പാർട്ടിയിലും പരിപാടികളിലും തിളങ്ങാൻ ഇന്ത്യൻ ലുക്കിനേക്കാൾ മികച്ചതൊന്നുമില്ല. വെറുതെ പറയുകയല്ല കാണിച്ചു തരികയാണ് ഇന്ത്യൻ സുന്ദരി കരിഷ്മ കപൂർ. പൂനെയിൽ ഒരു ജ്വല്ലറി ബ്രാന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്ന താരം.
സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ഹാന്റ് പെയിന്റഡ് സാരിയായിരുന്നു കരിഷ്മ അണിഞ്ഞിരുന്നത്. മഞ്ഞയിൽ പലനിറത്തിലുള്ള പൂക്കൾ, അതിനു യോജിച്ച നല്ല നീളൻ കയ്യുള്ള ബ്ലൗസ്. ഓഫ് വൈറ്റ് നിറത്തിലുള്ള സബ്യാസാചി ലോഗോയോടു കൂടിയ ബൈല്‍റ്റും കരിഷ്മ ധരിച്ചിരുന്നു. മനോഹരമായ കമ്മലും ലളിതമായി മേക്ക് അപ്പും അഴിച്ചിട്ടിരിക്കുന്ന തലമുടിയും കൂടി എത്‌നിക് ലുക്കിൽ കരിഷ്മ തിളങ്ങി.
സോനം കപൂറിന്റെ വിവാഹത്തിനും സബ്യാസാചി ഡിസൈനിൽ കരിഷ്മ തിളങ്ങിയിരുന്നു. അന്ന് പച്ച നിറത്തിലുള്ള ടോപ്പും ഫ്ലേറൽ പ്രിന്റിങ്ങുമുള്ള ഒരു ലെഹംഗ ആയിരുന്നു കരിഷ്മ അണിഞ്ഞിരുന്നത്.
കരിഷ്മയുടെ പുതിയ സ്റ്റൈല്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായി. താരം എങ്ങനെയാണ് ഇപ്പോഴും ഇത്ര സുന്ദരിയായിരിക്കുന്നതെന്നാണ് ഇൻസ്റ്റഗ്രാമില്‍ ആരാധകർ ചോദിക്കുന്നത്. മാത്രമല്ല വരുന്ന ബോളിവുഡ് പാർട്ടികളിലും സ്റ്റേജ് ഷോകളിലും കരിഷ്മയുടെ പുതിയ ലുക്ക് പ്രതിഫലിക്കുമെന്നാണ് ചിലരുടെ നിരീഷണവും. എന്നാൽ താരത്തിന്റെ മേക്ക് അപ്പും ഹെയർ സ്റ്റൈലും പോരെന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.