Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യസംരക്ഷണം, നിങ്ങൾ ചെയ്യുന്ന 10 തെറ്റുകൾ!

beauty-myths

ആരും തന്നെ സൗന്ദര്യമില്ലാത്ത വ്യക്തികളായി ജനിക്കുന്നില്ല. എന്നാൽ കൃത്യമായി പരിപാലിക്കപ്പെടാതെ വരുമ്പോൾ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ സൗന്ദര്യം കുറഞ്ഞു എന്ന് തോന്നുന്നതിനു പിന്നിലെ പ്രധാന കാരണം. നമ്മുടെ ദിനചര്യയിൽ നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില തെറ്റുകളാണ് 80 ശതമാനം സൗന്ദര്യപ്രശ്‌നങ്ങളുടെയും കാരണം. മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലെ അറിവില്ലായ്മ മൂലം നല്ലതിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വിപരീത ഫലം നൽകുന്നു എന്നതാണ് വാസ്തവം. നിങ്ങളുടെ മുഖ സൗന്ദര്യത്തെ ഇല്ലാതെയാക്കുന്ന ദിനചര്യയിലെ പത്ത് തെറ്റുകൾ ഇതാണ് 

1. ഉറക്കത്തിലും മുഖത്ത് മേക്കപ്പ് 

മേക്കപ്പ് ഒരിക്കലും ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തെ ഇല്ലാതാക്കില്ല. എന്നാൽ ആവശ്യം കഴിഞ്ഞിട്ടും മുഖത്തു നിന്നും മേക്കപ്പ് ഒഴിവാക്കിയില്ല എങ്കിൽ അത് വിപരീത ഫലം ചെയ്യും. ആറുമണിക്കൂറിൽ കൂടുതൽ മേക്കപ്പ് മുഖത്തു വയ്ക്കരുത്. രാത്രികിടക്കും മുൻപായി മേക്കപ്പ് പൂർണമായും വൃത്തിയാക്കി ചർമത്തിന് ശ്വസിക്കാൻ അവസരണം നൽകണം.

2. മോയ്ചറൈസിംഗ് ക്രീമുകൾ ചുളിവുകൾ മാറ്റില്ല 

മോയ്ചറൈസിംഗ് ക്രീമുകൾ മുഖത്തെ ചുളിവുകൾ മറ്റും എന്ന ധാരണയിൽ അത് വാരി തെക്കേണ്ട കാര്യമില്ല. ചർ‌മ്മത്തിലെ ജലാംശം, നൈസർഗികത എന്നിവ നിലനിർത്തുക എന്നത് മാത്രമാണ് ഇതിന്റെ ചുമതല 

3 ഇടക്കിടക്ക് ക്രീം മാറ്റുന്നത് പാരയാകും 

ഒരേ ക്രീം തന്നെ കാലങ്ങളായി ഉപയോഗിച്ചാൽ ചർമം ആ ക്രീമിന്റെ പ്രവർത്തങ്ങൾ അതിജീവിക്കും എന്ന ധാരണയിൽ പല ക്രീമുകൾ മാറ്റിമാറ്റി ഉപയോഗിക്കുന്നത് മണ്ടത്തരമാണ്. ഇത് വിപരീത ഫലം ചെയ്യും. കഴിവതും പിഎച്ച് വാല്യൂ സമമായ ക്രീമുകൾ ഉപയോഗിക്കുക. 

4. വെള്ളം കുടി മുട്ടിക്കരുത് 

തിരക്കേറിയ ജീവിതസാഹചര്യത്തിൽ പലർക്കും പറ്റുന്ന അബദ്ധമാണ് വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുന്നു എന്നത്. എന്നാൽ ഇത് ശരീരത്തിനും ചർമ്മത്തിനും ഒരേ പോലെ ദോഷകരമാണ്. എത്ര കൂടുതൽ വെള്ളം കുടിക്കുന്നുവോ അത്രയേറെ ചെറുപ്പം നിലനില്ക്കും. 

5. മുഖത്തിനും ജിംനാസ്റ്റിക്സ് 

മുഖം കൊണ്ട് ഗോഷ്ടി കാണിക്കല്ലേ എന്നൊക്കെ പറയാറുണ്ട്. എന്നാൽ ആ ഗോഷ്ടികാണിക്കൽ നല്ലൊരു വ്യായാമം ആണ്. ശരീരത്തിന് വ്യായാമം എങ്ങനെയോ അത് പോലെ തന്നെയാണ് മുഖത്തിനും. അതിനാൽ മുഖത്തിന്റെ പേശികൾക്ക് അനക്കം കിട്ടുന്ന വ്യായാമങ്ങൾ ശീലിക്കുക. 

6. മുഖക്കുരുവിനു പ്രതിവിധി സൂര്യപ്രകാശമോ?

മുഖക്കുരു മാറാൻ സൂര്യപ്രകാശം ഏൽപ്പിക്കുന്നത് നല്ലതാണ് എന്ന അബദ്ധ ധാരണ ചിലർക്കിടയിലുണ്ട്. ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. സൂര്യാഘാതം മൂലം മുഖ ചർമം നശിക്കാനുള്ള സാധ്യതയാണ് വിളിച്ചുവരുത്തുന്നത്. 

7. വസ്ത്രധാരണം

സ്ലീവ്‌ലെസ് ടോപ്പുകൾ, വൈഡ് നെക്ക് വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നത് ഇന്ന് സാധാരണയാണ്. എന്നാൽ ചർമ്മ സംരക്ഷണത്തിനു സമയം കണ്ടെത്തുന്നവർ ഈ സാഹസത്തിനു മുതിരുക . ഇത്തരത്തിൽ വസ്ത്രങ്ങൾ ധരിച്ചു വെയിലത്ത് ഇറങ്ങിയാൽ ചർമ്മത്തിന് ഏൽക്കുന്ന പ്രത്യാഘാതങ്ങൾ ചെറുക്കാൻ സൺസ്‌ക്രീൻ ശീലമാക്കുക.

8. മുഖത്ത് ഐസ് പ്രയോഗം

മുഖക്കുരു ഉള്ളവരും മുഖത്തിനു ക്ഷീണം തോന്നുന്നവരുമൊക്കെ മുഖത്ത് ഐസ് വച്ച് തുറക്കുന്നത് കാണാറുണ്ട്. എന്നാൽ ഈ പ്രവർത്തി നിങ്ങളുടെ ചർമത്തെ നശിപ്പിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം ചർമത്തിന് താങ്ങാനാവില്ല. 

9. ധൈര്യമായി മുടിവെട്ടാം 

മുടി ഇടക്കിടക്ക് വെട്ടിയാൽ വളരില്ല എന്ന് കരുതി അറ്റം പിളർന്നതും വരണ്ടതുമായ മുടി വച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല. മുടി വെട്ടിയാൽ തീർച്ചയായും വളരും. ഇടക്കിടക്ക് മുടി വെട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

10 . നെയിൽ പോളീഷ് ഇടാൻ മടി വേണ്ട 

നെയിൽ പോളീഷ് ഇടുന്നത് നഖത്തിന് കേടാണെന്നും നഖത്തിന് ഇത് മൂലം ശ്വസിക്കാൻ കഴിയില്ല എന്നും കരുതുന്നവർ ഉണ്ട്. എന്നാൽ ഇത് തികച്ചും അബദ്ധ ധാരണയാണ്.