റയുടെ സ്കർട്ടിൽ റോസാപ്പൂക്കൾ തുന്നിപിടിപ്പിച്ചിട്ടുണ്ട്. എബ്രോയട്ടറിക്കും ഫാബ്രിക്സിനും പ്രാധാന്യം കൊടുത്തു കൊണ്ടാണ് സ്കർട്ട് ഒരുക്കിയിരിക്കുന്നത്. വി ഷെയ്പിലുള്ള കഴുത്തും നെറ്റ് കൊണ്ടുള്ള കൈകളും ബ്ലൗസിനെ ആകർഷകമാക്കുന്നു. മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായി രീതിയിലാണ് ലഹങ്കയുെട രൂപകല്പന. ക്രിസ്റ്റൽ കല്ലുകളുടെ അമിത ആഢംബരം ഒഴിവാക്കി ഇന്ത്യയിലെ രാജകുടുംബങ്ങൾ ഉപയോഗിച്ചിരുന്ന സർദോശി എബ്രോയിട്ടറി ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രസിദ്ധ കൗച്ചർമാരായ ശ്യാംലാലും ഭൂമികയും ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് കൗച്ചർ വീക്ക് 2018 ൽ റാംപിലെത്തുന്നത്. ആഢംബര വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിൽ പ്രസിദ്ധമാണ് അഹമദാബാദ് ആസ്ഥാനമായുള്ള ശ്യാംലാൽ ആന്റ് ഭൂമിക ബ്രാന്റ്. 

നാലാം ദിവസം ‘മ്യൂസ് ഒാഫ് മിറേഴ്സ്’ വസ്ത്ര ശേഖരങ്ങളുടെ പ്രദർശനമാണ് നടന്നത്. മഹേന്ദ്രസിംഗ് ധോനിയുടെ ജീവിതകഥ ആധാരമാക്കി നീരജ് പാണ്ഡെ ഒരുക്കിയ എം.എസ് ധോണി: ദ് അൺ ടോൾഡ് സ്റ്റോറിയിലെ നായികാ വേഷത്തിലൂടെയാണ് കെയ്റ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്.

നാല് സംവിധായകരുടെ സിനിമകൾ കൂട്ടിച്ചേര്‍ത്ത് നെറ്റ്ഫ്ലിക്സ് റിലീസായെത്തിയ ‘ലസ്റ്റ് സ്റ്റോറീസി’ലെ മേഘയെന്ന കോളജ് പ്രഫസറുടെ വേഷത്തിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് കെയ്റ.