സാനിയ മിർസയുടെ സഹോദരിയുടെ 'സംഗീത് രാവി' ൽ ഫാഷൻ വിസ്മയം

ടെന്നീസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയുടെ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന സംഗീത് രാവ് അതിഥികൾക്കെല്ലാം വിസ്മയമായി. ഹൈദരാബാദ് സ്വദേശിയും വ്യവസായിയുമായ അക്ബർ റഷീദ് ആണ് സാനിയയുടെ സഹോദരിയെ വിവാഹം ചെയ്യുന്നത്. ഹൈദരാബാദ് കണ്ടതിൽ വച്ച് വ്യത്യസ്‍തമായ ഒരു വിവാഹമായിരിക്കും ഇതെന്ന് അനുബന്ധ വൃത്തങ്ങൾ പറയുന്നു. 

സംഗീത് രാവിൽ ഏവരും ഏറെ ശ്രദ്ധിച്ചത് സാനിയയുടെയും അനം മിർസയുടെയും വസ്ത്രങ്ങൾ തന്നെയായിരുന്നു. സംഗീത് ചടങ്ങിന്റെ ആഘോഷങ്ങൾ പൂർണമായി പ്രതിഫലിക്കത്തക്കരീതിയിൽ വിഭാവനം ചെയ്ത പ്രത്യേക വസ്ത്രങ്ങളായിരുന്നു മിർസ കുടുംബത്തെ വ്യത്യസ്‍തമാക്കിയത്. 

കരിം നീല ലഹംഗയിൽ ഒരുങ്ങിയ വധുവും കുതിരപ്പുറത്ത് കരിം നീല ഷെർവാണിയിൽ എത്തിയ വരനും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംഗീത് വിരുന്നിന്റെ സമയത്ത് അനം ധരിച്ചിരുന്ന ഇളം പച്ച ലഹംഗയും ഏറെ ആകർഷണീയമായിരുന്നു. ദുപ്പട്ടയിൽ കല്ലുകൾ പിടിപ്പിച്ച, പ്രത്യേകവസ്ത്രം സംഗീത്തിനു മാത്രമായി ഡിസൈൻ ചെയ്തെടുത്തതാണ്.  

സ്വർണ്ണവും വെള്ളിയും കൂടിച്ചേർന്ന നിറത്തിൽ നിറയെ കല്ലുകൾ പതിപ്പിച്ച ഫ്ലോർ ലെങ്ത് ലഹംഗയിൽ സാനിയ കൂടുതൽ സുന്ദരിയായി. വെള്ളനിറത്തിലുള്ള പാട്യാല മോഡൽ വസ്ത്രമാണ് സാനിയയുടെ ഭർത്താവായ ഷോയിബ് മാലിക് ധരിച്ചിരുന്നത്.

വൈഡ് നെക്ക് വസ്ത്രത്തിനൊപ്പം മാല കൂടാതെ വലിയ കമ്മലുകൾ മാത്രമാണ് സാനിയ ധരിച്ചിരുന്നത്.  ചുവപ്പും  ക്രീമും ചേർന്ന ലഹങ്കയും സാനിയയെ കൂടുതൽ സുന്ദരിയാക്കി. ഫ്ലോർ ലെങ്ത് ഫ്രണ്ട് ഓപ്പൺ ലഹങ്ങ ആയിരുന്നു അത്. വലിയ ബോഡറുകൾ ഉള്ള ലെഹങ്ക ആരെയും ആകർഷിച്ചു. ഒപ്പം മാമ്പഴ മഞ്ഞ കളർ സ്ലീവ്‌ലെസ് ലെഹങ്കയും സാമിയുടെ സൗന്ദര്യം വിളിച്ചോതി.