മലയാള സിനിമയിലെ സ്റ്റൈലിഷ് താരമാണ് സാനിയ ഇയ്യപ്പൻ. വെറും പതിനാറു വയസ്സേ ഉള്ളൂവെങ്കിലും സ്റ്റൈലിൽ മുൻനിര നായികമാർക്കൊപ്പമായിരിക്കും സാനിയയുടെ സ്ഥാനം. പരിപാടികളിലും സ്റ്റേജ് ഷോകളിലും സാനിയ നല്ല സ്റ്റൈലായി എത്തും. ഔട്ട് ഫിറ്റില്‍ ഇത്രയേറെ ശ്രദ്ധ ചെലുത്തുന്നതുകൊണ്ടു തന്നെ ഫാഷനിസ്റ്റുകൾക്ക് സാനിയ വളരെയേറെ പ്രിയപ്പെട്ടവളാണ്.
സിനിമാ താരം അർജുൻ അശോകന്റെ വിവാഹ നിശ്ചയത്തിന് എത്തിയ സാനിയയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ടോപ്പും സ്കർട്ടുമായിരുന്നു സാനിയുടെ വേഷം. ഫ്ലോറൽ അഴകുള്ള സ്കർട്ടിന് എബ്രോയട്രി ബെൽറ്റിന്റെ ചാരുത. സ്ലീവല്സ് ടോപ്പിന്റെ സ്റ്റേറ്റ്മന്റ് സ്ട്രാപിലും ഹാന്റ് എബ്രോയട്രിയുടെ സൗന്ദര്യം. അലങ്കാരത്തിന്റെ അമിത ഭാരങ്ങളില്ല. ഒരു കമ്മൽ മാത്രമായിരുന്നു ആഭരണമായി ധരിച്ചിരുന്നത്. എത്‌നിക് മോഡേൺ സമ്മിശ്ര രൂപത്തിൽ ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുൾ ആയി സാനിയ എത്തി. പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ ആയിരുന്നു വസ്ത്രമൊരുക്കിയത്.
കൊച്ചി മരേട്ടിൽ നടന്ന ഒരു ഇവന്റിൽ സാനിയയുടെ കോസ്റ്റ്യൂമും സ്മാർട്ട് ലുക്കും ശ്രദ്ധ നേടി. ഓഫ് വൈറ്റ് കോക്ടെയിൽ ഫ്രോക്കായായിരുന്നു സാനിയ അണിഞ്ഞിരുന്നത്. ഗ്ലാമർ നൽകി ട്രെൻഡി ഓഫ് ഷോൾഡർ. അസമിട്രിക്കൽ ബോട്ടവും ഡ്രാപ്പ് കട്ടുകളും ഒന്നിക്കുന്ന സൗന്ദര്യം. പ്രാണയുടെ മാജിക് തന്നെയായിരുന്നു സാനിയയുടെ ഈ ലുക്കിനു പിന്നിലും.