ഇന്ത്യക്കാരനു സൗന്ദര്യത്തിന്റെ പര്യായങ്ങളിലൊന്നാണ് െഎശ്വര്യ റായ് ബച്ചൻ. വിശ്വസുന്ദരി പട്ടം ചൂടി വർഷങ്ങൾ പിന്നിട്ടിട്ടും സൗന്ദര്യത്തിന്റെ പൂർണതായി െഎശ്വര്യ തുടരുന്നു. ഈ സൗന്ദര്യത്തിനു മുന്നിൽ തോൽക്കാനാണ് ഇന്നും പ്രായത്തിന്റെ വിധി.
ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും ആരാധകരുടെ മനസിലും സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്. ബ്രൈഡ്സ് ടുഡേ മാഗസിനുവേണ്ടിയാണ് ഐശ്വര്യ ഫോട്ടോഷൂട്ട് നടത്തിയത്. നാൽപത്തിനാലാം വയസ്സിലും ബോളിവുഡിന്റെ സൗന്ദര്യറാണി പദവിയിൽ താൻതന്നെ തുടരുമെന്നു വിളച്ചു പറയുന്നതായിരുന്നു പാരിസിൽ നടന്ന ഫോട്ടോഷൂട്ട്. ചിത്രങ്ങൾ െഎശ്വര്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
പിങ്ക് ഗൗൺ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം. കൂടാതെ വെള്ള നിറത്തിലുള്ള വെൽവറ്റ് ഗൗണിലും െഎശ്വര്യ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹോട്ട് ലുക്കിൽ ക്ലാസായി എത്തുന്ന െഎശ്വര്യയുടെ ചിത്രങ്ങൾ വിസ്മയമാവുകയാണ് ആരാധകർക്ക്.
ഫന്നെ ഖാൻ ആണ് ഐശ്വര്യയുടെ അടുത്ത ചിത്രം. 17 വർഷങ്ങൾക്കുശേഷം ഐശ്വര്യയും അനിൽ കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്. ഐശ്വര്യയും ഭർത്താവ് അഭിഷേകും ഒന്നിക്കുന്ന ഒരു ചിത്രവും ഉടനെത്തുെമന്നാണ് സൂചന. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ചിത്രം. മണിരത്നത്തിന്റെ ‘രാവൺ’ ആയിരുന്നു ഇതിന് മുൻപ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം.