പരമ്പരാഗതമായി കേശസംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന സസ്യമാണ് ചെമ്പരത്തി. ഒരുപാട് ഗുണങ്ങളുള്ള ചെമ്പരത്തി, അടുക്കളയിലെ മറ്റു ചില കൂട്ടുകൾക്കൊപ്പം ചേർത്ത് മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാം. തലമുടിയുടെ വിവിധ പ്രശ്നങ്ങൾ പരിഹാരം കാണാൻ ഇത് സഹായിക്കും. വളരെ എളുപ്പത്തിലും വേഗത്തിലും തയാറാക്കാവുന്ന ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരമ്പരാഗതമായി കേശസംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന സസ്യമാണ് ചെമ്പരത്തി. ഒരുപാട് ഗുണങ്ങളുള്ള ചെമ്പരത്തി, അടുക്കളയിലെ മറ്റു ചില കൂട്ടുകൾക്കൊപ്പം ചേർത്ത് മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാം. തലമുടിയുടെ വിവിധ പ്രശ്നങ്ങൾ പരിഹാരം കാണാൻ ഇത് സഹായിക്കും. വളരെ എളുപ്പത്തിലും വേഗത്തിലും തയാറാക്കാവുന്ന ചില ചെമ്പരത്തി ഹെയര്‍ പാക്കുകൾ ഇതാ.

∙ തേങ്ങാപ്പാൽ - ചെമ്പരത്തി  

ADVERTISEMENT

അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്യുക. മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. വരണ്ടതും അറ്റം പിളർന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും. 

∙ ഇഞ്ചി - ചെമ്പരത്തി 

മൂന്നു ടേബിൾ സ്പൂൺ ഇഞ്ചി നീരും രണ്ടു ടേബിൾ സ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും മിക്സ് ചെയ്യുക. ഇത് തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇപ്രകാരം ചെയ്യാം.

ഇഞ്ചിയും ചെമ്പരത്തിയും തലമുടിയുടെ വളർച്ചയെ വർധിപ്പിക്കുന്നു. ഈ കൂട്ട് ശിരോചർമത്തിലും തലമുടിയുടെ വേരുകളിലും പുരട്ടി മസാജ് ചെയ്യുന്നത് പുതിയ തലമുടി വളർന്നുവരാനും സഹായകരമാണ്.

ADVERTISEMENT

∙ മുട്ട - ചെമ്പരത്തി

രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിലാകെ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യാം.

പ്രോട്ടീനിനാൽ സമ്പന്നമാണ് ഈ ഹെയർ പായ്ക്ക്. തലമുടിയിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കാനും മുടികൊഴിച്ചിലിനെ പ്രതിരോധിക്കാനും ഈ കൂട്ടുകൊണ്ടു സാധിക്കുന്നു. കൂടാതെ, മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. 

∙ ആര്യവേപ്പില - ചെമ്പരത്തി 

ADVERTISEMENT

10 ആര്യവേപ്പ് ഇലയും ഒരു കൈനിറയെ ചെമ്പരത്തിയിലകളും കാൽകപ്പ് വെള്ളവുമാണ് ഈ ഹെയർ പാക്കിന് ആവശ്യമായ വസ്തുക്കൾ. വെള്ളം ഒഴിച്ച് ആര്യവേപ്പിന്റെ ഇല അരച്ചതിനു ശേഷം, അതിന്റെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവെച്ച ചെമ്പരത്തിയില ആര്യവേപ്പിലയുടെ നീരുമായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം തലയിലാകെ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.

താരനെ ചെറുക്കാൻ തലമുടിക്ക് കരുത്തു പകരാനും ഈ ഹെയർപാക്ക് സഹായിക്കുന്നു.

English Summary : How to Prepare DIY Hibiscus Hair Mask at Home for Health