Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എ’ അർജുന്‍ എന്ന് ആരാധകർ, അല്ലെന്നു മലൈക; മാലയിലെ സസ്പെൻസ്

malaika-arora-am-pendent-controversy

ബോളിവുഡിലെ ചൂടൻ ചർച്ചയാണ് മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം. സത്യവും കിംവദന്തികളും തിരിച്ചറിയാനാകാത്ത ബോളിവുഡ് വാർത്തകൾക്ക് കൂടുതല്‍ എരിവ് പകർന്നിരിക്കുകയാണ് മലൈക അറോറ.

ഇംഗ്ലിഷ് അക്ഷരങ്ങളായ ‘എ എം’ എന്നിവ ആലേഖനം ചെയ്ത മാല ധരിച്ച ചിത്രം മലൈക പങ്കുവെച്ചതാണ് ചൂടൻ ചർച്ചകൾക്കു വഴിമരുന്നിട്ടത്. മലൈക– അർജുൻ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകർ ഈ മാലയെ കണ്ടത്. ഇതിലെ ‘എ’ അർജുന്റെയും ‘എ‌ം’ മലൈകയുടെ ആദ്യാക്ഷരങ്ങളാ‌ണെന്നായിരുന്നു ഇവർ കണ്ടെത്തിയത്. അതല്ല മകനായ അർഹാൻ ഖാനെയാണ് ‘എ’ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലർ വാദിച്ചു. ഈ ചർച്ചകൾക്കിടയിൽ വിശദീകരണവുമായി മലൈക രംഗത്തെത്തുകയും ചെയ്തു.

പുതിയ പെൻഡന്റിലെ അക്ഷരങ്ങൾ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തിൽ കിടക്കുന്നത് ‘എം എ’ ആണെന്നു ഈ ചിത്രത്തിൽ നിന്നു മനസ്സിലാക്കാം. സെൽഫി എടുക്കുമ്പോൾ ചിത്രം തിരിഞ്ഞു പോയതുകൊണ്ടാണ് ‘എ എം’ ആയി മാറിയത്. 

malalika-arjun-kapoor-love-gossip-stories

മലൈകയുടെ വിശദീകരണം വന്നെങ്കിലും അതെ‌ാന്നും അംഗീകരിക്കാൻ ആരാധകർ പലരും ഇപ്പോഴും തയാറായിട്ടില്ല. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അകൗണ്ടിലെ പേരിലെ ഖാൻ നീക്കം ചെയ്തതും അടുത്തിടെയാണ്. അർജുന്‍ കപൂറും മലൈക അറോറയും അടുത്ത വർഷം വിവാഹിതരാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മലൈകയും അർജുനും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയാറാകാത്തതിനാൽ വാർത്ത ഗോസിപ്പായി ആരാധകർ തള്ളി കളഞ്ഞു. 

44 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷൻ വീക്കിൽ അർജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറിൽ  സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.

arjun-malaika

അർജുൻ തന്റെ നല്ല സുഹൃത്താണെന്നും ആളുകൾ ആവശ്യമില്ലാത്ത അർഥങ്ങള്‍ ഞങ്ങളുടെ ബന്ധത്തിനു നൽകുന്നുവെന്നാണ് മലൈക അറോറ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്