Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിസൺ-ഷഹാന പ്രണയചിത്രങ്ങൾ വൈറൽ

harrison-sahana

സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്തതിന് എനിക്ക് മറ്റൊരു കെവിൻ ആകേണ്ട എന്നു പറഞ്ഞാണ് ഹാരിസൺ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കു മുന്നിലെത്തിയത്. 

ഭീഷിണികളെ അതിജീവിച്ച് ഷഹാനയുടെ കഴുത്തിൽ കെട്ടിയ താലി സംരക്ഷിക്കാനാണ് ഇരുവരും  സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നത്. അമ്പലനടയിൽവെച്ച് ഷഹാനയെ മാലയണിയിച്ചശേഷം  തട്ടമിട്ടു കൊടുക്കുന്ന ഹാരിസണിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

Hug-2

ആലംകോട്ടെ വാടകവീട്ടിൽ പരസ്പരം സഹായിച്ചും ഉത്തരവാദിത്തങ്ങൾ നിറവേറ്റിയും അവർ പ്രണയഗാഥ തുടരുകയാണ്. വിവേഹശേഷമുള്ള ഇരുവരുടേയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വീട്ടിലെത്തി ഇരുവരുടേയും ചിത്രങ്ങൾ പകർത്തിയതു സുഹൃത്ത് കൂടിയായ അക്ഷയാണ്. 

Hug

ഇരുവരുടേയും വിവാഹത്തിന് കടുത്ത എതിർപ്പാണ് പെണ്‍കുട്ടിയുടെ വീട്ടുക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.ഒന്നിച്ചു ജീവിക്കാൻ ഇരുവരുമെടുത്ത തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയും നടന്നിരുന്നു.