പെൺമനസ്സിലാകെ, പൊന്നമ്പിളി....!‌

മാളവിക വെയ്ൽസ്

‘മലർവാടി ആർട്സ് ക്ലബ്ബി’ൽ ഗീതുവായപ്പോൾ മാളവിക വെയ്ൽസ് പറ‍ഞ്ഞു– വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) എല്ലാം പറഞ്ഞു തന്നു, ഞാൻ ചെയ്തു. അത്രയേയുളളൂ... ഇപ്പോൾ ആദ്യ സീരിയലായ ‘പൊന്നമ്പിളി’യിൽ ടൈറ്റിൽ കഥാപാത്രം ചെയ്യുമ്പോഴും മാളവിക അതു തന്നെ പറയുന്നു: ഗിരീഷേട്ടനും (ഗിരീഷ് കോന്നി) കൂട്ടരും പറഞ്ഞുതരുന്നതു ഞാൻ ചെയ്യുന്നു.

മുംബൈയിൽ അനുപം ഖേറിന്റെ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂറു ദിവസത്തെ കോഴ്സ് പൂർത്തിയാക്കി ഡിപ്ലോമയുമായി മടങ്ങിയെത്തിയ ഈ തൃശൂർക്കാരി കൂടുതൽ വിനയാന്വിതയാ വുകയാണ്. ജുഹുവിലെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം മാത്ര മല്ല, ഡാൻസും യോഗയുമെല്ലാം പഠിപ്പിക്കുന്നുണ്ട്. ദീപിക പദുക്കോണും ഷാഹിദ് കപൂറുമെല്ലാം ഇവിടത്തെ വിദ്യാർഥിക ളായിരുന്നു.

ഇനി സീരിയൽ വിശേഷത്തിലേക്ക്– മഴവിൽ മനോരമയിലെ ‘പൊന്നമ്പിളി’ കുടുംബസദസ്സുകളെ ആനന്ദസാഗരത്തിൽ ആറാടിച്ച് ജൈത്രയാത്ര തുടരുകയാണ്.

മാളവിക വെയ്ൽസ്

രാത്രി പത്തുമണിക്കുളള സംപ്രേക്ഷണത്തിന് ഉറങ്ങാതെ കാത്തിരിക്കുന്നു ലക്ഷക്കണക്കിനു പ്രേക്ഷകർ. ഇവിടെ പൊന്നമ്പിളിയാണു താരം. ഈ പെൺകുട്ടിയാണ് എവിടെയും സംസാരവിഷയം. പൊന്നമ്പിളിയുടെ പക്വതയും ധൈര്യവും ആത്മവിശ്വാസവും പ്രേക്ഷകമനസ്സിൽ ആവേശമായി പടരുന്നു. കുടുംബത്തിനായി പാടുപെടുന്ന അപ്പുമാഷിന്റെ മകൾ പൊന്നമ്പിളിയെ പെൺമനസ്സ് നെഞ്ചോടു ചേർത്തു വച്ചിരിക്കുന്നു.

ഈ കഥാപാത്രത്തെ ഒട്ടും അതിഭാവുകത്വമില്ലാതെ ഹൃദയസ്പർശിയാക്കാൻ സാധിച്ചതാണ് മാളവിക വെയ്ൽസ് കൈവരിച്ച വലിയ നേട്ടം.‌‌

‘ബാലാമണി’യെ സൂപ്പർഹിറ്റിലേക്കു നയിച്ച സംവിധായകൻ ഗിരീഷ് കോന്നിയുടെ അതേ ടീം തന്നെയാണു ‘പൊന്നമ്പിളി’ യെയും അണിയിച്ചൊരുക്കിയത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുളള ഗിരീഷ് കോന്നിക്ക് തീർച്ചയായും അഭിമാനിക്കാം. ആറാമത്തെ പരമ്പരയും ഹിറ്റാവുന്നു. ‘പൊന്നമ്പിളി’ യെക്കുറിച്ചു ഗിരീഷ് പറയുന്നതിങ്ങനെ :

മാളവിക വെയ്ൽസ്

അപ്പു മാഷിന്റെയും മക്കളുടെയും കഥ പറയുന്ന പരമ്പരയാണിത്. അവിഹിതങ്ങളും പീഡനങ്ങളുമില്ലാതെ മനോഹരമായി കഥ പറയാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പ്രണയവിരഹദുഃഖങ്ങൾ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്. നായിക മാളവികയും നായകൻ രാഹുലും ഉൾപ്പെടെ അഭിനേതാക്കളെല്ലാം തന്നെ മികവു പുലർത്തി. ഗിരിധറും വിക്രമൻ നായരും ആദർശും അർച്ചനയും ഐശ്വര്യയും നവീനും കണ്ണനും മീരയും സീമ ജി. നായരും സ്നേഹ, പാർവതിമാരുമെല്ലാം അവരവരുടെ വേഷങ്ങൾ അതിമനോഹരമാക്കി.

സിനിമയിൽ നിന്നു സീരിയലിലെത്തിയ രാഹുൽ ധനിക കുടുംബത്തിലെ അംഗമായ ഹരി പത്മനാഭനെയാണ് അവതരിപ്പിക്കുന്നത്. ചെണ്ടകൊട്ടുന്ന പൊന്നമ്പിളിയെ അമ്പലത്തിൽ വച്ചു ഹരി പരിചയപ്പെടുന്നു. പാവപ്പെട്ടവളാ ണെങ്കിലും ഹരിക്ക് ആ പെൺകുട്ടിയോട് ഇഷ്ടം തോന്നി. അവളറിയാതെ മാഷിന്റെ കുടുംബത്തിന് സഹായമത്തിക്കു കയാണ് ഈ ചെറുപ്പക്കാരൻ.

‘മലർവാടി ആർട്സ് ക്ലബി’ൽ അഭിനയിക്കുമ്പോൾ പ്ലസ് ടു വിനു പഠിക്കുകയാണു മാളവിക വെയ്ൽസ്. ആറു വയസ്സു മുതൽ നൃത്തം പഠിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ ആദ്യമായി മൂവി ക്യാമറയുടെ മുന്നിൽ. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വയലാർ രാമവർമ്മ ഡോക്യുമെന്ററിയിൽ ഐഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മിസ് കേരള മൽസരത്തിൽ ‘മിസ് ബ്യൂട്ടിഫുൾ ഐസ്’ ടൈറ്റിൽ നേടി. ‘മകരമഞ്ഞ്’, ‘ആട്ടക്കഥ’, ‘ഇന്നാണ് ആ കല്യാണം’ എന്നീ സിനിമകളിലും അഭിനയിച്ചു. രണ്ടു തമിഴ് സിനിമകളും ഒരു കന്നട സിനിമയും ചെയ്തു. അഭിനയം ഗൗരവമായെടുത്ത നാളുകളിലാണ് അനുപം ഖേറിന്റെ ആക്ടിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്.

മാളവിക വെയ്ൽസ്

അച്ഛനും അമ്മയുമാണ് എനിക്ക് എല്ലാവിധ പ്രോൽസാഹ നങ്ങളും നൽകിയിരുന്നത്. മുംബൈയിൽ അനുപം ഖേറിന്റെ സ്ഥാപനത്തിൽ ചേർത്തത് അച്ഛനായിരുന്നു.

ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു അച്ഛൻ. മൂന്നു വർഷം മുമ്പ് മരിച്ചു. ഹൃദയാഘാതമായിരുന്നു. അച്ഛനായിരുന്നു ഷൂട്ടിങ് സ്ഥലങ്ങളിലേക്കു കൊണ്ടുപോയിരുന്നത്. ഇപ്പോൾ അമ്മ സുധീനയാണു കൂട്ടു വരുന്നത്. ഒരു ചേട്ടനുണ്ട്–മിഥുൻ. അച്ഛന്റെ സ്ഥാപനത്തിന്റെ ചുമതല ഇപ്പോൾ ചേട്ടനാണ്.

ഒരു കുടുംബത്തെ പോലെ കഴിയുന്ന ‘പൊന്നമ്പിളി ടീമി’ൽ അംഗമാകാൻ കഴിഞ്ഞതിൽ മാളവിക സന്തോഷവതിയാണ്. ഇവിടത്തെ കരുതലും സ്നേഹവും ഈ കലാകാരി ഏറെ വിലമതിക്കുന്നു. പൊന്നമ്പിളി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ സാധിച്ചതും ഒരു ഭാഗ്യമായി കരുതു കയാണു മാളവിക.

മാളവിക വെയ്ൽസ്

കുടുംബ ബന്ധങ്ങളുടെ പച്ചയായ ആവിഷ്കാരം, കെട്ടുറപ്പുളള കഥ, സിനിമ, സീരിയൽ രംഗത്തെ പ്രശസ്ത താരങ്ങളുടെ സാന്നിധ്യം– അതാണു മഴവിൽ മനോരമയിലെ ‘പൊന്നമ്പിളി’ പ്രൈം ഫോക്കസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് ഒരുക്കിയ ‘പൊന്നമ്പിളി’യുടെ കഥ സുധാകർ മംഗളോദയത്തി ന്റേതാണ്. തിരക്കഥയും സംഭാഷണവും രാജേഷ് പുത്തൻപുര. ക്യാമറ രാജീവ് മങ്കൊമ്പ്. സഹസംവിധാനം മനോജ് ഗണേഷ്.