ലാൽ നിങ്ങൾ മരണമാസ്സാണ്..

കിങ് ലയറിൽ ലാൽ

കിടു , മാസ് , കൊലമാസ് ഇത്തരം ന്യൂജെൻ വാക്കുകൾ ഒന്നും പോരാ ഈ ആറടി പൊക്കക്കാരന്റെ സ്റ്റൈൽ സെൻസിനെ വിലയിരുത്താൻ.  ലാൽ അല്ലെങ്കിലും അങ്ങനെയാണ് , മരണമാസാണ്. ദിലീപ് നായകനായ കിംഗ്‌ ലയറിൽ മഡോണയുടെ സ്റ്റൈലിനെക്കാളേറെ പ്രേക്ഷകരെ സ്വാധീനിച്ചത് ലാലിന്റെ വെറൈറ്റി ലുക്ക്‌ ആണ് എന്ന്  പറഞ്ഞാൽ അതിൽ ഒട്ടും തന്നെ അതിശയോക്തി കാണില്ല. 

മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തികച്ചുമൊരു കിംഗ്‌ ലാൽ സ്റ്റൈലിലാണ് ദിലീപ് ചിത്രത്തിൽ ലാൽ പ്രത്യക്ഷപെട്ടത്‌. ചിത്രത്തിലെ കഥാപാത്രമായ ആനന്ദ് വർമ്മ, ഫാഷൻ ലോകത്തെ രാജാവാണ്. സ്വന്തം ഡിസൈൻസ് വിപണിയിൽ എത്തിക്കുന്ന ഒരു ഫാഷൻ കിംഗ്‌ പ്രത്യക്ഷപ്പെടെണ്ട അതെ ലുക്കിൽ തന്നെയാണ് ലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഡേവിഡ് ബെക്കാം സ്റ്റൈൽ മുടി 

ചിത്രത്തിൽ ലാലിന് മാസ് ലുക്ക് നല്കുന ഏറ്റവും പ്രധാന ഘടകം, ഹെയർ സ്റ്റൈലിൽ നടത്തിയ പരീക്ഷണമാണ്. ഡേവിഡ് ബെക്കാം ഇടക്കാലത്ത് പരീക്ഷിച്ച സ്വന്തം സ്റ്റൈൽ , അതിൽ ബർഗണ്ടി, വൈറ്റിഷ് ഷേഡ് കൂടി ചേർന്നപ്പോൾ അത് ലാൽ സ്റ്റൈൽ. 

കിങ് ലയറിൽ ലാൽ

സാൾട്ട് ആൻഡ് പെപ്പർ താടി 

സാൾട്ട് ആൻഡ് പെപ്പർ താടി, അഥവാ നര പോലും സ്റ്റൈൽ ആക്കിയവനാണ് ലാൽ. അറ്റം ഷാർപ്പ് ആക്കിയ ' v  ' ഷേപ്പ്  നീളൻ താടിയിൽ ' v  ' ഷേപ്പ് നര. ഹാ, വേറെന്തു വേണം സൗന്ദര്യത്തിന്റെ ലാൽ ടച്ചിനു മാറ്റ് കൂട്ടാൻ?

കറുത്ത കമ്മലും കട്ടി കണ്ണടയും 

മൊത്തത്തിൽ കറുപ്പ് നിറത്തോട് തന്നെയാണ് പ്രണയം,  രണ്ടു കാതിലും കറുത്ത വട്ട കമ്മൽ, അകമ്പടിയായി ന്യൂജെൻ മോഡൽ കറുത്ത കട്ടി കണ്ണട, പരുക്കൻ ഭാവത്തിൽ കണ്ണിൽ തീവ്രതയുമായി ഒരു ആറടി പൊക്കക്കാരൻ മുന്നിൽ വന്നു നിന്നാൽ അൽപം സ്റ്റൈൽ സെൻസ് ഒക്കെയുള്ള ആളാണ്‌ നിങ്ങൾ എങ്കിൽ ആസ്വദിക്കാതിരിക്കാൻ കഴിയില്ല ഈ ലുക്ക് 

കിങ് ലയറിൽ ലാൽ

ഇത് കിംഗ്‌ ലാൽ സ്റ്റൈൽ 

ചിത്രത്തിൽ, ലാൽ അവതരിപ്പിച്ച കഥാപാത്രം കറുത്ത നിറത്തിന്റെയും  നീളാൻ ജാക്കറ്റുകളുടെയും ആരാധകനാണ്  എന്ന് വേണം കരുതാൻ. കൂടുതലും ഡാർക്ക് ഷേഡ് വസ്ത്രങ്ങളാണ് ലാൽ കിംഗ്‌ ലയറിനായി തെരെഞ്ഞെടുത്തിരിക്കുനത്. അതും, ജാക്കറ്റ് , പുൾ ഓവർ വിധത്തിൽപ്പെട്ടവ. ഇടക്ക് വൂളൻ കുർത്തയിലേക്ക് ചുവടുമാറുമ്പോഴും ഹൈനെക്ക് കോളർ ആനന്ദ് വർമ്മ സ്പെഷ്യൽ സ്റ്റൈലായി തുടർന്നു. 

സ്കാർഫ് ആണ്  താരം 

1980 കളിലെ ഹിന്ദി ചിത്രങ്ങളിൽ , നായകന്മാരുടെ കഴുത്തിന് ചുറ്റും ചുറ്റിക്കിടക്കുന്ന സ്കാർഫ് ഒരു താരം തന്നെയായിരുന്നു. ആ സ്റ്റൈൽ 2016 ൽ തിരിച്ചു പിടിച്ചിരിക്കുകയാണ് ലാൽ.  ഫുൾ സ്ലീവ്  നീളൻ കുർത്തയ്ക്കൊപ്പം കഴുത്തിൽ ചുറ്റിക്കിടക്കുന്ന ഇളം നിറത്തിലുള്ള സ്കാർഫുകൾ തികച്ചും വ്യത്യസ്തമായ ആനന്ദ് വർമ്മ സ്റ്റൈൽ 

കിങ് ലയറിൽ ലാൽ

ലോങ്ങ്‌ സ്റ്റൈലിഷ് ബൂട്സ്

ചിത്രത്തിൽ , ലാലിന്റെ കാലിൽ കിടക്കുന്ന ബൂട്സിനു വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും ആനന്ദ് വർമ്മ സ്റ്റൈൽ അടിമുടി ആസ്വദിക്കുന്ന പ്രേക്ഷകർ ലാലിന്റെ കാലിലെ ആ നീളൻ ലെതർ ബൂട്ട് മറക്കാൻ വഴിയില്ല. 

ചുരുക്കി പറഞ്ഞാൽ കിംഗ്‌ ലയർ കണ്ടാൽ രണ്ടുണ്ട് ഗുണം , ദിലീപ് തമാശകൾ ആസ്വദിക്കാം ഒപ്പം ലാലിന്റെ കിടു സ്റ്റൈൽ കാണുകയുമാകാം