നമ്മുടെ സ്വന്തം മന്ത്രി ജാനി !

മോനിഷ

ഈ മന്ത്രിയെ നേരിൽ കണ്ടാൽ കേരളത്തിലെ അമ്മമാർ ആഗ്രഹിക്കുക, അരികിൽ പിടിച്ചിരുത്തി ഒാമനിക്കാനാവും. കാരണം ഈ മന്ത്രിയുടെ പേര് വി. ആർ. ജാനകി എന്നാണ്. അതെ, പ്രേക്ഷകരുടെ പ്രിയപ്പെട്ട ജാനിക്കുട്ടി. മഴവിൽ മനോരമ സീരിയൽ ‘മഞ്ഞുരുകുംകാലം’ അഞ്ഞൂറ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഒന്നര വയസ്സുള്ള കുഞ്ഞു ജാനി മുതൽ ഇപ്പോഴത്തെ മന്ത്രിയായ ജാനി വരെയുള്ള കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങൾ അവതരിപ്പിച്ചത് ആറു കലാകാരികളാണ്. കെസിയയും നിരഞ്ജനയും ഗ്രീഷ്മയുമെല്ലാം പിഞ്ചു പാദങ്ങൾ പെറുക്കിവച്ച് നടന്നുകയറിയത് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ്. കൗമാര വർണസ്വപ്നങ്ങളും ജീവിത പരീക്ഷണങ്ങളും അഭിനയത്തിൽ പകർത്തി വേദികയും നികിതയും പ്രേക്ഷകരുടെ കണ്ണു നനയിച്ചു. മോനിഷയിലെത്തുമ്പോഴേക്കും ജാനി ദുരിതക്കടലിന്റെ മുക്കാൽ പങ്കും താണ്ടിക്കഴിഞ്ഞിരുന്നു.

ജാനിയെ അവതരിപ്പിച്ച മോനിഷയ്ക്കും ആദ്യ ഘട്ടത്തിൽ കണ്ണിൽ ഗ്ലിസറിൻ ഇടേണ്ടിവന്നു. പക്ഷേ പിന്നീടത് സന്തോഷത്തിന്റെ നിറകൺചിരിയായി മാറി...

മനോരമ ആഴ്ചപ്പതിപ്പിലൂടെ ലക്ഷക്കണക്കിനു വായനക്കാർ ഹൃദയത്തിൽ ഇടം കൊടുത്ത നോവലായിരുന്നു ജോയ്സിയുടെ ‘മഞ്ഞുരുകുംകാലം’. നേരിന്റെയും നന്മയുടെയും ആത്യന്തിക വിജയമാണ് ഈ കഥയിലും. ഒന്നര വയസ്സുള്ളപ്പോൾ ദത്തെടുക്കപ്പെട്ടവളാണു ജാനിക്കുട്ടി. പക്ഷേ ആ ദമ്പതികൾക്ക് സ്വന്തം കുട്ടികളുണ്ടായപ്പോൾ ജാനി വലിച്ചെറിയപ്പെട്ട ഒരു കളിപ്പാട്ടം പോലെയായി. വിശപ്പിന്റെ വേദനയും കീറിയ വസ്ത്രങ്ങളുടെ അപമാനവും അവഗണനയുടെ കയ്പുനീരുമായിരുന്നു പിന്നീടുള്ള ജീവിതത്തിൽ അവളുടെ കൂട്ടുകാർ. തന്റെ ദുർവിധികളോടു വിട്ടുവീഴ്ചയില്ലാതെ പൊരുതിയാണ് ജാനി ഒാരോ ചുവടും മുന്നോട്ടുവച്ചത്. കല്ലും മുള്ളും നിറഞ്ഞ ആ ജീവിതപ്പാത ഒടുവിൽ ചെന്നെത്തിയത് ചുവന്ന പരവതാനിയിലാണ്. ജാനിയെ ദ്രോഹിച്ചവർ ഒാരോരുത്തരായി നിലംപൊത്തുന്ന കാഴ്ചയാണു പിന്നീടു കാണുന്നത്.

എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നു എംഎ കഴിഞ്ഞുനിൽക്കുന്ന സമയത്താണ് മോനിഷയെതേടി ജാനിയാകാനുള്ള ക്ഷണം എത്തുന്നത്. കോളജുനാടകങ്ങളിൽ അഭിനയിച്ച പരിചയംവച്ച് മോനിഷ ധൈര്യമായി ക്യാമറയുടെ മുൻപിൽ നിന്നു...

ഏറ്റവുമൊടുവിൽ ജാനിയെ അവതരിപ്പിച്ച മോനിഷയ്ക്കും ആദ്യ ഘട്ടത്തിൽ കണ്ണിൽ ഗ്ലിസറിൻ ഇടേണ്ടിവന്നു. പക്ഷേ പിന്നീടത് സന്തോഷത്തിന്റെ നിറകൺചിരിയായി മാറി. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നു എംഎ കഴിഞ്ഞുനിൽക്കുന്ന സമയത്താണ് മോനിഷയെതേടി ജാനിയാകാനുള്ള ക്ഷണം എത്തുന്നത്. കോളജുനാടകങ്ങളിൽ അഭിനയിച്ച പരിചയംവച്ച് മോനിഷ ധൈര്യമായി ക്യാമറയുടെ മുൻപിൽ നിന്നു. തുടക്കംതന്നെ ബോൾഡായ ഒരു കഥാപാത്രത്തെ ലഭിച്ച ത്രില്ലിലായിരുന്നു വയനാടുകാരി മോനിഷ.
തൃപ്പൂണിത്തുറ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പലായ അച്ഛൻ ഷാജിക്കോ അമ്മ ഇന്ദിരയ്ക്കോ കലയുമായി ബന്ധമൊന്നുമില്ലെന്ന് മോനിഷ പറയുന്നു. ദുബായിൽ ജോലിയുള്ള ജ്യേഷ്ഠൻ മിഥുൻഷായും പ്ലസ് ടു വിദ്യാർഥിയായ അനുജൻ മനേക‍്ഷായും ചേർന്നാൽ മോനിഷയുടെ കുടുംബമായി.

തുടക്കംതന്നെ ബോൾഡായ ഒരു കഥാപാത്രത്തെ ലഭിച്ച ത്രില്ലിലായിരുന്നു വയനാടുകാരി മോനിഷ. തൃപ്പൂണിത്തുറ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പലായ അച്ഛൻ ഷാജിക്കോ അമ്മ ഇന്ദിരയ്ക്കോ കലയുമായി ബന്ധമൊന്നുമില്ലെന്ന് മോനിഷ പറയുന്നു...

നല്ല കഥാപാത്രങ്ങളെ ലഭിച്ചാൽ ഇനിയും അഭിനയരംഗത്തു തുടരാനാണു മോനിഷയ്ക്കു താൽപര്യം. ‘മഞ്ഞുരുകുംകാല’ത്തിന്റെ രചയിതാവായ ജോയ്സിയും മറ്റു അണിയറശിൽപികളും തനിക്ക് മികച്ച പിന്തുണയും പ്രോൽസാഹനവും നൽകിയിരുന്നുവെന്ന് മോനിഷ ഫറഞ്ഞു. ശ്രീമൂവീസ് നിർമിക്കുന്ന ‘മഞ്ഞുരുകുംകാലം’ മഴവിൽ മനോരമയിൽ വൈകുന്നേരം 7. 30നു കാണാം. കണ്ടാൽ ഒാമനത്തം തോന്നുന്ന റവന്യു മന്ത്രിയെയും !