സ്റ്റൈലൻ ഔട്ട്ഫിറ്റിൽ ദുൽഖർ സല്‍മാൻ

മലയാള സിനിമയിലെ യുവതലമുറയിൽ സ്റ്റൈൽ ഐക്കൺ തന്നെയാണ് ദുൽഖർ സൽമാൻ. കോട്ടിലും സ്യൂട്ടിലും ഫ്രീക്കൻ ലുക്കിലുമെല്ലാം ഒരുപോലെ സ്റ്റൈലിഷ് ആകുന്ന താരം. ഇപ്പോഴിതാ പ്രശസ്ത ഫാഷൻ ഡിസൈനർ രാഘവേന്ദ്ര റാത്തോര്‍ സമ്മാനിച്ച ഔട്ഫിറ്റിൽ തിളങ്ങും താരമായിരിക്കുകയാണ് ദുൽഖർ. വെള്ളനിറത്തിലുള്ള ഓവർകോട്ടോടു കൂടിയ കുർത്തയും പൈജാമയും കറുപ്പു നിറത്തിലുള്ള ഷെർവാണിയും അണിഞ്ഞിരിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലാണ് ദുൽഖർ പങ്കുവച്ചത്. വസ്ത്രം അയച്ചു തന്നെ സ്റ്റൈലിഷ് ആക്കിയതിൽ രാഘവേന്ദ്ര റാത്തോറിനു നന്ദി പറഞ്ഞാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവച്ചത്. ദുല്‍ഖറിന്റെ കിടിൻ ലുക്കിന് ലൈക്കുകളുടെയും കമന്റകളുടെയും പ്രവാഹമാണ്.