Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരൊറ്റ ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം, സൂപ്പർ ലൈഫ്സ്റ്റൈൽ!

Potbelly

കുടവയർ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. പ്രമേഹരോഗം ബാധിച്ചവരും പാരമ്പര്യമായി പ്രമേഹസാധ്യത കൂടുതൽ ഉള്ളവരും വളരെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. അടിവയറ്റിലെ പേശികളോടു ചേർന്ന് അടിഞ്ഞുകൂടുന്ന ദുർമേദസ് നിങ്ങളുടെ പ്രമേഹനിലയിൽ അപകടകരമായ വ്യതിയാനം ഉണ്ടാക്കുന്നു. പ്രമേഹരോഗികൾ കഴിക്കുന്ന മരുന്നുകളുടെ പ്രയോജനവും ഇത് നഷ്ടപ്പെടുത്തുന്നു. കുടവയർ കുറയ്ക്കാൻ വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുന്നവരും എല്ലാ മാർഗങ്ങൾ പരീക്ഷിച്ചിട്ടും നിരാശരായി കഴിയുന്നവരും കുറവല്ല.

എന്നാൽ ഒറ്റ ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം എന്ന് അവകാശപ്പെടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രത്യേകതരം ഡയറ്റാണ് വയർ കുറയ്ക്കാൻ സഹായിക്കുന്നത്. രാവിലെ മുതൽ രാത്രി വരെ പിന്തുടരേണ്ട ഡയറ്റ് കൃത്യമായി വിഡിയോയിൽ പറയുന്നുണ്ട്. വിവിധതരം ജ്യൂസുകൾ, പാൽ ചേർക്കാത്ത ചായ എന്നിവയാണ് കഴിക്കേണ്ടുന്ന ഭക്ഷണങ്ങൾ. ഏതു ഭക്ഷണം എപ്പോൾ കഴിക്കണമെന്നതിനെപ്പറ്റി കൃത്യമായ വിവരണവും വിഡിയോയിൽ ഉണ്ട്. സമയനിഷ്ഠ പാലിക്കേണ്ടുന്ന ഡയറ്റ് ആണിത്. അതുപോലെ ഡയറ്റ് തുടങ്ങുന്നതിന് മുൻപ് വയർ ഒരു ടേപ്പ് ഉപയോഗിച്ച് അളവെടുത്തു വയ്ക്കണം. എങ്കിലേ എത്രത്തോളം വയർ കുറഞ്ഞിട്ടുണ്ടെന്ന് അറിയാൻ സാധിക്കൂ... ലക്ഷങ്ങൾ കണ്ടുകഴിഞ്ഞ വിഡിയോ ഒന്നര ലക്ഷത്തിനടുത്ത് ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റദിവസം കൊണ്ടുതന്നെ ഡയറ്റിന്റെ റിസൾട്ട് അറിയാം എന്നുള്ളതാണ് മറ്റൊരു പ്രത്യേകത

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam