Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനുള്ളിടത്തോളം സ്നേഹിക്കുക, ആകാശവും കൈക്കലാക്കാം

Novak Djokovic നൊവാക് ജോക്കോവിച്ച് ഭാര്യ യെലേനയ്ക്കൊപ്പം

പത്തുവർഷത്തോളം ജീവവായു പോലെ ഒന്നിച്ച്.... പ്രാണനെപ്പോലെ കൂടെയുള്ള നല്ലപാതിയുമൊത്തുള്ള പ്രണയം പങ്കിടാൻ തുടങ്ങിയതിന്റെ ഓർമ്മദിവസം ആഘോഷിക്കേണ്ടതു തന്നെ, യാതൊരു സംശയവുമില്ല. ടെന്നീസ് രാജാവു നൊവാക് ജോക്കോവിച്ചിനും ഇതു ആഘോഷരാവുകളുടെ സമയമാണ്. അതു പക്ഷേ യുഎസ് ഓപ്പൺ വിജയത്തിന്റെ പേരിൽ മാത്രമല്ല, പ്രിയപത്നി യെലേനയ്ക്കൊപ്പമുള്ള പത്തുവർഷത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഇപ്പോള്‍ ജോക്കോവിച്ചിന്റെ ആഹ്ലാദത്തിനു കാരണം. ശ്വാസമുള്ളിടത്തോളം ചിരിക്കുക, ജീവനുള്ളിടത്തോളം സ്നേഹിക്കുക എങ്കിൽ നിങ്ങൾക്ക് ആകാശം തൊടാനാകും... മനോഹരമായ വരികൾ നൊവാക് ജോക്കോവിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ചവയാണ്. പ്രണയത്തിന്റെ പത്താം വാർഷികം ആഘോഷിക്കവേയാണ് ജോക്കോവിച്ച് സ്നേഹക്കുറിപ്പു സഹിതം പ്രിയ പത്നി ജെലേനയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചത്.

Novak Djokovic ജോക്കോവിച്ച് ഭാര്യയ്ക്കും മകനും ഒപ്പം

കൗമാരത്തിലാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. പ്രണയം മനസിലുണ്ടെങ്കിലും കരിയർ നഷ്ടപ്പെ‌ടുത്താൻ രണ്ടുപേരും തയ്യാറല്ലായിരുന്നു. ജോക്കോവിച്ച് ടെന്നീസിൽ ഉയർന്ന കാല്‍വയ്പ്പുകൾ വയ്ക്കുമ്പോൾ ജെലീന തന്റെ പഠനം പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു. അങ്ങനെ എ‌ട്ടുവർഷത്തെ‌ പ്രണയത്തിനുശേഷം 2003ല്‍ ജോക്കോവിച്ച് തങ്ങൾ ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടു. തുടർന്ന് യെലേന റിസ്റ്റിക്കിനെ കഴിഞ്ഞ ജൂലൈയിലാണ് സെർബിയൻ താരം വിവാഹം ചെയ്തത്. പതിനൊന്നു മാസം പ്രായമുള്ള മകൻ സ്റ്റെഫാനൊപ്പമാണ് ഇരുവരുടെയും പത്താം വാർഷികാഘോഷം.

ഇക്കഴിഞ്ഞ യുഎസ് ഓപ്പണിലെ വിജയത്തിനു ശേഷം യുഎസിൽ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണു താരം ഇപ്പോൾ. അഞ്ചു തവണ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയ റോജർ ഫെഡററെ തോൽപ്പിച്ചാണ് ജോക്കോവിച്ച് തന്റെ രണ്ടാം യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.