ലാക്മേ ഫാഷൻ വീക്ക് എന്നാൽ ബോളിവുഡിന്റെ കൂടി ആഘോഷമാണ്. പഴമയിലേക്കുള്ള തിരിച്ചു പോക്കായിരുന്നു ലാക്മേ ഫാഷൻ വീക്ക് വിന്റർ/ ഫെസ്റ്റീവ് –2018. വെഡ്ഡിങ്, പാർട്ടി സീസൺ മുന്നൊരുക്കം കൂടിയായ ഫാഷൻ വീക്കിൽ ട്രഡീഷനൽ വസ്ത്രങ്ങൾക്കു പുതുമയുടെ ഫ്യൂഷൻ ടച്ച് നൽകാനായിരുന്നു ഡിസൈനർമാർ ശ്രമിച്ചതും. ഇക്കോ ഫ്രണ്ട്‌ലി വസ്ത്രങ്ങൾ ഇത്തവണയും ഹരമായി. ഷോ സ്റ്റോപ്പറായി ബോളിവുഡ് താരങ്ങൾ അണിനിരന്നപ്പോൾ വരാൻ പോകുന്ന ഫാഷൻതരംഗത്തിന്റെ നേർചിത്രം തെളിഞ്ഞു റാംപിൽ.
ജാൻവി കപൂർ
ലാക്മേ ഫാഷൻവീക്കിലെ അരങ്ങേറ്റം മോശമാക്കിയില്ല ജാൻവി. ഫ്ലോറൽ മോട്ടിഫുകളുള്ള നീല– പിങ്ക് കളർ കോംപിനേഷനിലുള്ള ലെഹംഗയ്ക്കൊപ്പം പിങ്ക് ദുപ്പട്ട.
ഡിസൈനർ: നഷികത് ബർവെ
സുസ്മിത സെൻ
സിൽക് കാഞ്ചീപുരം ഫ്യൂഷൻ സാരി. ന്യൂജെൻ ലുക്കിൽ വൺപീസ് ജംപ്സ്യൂട്ടായാണ് സാരി റാംപ് വോക്ക് നടത്തിയത്.
ഡിസൈനർ:സുനിത ശങ്കർ
കരീന കപൂർ
ഇളംപച്ച നിറത്തിലുള്ള ഷിമ്മറി, മെറ്റാലിക് ഓഫ്ഷോൾഡർ ഗൗൺ. മിനിമലിസ്റ്റിക് ലുക്ക്. ന്യൂഡ് മെയ്ക്ക്അപ്.
ഡിസൈനർ: മോനിഷ ജെയ്സിങ്
കരിഷ്മ കപൂർ
ബ്ലാക്ക് ഫ്യൂഷൻ സാരി. സെമി ഷീർ, റഫിൾഡ് സാരിക്ക് റീഗൽ ടച്ച് നൽകി ബ്ലാക്ക്, ഗോൾഡ് കേപ് ജാക്കറ്റ്.
ഡിസൈനർ: അർപിത മെഹ്ത
മലൈക അറോറ
നാരങ്ങ നിറമുള്ള എംബല്ലിഷ്ഡ് ലെഹംഗയ്ക്കൊപ്പം മാച്ചിങ് ടുലി ദുപ്പട്ട. സ്റ്റേറ്റ്മെന്റ് നെക് പീസും ഇയറിങ്ങ്സും.
ഡിസൈനർ: അനുശ്രീ റെഡ്ഡി.
അദിതി റാവു
ഒനിയൻ പിങ്ക് എംബല്ലിഷ്ഡ് അനാർക്കലി. അഴകായി സ്റ്റേറ്റ്മെന്റ് നെക് പീസ്.
ഡിസൈനർ: ജയന്തി റെഡ്ഡി.
ഹേമ മാലിനി, ഇഷ ഡിയോൾ
ട്രഡീഷനൽ കാഞ്ചീപുരം അറ്റയർ. ഇഷ ഡിയോൾ പിങ്ക് കളർ ബ്ലൗസും പിങ്ക് ബോർഡറോടുകൂടിയ വെള്ള സിൽക് പാവാടയും ഗുജറാത്തി രീതിയിൽ അണിഞ്ഞ ഹെവി വർക് വരുന്ന പിങ്ക് ഷോൾ. മൾട്ടി കളർ സിൽക്സാരിയായിരുന്നു ഹേമമാലിനിയുടേത്.
ഡിസൈനർ: സൻജുക്ത ദത്ത
കങ്കണ റനൗത്
മിഡ്നൈറ്റ് ബ്ലൂ അസിമെട്രിക്കൽ ഗൗൺ. അഴകായി ബ്ലാക്ക് എംബല്ലിഷ്മെന്റ്.
ഡിസൈനർ: പങ്കജ്, നിധി